INTERNATIONAL

മുഷറഫിന് രാജ്യം വിടാനാവില്ല

പാകിസ്താന്റെ മുന്‍പ്രസിഡന്റ് പര്‍വേസ് മുഷറഫിന് രാജ്യം വിടാനാവില്ലെന്ന് പാകിസ്താന്‍ ആഭ്യന്തര മന്ത്രി ചൗദ്‌രി നിസാര്‍ അലിഖാന്‍. രാജ്യം വിടുന്നതിന് വിലക്കുള്ളവരുടെ പട്ടികയില്‍ മുഷറഫ് ഉള്‍പ്പെടുന്നതിനാലാണിത്.    സര്‍ക്കാരുമായി പ്രത്യേക ധാരണയുണ്ടാക്കുന്നതിലൂടെ മുഷറഫിന് പാകിസ്താന്‍...

നഴ്‌സ് അവഗണിച്ച യുവതി ആശുപത്രിക്ക്‌ പുറത്തെ പുല്ലില്‍ പ്രസവിച്ചു

വംശീയതയുടെ പേരില്‍ ആശുപത്രി ജീവനക്കാര്‍ അവഗണിച്ച യുവതി മെഡിക്കല്‍ സെന്ററിന്‌ പുറത്തെ പുല്‍ത്തകിടിയില്‍ കുഞ്ഞിന്‌ ജന്മം നല്‍കി. മെക്‌സിക്കോയിലെ ഓക്‌സാകാ സ്‌റ്റേറ്റില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ആരോ നെറ്റില്‍ അപ്‌ലോഡ്‌ ചെയ്‌തത്‌ വന്‍ ഹിറ്റാകുകയും ആഗോള ചര്‍ച്ചകള്‍ക്ക്‌ വഴി വെക്കുകയും ചെയ്‌തു....

മിനി സ്‌കേര്‍ട്ട് നിരോധിച്ചു; പെണ്‍കുട്ടികള്‍ നഗ്നരായി ക്ലാസിലെത്തി

ഇറക്കം കുറഞ്ഞ സ്‌കേര്‍ട്ടും ഇറുകിയ ഉടുപ്പും ധരിച്ച് ക്ലാസുകളില്‍ എത്താന്‍ പാടില്ല എന്ന യൂണിവേഴ്‌സിറ്റിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥിനികള്‍ പൂര്‍ണ നഗ്നരായി ക്ലാസ് റൂമിലെത്തി. ഹംഗറിയിലെ യൂണിവേഴ്‌സിറ്റി ഓഫ് കാപോസ്വാറിന്റെ അധികാരികളുടെ കര്‍ക്കശമായ തീരുമാനത്തെയാണ് നഗ്നത സമരായുധമാക്കി...

മലാലയെ വീണ്ടും ആക്രമിക്കുമെന്ന് താലിബാന്‍

 അവസരം കിട്ടിയാല്‍ മലാല യൂസഫ് സായിയെ വീണ്ടും ആക്രമിക്കുമെന്ന് താലിബാന്റെ ഭീഷണി. ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് പരിഗണിക്കുന്നവരില്‍ മലാലയുമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് താലിബാന്റെ ഭീഷണി. ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്തുകയാണ് മലാല തുടര്‍ച്ചയായി ചെയ്യുന്നത്. അത്...

ഇറ്റലിയിലെ ബോട്ടപകടം; മരണം 114 ആയി

തെക്കന്‍ ഇറ്റലിയില്‍ ആഫ്രിക്കന്‍ അഭയാര്‍ത്ഥികളുമായി പോകുകയായിരുന്ന ബോട്ടു മുങ്ങിയുണ്ടായ അപകടത്തില്‍ മരണ സംഖ്യ 114 ആയി. തലസ്ഥാനമായ റോമില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ സിസിലിയന്‍ പ്രവിശ്യയിലെ ലാംപെഡുസ ദ്വീപിലാണ് അപകടമുണ്ടായത്. 114 പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ലാംപെഡുസ മേയര്‍ ഗിസി...

ഇന്ത്യക്കെതിരായ തീവ്രവാദം അവസാനിപ്പിക്കണം: പ്രധാനമന്ത്രി

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷരീഫുമായി കൂടിക്കാഴ്ച നടത്തി. നവാസ് ഷരീഫ് പാക് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തുന്നത്. ഇന്ത്യക്കെതിരായ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു പാകിസ്താന്‍ വേദിയാവുന്നുവെന്ന...

