മലാലയെ വീണ്ടും ആക്രമിക്കുമെന്ന് താലിബാന്‍

 അവസരം കിട്ടിയാല്‍ മലാല യൂസഫ് സായിയെ വീണ്ടും ആക്രമിക്കുമെന്ന് താലിബാന്റെ ഭീഷണി. ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് പരിഗണിക്കുന്നവരില്‍ മലാലയുമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് താലിബാന്റെ ഭീഷണി.

ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്തുകയാണ് മലാല തുടര്‍ച്ചയായി ചെയ്യുന്നത്. അത് തുടരുന്നപക്ഷം നിശ്ചയമായും അവരെ കൊല്ലുമെന്നും താലിബാന്‍ മുന്നറിയിപ്പ് നല്‍കി. ഇസ്‌ലാമിനെ അപഹസിക്കുന്നവരെ വധിക്കുന്നത് അഭിമാനമായി കരുതുമെന്നും താലിബാന്‍ പറയുന്നു. പാക് താലിബാന്റെ ഔദ്യോഗിക വക്താവ് ഷഹീദുള്ള ഷാഹിദ് എ.ബി.സി ചാനലിനോടാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. 

സ്ത്രീകളുടെ വിദ്യാഭ്യാസ അവകാശത്തിനായി പോരാടിയതിനല്ല മറിച്ച് ഇസ്‌ലാമിക വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് മലാലയെ ആക്രമിച്ചത്. ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്തുന്നത് തന്നെ അവരെ ആക്രമിക്കാന്‍ മതിയായ കാരണമാണ്. വിദ്യാഭ്യാസ പ്രവര്‍ത്തനമല്ല മലാലയുടെ ലക്ഷ്യമെന്നും താലിബാന്‍ പറയുന്നു.

കഴിഞ്ഞ ഒക്‌ടോബറിലാണ് വടക്കു പടിഞ്ഞാറന്‍ പാകിസ്താനിലെ സ്വാത് താഴ്‌വരയില്‍ വെച്ച് 14കാരിയായ മലാലയെ  അവസരം കിട്ടിയാല്‍ മലാല യൂസഫ് സായിയെ വീണ്ടും ആക്രമിക്കുമെന്ന് താലിബാന്റെ ഭീഷണി. ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് പരിഗണിക്കുന്നവരില്‍ മലാലയുമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് താലിബാന്റെ ഭീഷണി.

ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്തുകയാണ് മലാല തുടര്‍ച്ചയായി ചെയ്യുന്നത്. അത് തുടരുന്നപക്ഷം നിശ്ചയമായും അവരെ കൊല്ലുമെന്നും താലിബാന്‍ മുന്നറിയിപ്പ് നല്‍കി. ഇസ്‌ലാമിനെ അപഹസിക്കുന്നവരെ വധിക്കുന്നത് അഭിമാനമായി കരുതുമെന്നും താലിബാന്‍ പറയുന്നു. പാക് താലിബാന്റെ ഔദ്യോഗിക വക്താവ് ഷഹീദുള്ള ഷാഹിദ് എ.ബി.സി ചാനലിനോടാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. 

സ്ത്രീകളുടെ വിദ്യാഭ്യാസ അവകാശത്തിനായി പോരാടിയതിനല്ല മറിച്ച് ഇസ്‌ലാമിക വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് മലാലയെ ആക്രമിച്ചത്. ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്തുന്നത് തന്നെ അവരെ ആക്രമിക്കാന്‍ മതിയായ കാരണമാണ്. വിദ്യാഭ്യാസ പ്രവര്‍ത്തനമല്ല മലാലയുടെ ലക്ഷ്യമെന്നും താലിബാന്‍ പറയുന്നു.

കഴിഞ്ഞ ഒക്‌ടോബറിലാണ് വടക്കു പടിഞ്ഞാറന്‍ പാകിസ്താനിലെ സ്വാത് താഴ്‌വരയില്‍ വെച്ച് 14കാരിയായ മലാലയെ താലിബാന്‍ തീവ്രവാദികള്‍ വെടിവെച്ച് പരിക്കേല്‍പ്പിച്ചത്. മിംഗോറയിലെ സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്. 

സ്വാത് താഴ്‌വരയിലെ താലിബാന്‍ തീവ്രവാദികളുടെ കീഴിലുള്ളവരുടെ ജീവിതത്തെക്കുറിച്ച് മലാല ഡയറി എഴുതിയിരുന്നു. ഇത് ബി.ബി.സി പ്രസിദ്ധീകരിച്ചതോടെയാണ് അവള്‍ അന്താരാഷ്ട്ര ശ്രദ്ധനേടിയത്. തലയ്ക്കും നെഞ്ചിനും വെടിയേറ്റ മലാലയെ ബ്രിട്ടനില്‍ കൊണ്ടുവന്ന് വിദഗ്ധ ചികിത്സ നടത്തിയാണ് രക്ഷപെടുത്തിയത്. 

താലിബാന്‍ മേഖലയില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിനെതിരെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയിലെ അംഗമാണ് മലാല. സ്വാത് താഴ്‌വരയുടെ നിയന്ത്രണം താലിബാന്‍ കരസ്ഥമാക്കി രണ്ടുവര്‍ഷത്തിനു ശേഷം തന്റെ പതിനൊന്നാം വയസിലാണ് മലാല ഡയറിയെഴുതിയത്. സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ താലിബാന്‍ നിര്‍ദേശം നല്‍കിയതിനെക്കുറിച്ചും മറ്റുമുള്ള ഡയറിക്കുറിപ്പുകള്‍ ഗുല്‍ മകായി എന്ന പേരിലാണ് എഴുതിയിരുന്നത്.താലിബാന്‍ തീവ്രവാദികള്‍ വെടിവെച്ച് പരിക്കേല്‍പ്പിച്ചത്. മിംഗോറയിലെ സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്. 

താലിബാന്‍ മേഖലയില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിനെതിരെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയിലെ അംഗമാണ് മലാല. സ്വാത് താഴ്‌വരയുടെ നിയന്ത്രണം താലിബാന്‍ കരസ്ഥമാക്കി രണ്ടുവര്‍ഷത്തിനു ശേഷം തന്റെ പതിനൊന്നാം വയസിലാണ് മലാല ഡയറിയെഴുതിയത്. സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ താലിബാന്‍ നിര്‍ദേശം നല്‍കിയതിനെക്കുറിച്ചും മറ്റുമുള്ള ഡയറിക്കുറിപ്പുകള്‍ ഗുല്‍ മകായി എന്ന പേരിലാണ് എഴുതിയിരുന്നത്.

Search site