അമേരിക്കയിലെത്തിയ മന്‍‌മോഹന്‍സിങിന് യു‌എസ് കോടതിയുടെ സമന്‍സ്

നാല് ദിവസത്തെ സന്ദര്‍ശനത്തിന് അമേരിക്കയിലെത്തിയ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിങിന് യു‌എസ് കോടതിയുടെ സമന്‍സ്. സിഖ് കലാപങ്ങളുടെ പ്രതികളെ രക്ഷപ്പെടാന്‍ അനുവദിച്ചുവെന്ന യു‌എസിലെ സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടന നല്‍കിയ പരാതി പ്രകാരമാണ് മന്‍‌മോഹന്‍ സിങിന് സമന്‍സ് അയച്ചിരിക്കുന്നത്. മനുഷ്യാവകാശ...

ബാഗ്ദാദില്‍ സ്‌ഫോടന പരമ്പര : 21 മരണം

ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ തിരക്കേറിയ ചന്തകളില്‍ തീവ്രവാദികള്‍ നടത്തിയ സ്‌ഫോടനങ്ങളില്‍ 21 പേര്‍ മരിച്ചു. 50 ഓളം പേര്‍ക്ക് പരിക്കേറ്റു. സബാ അല്‍ ബൗറിലെ ചന്തയില്‍ നടന്ന സ്‌ഫോടനങ്ങളിലാണ് 14 പേര്‍ മരിച്ചത്. 40 പേര്‍ക്ക് പരിക്കേറ്റു. നാല് സ്‌ഫോടനങ്ങള്‍ ഇവിടെ നടന്നുവെന്ന് വാര്‍ത്താ ഏജന്‍സി...

ഭര്‍ത്താവിന് ചുംബിക്കാനറിയില്ല; വിവാഹമോചനത്തിനായി ഭാര്യ കോടതിയില്‍

ഭര്‍ത്താവിന് ചുംബിക്കാനറിയാത്തതിനാല്‍ വിവാഹമോചനം തേടി യുവതി കോടതിയെ സമീപിച്ചു. കെയ്‌റോയിലെ നസര്‍ പട്ടണത്തിലാണ് സംഭവം. ഭര്‍ത്താവായ സമിയില്‍ നിന്ന് വിവാഹമോചനം വേണമെന്നാവശ്യപ്പെട്ട് റിഹാം എന്ന യുവതിയാണ് കോടതിയിലെത്തിയത്.   വിവാഹമോചനം നടന്നില്ലെങ്കില്‍ താന്‍ അന്യ പുരുഷന്മാരുമായി അവിഹിത...

പാകിസ്‌താനില്‍ ഭൂചലനം: 80 മരണം

  ദക്ഷിണ പടിഞ്ഞാറന്‍ പാകിസ്‌താനിലുണ്ടായ ഭൂചലനത്തില്‍ 80 മരണം. നിരവധിപ്പേര്‍ക്കു പരുക്കേറ്റു. ഭൂചലനം ഡല്‍ഹിയിലും രാജസ്‌ഥാനിലും അനുഭവപ്പെട്ടു. റിക്‌ടര്‍ സ്‌കെയിലില്‍ 7.7 രേഖപ്പെടുത്തിയ ഭൂചലനം ഇന്നലെ വൈകിട്ടാണ്‌ ഉണ്ടായത്‌. ബലൂചിസ്‌ഥാന്‍ സിന്ധ്‌ പ്രവിശ്യകളിലാണു വന്‍നാശമുണ്ടായത്‌. നൂറുകണക്കിനു...

SPORTS

സച്ചിന്റെ വിടവാങ്ങല്‍ ടെസ്റ്റ് മുംബൈയില്‍; ആദ്യ ഏകദിനം കൊച്ചിയില്‍

 സച്ചിന്‍ തെണ്ടുല്‍ക്കറുടെ വിടവാങ്ങല്‍ മത്സരമായ ഇന്ത്യാ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കും. കൊല്‍ക്കത്തയിലാണ് ആദ്യ ടെസ്റ്റ്. പരമ്പരയിലെ മൂന്ന് ഏകദിന മത്സരങ്ങളിലെ ആദ്യ ഏകദിനം നവംബര്‍ 21 ന് കൊച്ചിയില്‍ നടത്താനും രാജീവ് ശുക്ലയുടെ...

സച്ചിന്‍ വിരമിക്കുന്നു

ക്രീസിലെ ദൈവം പാഡഴിക്കുന്നു. ക്രിക്കറ്റ് ലോകം കണ്ട ഇതിഹാസതാരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ക്രിക്കറ്റിനോട് വിടപറയുന്നു. ഇന്ത്യന്‍ മണ്ണില്‍ തന്റെ ഇരുന്നൂറാം ടെസ്റ്റ് കളിച്ചുകൊണ്ട് സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന് സച്ചിന്‍ പ്രഖ്യാപിച്ചു. വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിലാകും...

ശ്രീശാന്തിന് കെ.സി.എ.യുടെ പിന്തുണ

ഐ.പി.എല്‍. ഒത്തുകളി കേസ്സില്‍ ആജീവനാന്ത വിലക്ക് നേരിട്ട മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷന്റെ പിന്തുണ. വിലക്ക് പുനഃപരിശോധിക്കണമെന്ന് കെ.സി.എ. ഭാരവാഹികള്‍ ചെന്നൈയില്‍ ബി.സി.സി.ഐ. നേതൃത്വവുമായി നടത്തിയ അനൗപചാരികമായ ചര്‍ച്ചകളില്‍ ആവശ്യപ്പെട്ടു. പ്രസിഡന്‍റ് ടി.സി....

ലളിത്‌മോഡി പടിക്ക് പുറത്ത്‌

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍.) ക്രിക്കറ്റിന്റെ സ്ഥാപകനും മുന്‍ ചെയര്‍മാനുമായ ലളിത് മോഡിയെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ആജീവനാന്തം വിലക്കി. തിരുവായ്ക്ക് എതിര്‍വായില്ല എന്ന പോലെ ഐ.പി.എല്ലിന്റെ എല്ലാമെല്ലാമായി വിലസിയ മോഡി ഇനി ബി.സി.സി.ഐ.യുടെ പടിക്ക് പുറത്ത്. ഗുരുതരമായ...

അങ്ങനെ ധോണിയുടെ പുതിയ ഹെയര്‍സ്റ്റൈലും ഹിറ്റ്‌

ഇന്ത്യന്‍ ടീമിലെത്തിയ കാലത്ത്‌ സ്ഫോടനാതമാകമായ ബാറ്റിംഗ് മികവുകൊണ്ട് മാത്രമല്ല തന്റെ വ്യത്യസ്തമായ ഹെയര്‍സ്റ്റൈലിന്റെ കാര്യത്തിലും മഹേന്ദ്ര സിംഗ് ധോണി ശ്രദ്ധേയനായിരുന്നു. ചാര നിറത്തിലുള്ള നീണ്ട മുടിയില്‍ തുടങ്ങിയ പരീക്ഷണം പിന്നീട് ധോണി തുടര്‍ന്നുകൊണ്ടേയിരുന്നു. കഴിഞ്ഞ സീസണില്‍ തന്റെ നരച്ച മുടികള്‍...

ഇന്ത്യക്ക് പത്തരമാറ്റ്‌

 പ്രഥമ ഏഷ്യന്‍ സ്‌കൂള്‍ കായികമേളയില്‍ മലയാളി താരങ്ങളുടെ കരുത്തില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം. പന്ത്രണ്ട് സ്വര്‍ണവും 11 വെള്ളിയും ആറ് വെങ്കലവുമടക്കം 29 മെഡല്‍ നേടിയാണ് ഇന്ത്യ രണ്ടാമതെത്തിയത്. 12 സ്വര്‍ണമടക്കം 36 മെഡല്‍ നേടിയ ആതിഥേയരായ മലേഷ്യയാണ് ജേതാക്കള്‍.     അവസാന ദിനം...

ഏഷ്യന്‍ വനിതാ ഹോക്കി : ഹോങ്കോങ്ങിനെതിരെ ഇന്ത്യക്ക്‌ വന്‍വിജയം

വനിതാ ഏഷ്യാ കപ്പ് ഹോക്കിയില്‍ എതിരാളികളായ ഹോങ്കോങ്ങിനെ ഗോള്‍ മഴയില്‍ മുക്കി ഇന്ത്യയുടെ പടയോട്ടം. പൂനം റാണി നേടിയ ഏഴു ഗോളുകളുടെ പിന്‍ബലത്തില്‍ 13-0 എന്ന സ്കോറിനാണ് ഇന്ത്യ ജയിച്ചു കയറിയത്. ആതിഥേയരായ മലേഷ്യ, ചൈന എന്നിവരാണ് ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയുടെ അടുത്ത എതിരാളികള്‍.

ഏഷ്യന്‍ സ്കൂള്‍ മീറ്റ്‌ : ചിത്രയ്ക്കും അഫ്സലിനും ഇരട്ടസ്വര്‍ണം

ഏഷ്യന്‍ സ്കൂള്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ മുഹമ്മദ് അഫ്സലിനും പി.യു.ചിത്രയ്ക്കും ഇരട്ട സ്വര്‍ണം. ഇരുവരും 1,500 മീറ്ററിലാണ് രണ്ടാം സ്വര്‍ണം നേടിയത്. 4.39 മിനിറ്റിലാണ് ചിത്ര സ്വര്‍ണം നേടിയത്. ചിത്ര 3,000 മീറ്ററിലും അഫ്സല്‍ 800 മീറ്ററിലും നേരത്തെ സ്വര്‍ണം നേടിയിരുന്നു. ഇതോടെ മീറ്റില്‍...

ആഹ്ലാദത്തോടെ, പ്രതീക്ഷയോടെ

പച്ചപ്പുല്ലുനിറഞ്ഞ വലിയ ഗ്രൗണ്ട് കണ്ടപ്പോള്‍ ഉമ്മയുടെ കൈവിടുവിച്ച് ജാഷിദ് ആഹ്ലാദത്തോടെ മുന്നോട്ടോടി. ഗ്രൗണ്ടിലേക്ക് ആളുകള്‍ പ്രവേശിക്കാതെയിരിക്കാന്‍ കെട്ടിയിരിക്കുന്ന കയറില്‍ പിടിച്ച് അവന്‍ നിന്നു. ഉമ്മാ, എനിക്ക് ഈ ഗ്രൗണ്ടില്‍ കളിക്കണമെന്നുപറഞ്ഞ് അവന്‍ ചിണുങ്ങാന്‍ തുടങ്ങി. നീ കുറച്ചൂടെ...

ഒത്തുകളി കേസ്; മുംബൈ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തില്‍ ശ്രീശാന്തിന്റെ പേരില്ല

ഐ.പി.എല്‍ ഒത്തുകളി കേസില്‍ മുംബൈ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തില്‍ ശ്രീശാന്തിന്റെ പേരില്ല. ഗുരുനാഥ് മെയ്യപ്പന്‍, വിന്ദു ധാരാസിങ്, പാക്കിസ്ഥാന്‍ അംപയെര്‍ അസദ് റൗഫ് എന്നിവരുള്‍പ്പെടെ 21 പേരെയാണ് കുറ്റപത്രത്തില്‍ ചേര്‍ത്തിരിക്കുന്നത്.    കേസുമായി ബന്ധപ്പെട്ട് ശ്രീശാന്തിന്റെ...

Search site

NEWS

വിവാഹപ്രായം: പിണറായിയുടെ പ്രസ്താവന വിവരക്കേട്

പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച മുസ്‌ലിം മതസംഘടനകള്‍ കോടതിയെ സമീപിക്കുന്നതിനു പിന്നില്‍ മുസ്‌ലിംലീഗാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്താവന വിവരക്കേടാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. പി. എ മജീദ് പറഞ്ഞു.    മാവേലിക്കര പാര്‍ലമെന്റ് മണ്ഡലം...

കളിപ്പാട്ടങ്ങളുമായി മന്ത്രി മുനീര്‍ കാണാനെത്തി, താങ്ക്‌സ് പറഞ്ഞ് ഷഫീഖ്‌

കളിപ്പാട്ടങ്ങളും കുഞ്ഞുടുപ്പുകളുമായി തന്നെ കാണാനെത്തിയ മന്ത്രി എം.കെ മുനീറിനോട് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ഷെഫീക്ക് പറഞ്ഞു- താങ്ക്‌സ്. ഒരുപാട് സന്തോഷമായി. യാത്ര പറയാന്‍ നേരം കൈകളില്‍നിന്ന് പിടവിടാതിരുന്ന അവന് മന്ത്രിയുടെ ആശ്വാസ വാക്കുകള്‍. കൈവിടില്ലൊരിക്കലും....

മൂന്നാംസീറ്റായി വയനാട് വേണമെന്ന് ലീഗ്; കരുതലോടെ കോണ്‍ഗ്രസ്‌

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസുമായുള്ള മുസ്‌ലീം ലീഗിന്റെ തര്‍ക്കം ചൂടുപിടിക്കുന്നു. മൂന്നാം സീറ്റ് വേണമെന്ന് മുസ്‌ലിം ലീഗ് പരസ്യമായി ആവശ്യപ്പെട്ട് നിലപാട് കര്‍ക്കശമാക്കി. കൂടുതല്‍ സീറ്റ് ആവശ്യപ്പെടുമെന്ന് പാര്‍ട്ടി ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മാധ്യമപ്രവര്‍ത്തകരോട്...

മുന്നണിയില്‍ തുടരണോയെന്ന് ലീഗിന് തീരുമാനിക്കാം: മുരളീധരന്‍

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തനിച്ചു മത്സരിക്കണോ അല്ലെങ്കില്‍ മുന്നണിയില്‍ തുടരണോയെന്ന് ലീഗിന് തീരുമാനിക്കാമെന്ന് കെ. മുരളീധരന്‍ പറഞ്ഞു. മൂന്നോ നാലോ സീറ്റുകള്‍ ചോദിക്കാനുള്ള അവകാശം ലീഗിനുണ്ട്. വിട്ടുവീഴ്ച ദൗര്‍ബല്യമായി കണക്കാക്കരുതെന്നും സീറ്റിന് വേണ്ടിയുള്ള വിലപേശലുകള്‍ മുന്നണിയെ...

വികസനത്തിന് സമാധാനാന്തരീക്ഷം ഉണ്ടാവണം: ഹൈദരലി തങ്ങള്‍

യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ അരയുംതലയും മുറുക്കി തെരഞ്ഞെടുപ്പ് കളത്തിലേക്കിറങ്ങണമെന്ന ആഹ്വാനം നെഞ്ചേറ്റുന്നതായിരുന്നു പാലക്കാട്, ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷനുകള്‍. പാലക്കാട് ടൗണ്‍ഹാളിലും ആലത്തൂര്‍ ആലിയ മഹലിലും ആയിരകണക്കിന് പ്രവര്‍ത്തകരാണ്...

നിതാഖാത്ത്: വീണ്ടും പ്രവാസികളുടെ മടക്കം

സൗദി സര്‍ക്കാര്‍ പ്രഖ്യാപിച്ച നിതാഖാത് നിയമം ശക്തമായി നടപ്പാക്കുന്നതിന് മുന്നോടിയായി പ്രവാസികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങാന്‍ തുടങ്ങി.    സൗദിയില്‍നിന്ന് ദിവസേന 20നും 50നും ഇടയ്ക്ക് ആളുകളാണ് മടങ്ങിക്കൊണ്ടിരിക്കുന്നത്. ഒമാന്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളും ഇതേപാത പിന്തുടരുമെന്ന...

ഫാഷിസത്തിനെതിരായ ഇടതുപക്ഷ നിലപാട് വേലിപ്പുറത്ത്: കുഞ്ഞാലിക്കുട്ടി

മുസ്‌ലിംലീഗിന്റെ ലക്ഷ്യം സമഗ്രമായ സാമൂഹ്യ പരിവര്‍ത്തനമാണെന്ന് അഖിലേന്ത്യാ ട്രഷററും സംസ്ഥാന വ്യവസായ ഐ.ടി വകുപ്പ് മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വെറും തെരഞ്ഞെടുപ്പ് വിജയത്തിനപ്പുറം ഒട്ടേറെ മാനങ്ങളോടെ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്.    തമിഴ്‌നാട്ടിലും...

മുസ്‌ലിം വ്യക്തി നിയമത്തില്‍ കൈകടത്താനുള്ള നീക്കം അപലപനീയം: എസ്.വൈ.എസ്

ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങള്‍ ലംഘിക്കുന്ന വിധത്തിലുണ്ടാക്കിയ നിയമനിര്‍മ്മാണത്തിനെതിരെ കോടതിയെ സമീപിക്കാനുള്ള മുസ്‌ലിം സംഘടനകളുടെ നീക്കത്തിനെതിരെ ചില രാഷ്ട്രീയ വക്താക്കളും സംഘടനകളും നടത്തുന്ന നീക്കം അപലപനീയമാണെന്ന് എസ്.വൈ.എസ് ജനറല്‍ സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്‌ല്യാര്‍...

വിവാഹപ്രായം: സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി

പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്നു മാധ്യമങ്ങളുമായി സംസാരിക്കവെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. മതസംഘടനകള്‍ക്ക് അവരുടേതായ അഭിപ്രായം ഉന്നയിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.    വിവാഹപ്രായം സംബന്ധിച്ച് മുസ്‌ലിംലീഗിന്റെ...

സി.പി.എമ്മും ബി.ജെ.പിയും സഹായസമിതിയുണ്ടാക്കുന്നു: പി.എം സാദിഖലി

മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായത്തെ ചൊല്ലി സി.പി.എമ്മും ബി.ജെ.പിയും സാമുദായിക ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് മുസ്‌ലിംയൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പി എം സാദിഖലി. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങളുടെ മൗലികാവകാശം ഹനിക്കപ്പെടരുതെന്ന ഉദ്ദേശത്തില്‍ കേരളത്തിലെ...