റോഡ് പ്രവൃത്തി തുടങ്ങി

 ചെമ്മാട് കൊടിഞ്ഞി റോഡിന്റെ പ്രവൃത്തി തുടങ്ങി. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് റോഡ് പ്രവൃത്തി ആരംഭിച്ചത്. റോഡ് അറ്റകുറ്റപണിയും പൂര്‍ണ്ണമായുള്ള ടാറിങ്ങുമാണ് നടത്തുന്നത്. ഇതിനായി 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇപ്പോള്‍ അറ്റകുറ്റപണിയാണ് നടക്കുന്നത്.
 
ഇതൊടൊപ്പം തന്നെ ടാറിങ്ങും നടക്കും. ചെമ്മാട് നിന്നും തിരൂരിലേക്കുള്ള പ്രധാന റോഡാണിത്. പാടെ തക ര്‍ന്നിരുന്ന റോഡിലൂടെയുള്ള യാത്ര വളരെയേറെ ദുസ്സഹമായിരുന്നു. ചെമ്മാട് മുതല്‍ കൊടിഞ്ഞി, വെള്ളിയാമ്പുറം വരെയുള്ള ഒമ്പത് കിലോമീറ്ററോളം വരുന്ന റോഡ് തകര്‍ന്നിരുന്നു.
 
റോഡിന്റെ തകര്‍ച്ച കാരണം ബസ്സുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ അപ കടത്തില്‍ പെട്ടിരുന്നു. റോഡിന്റെ ശോചനീയാവസ്ഥ ബോ ധ്യപ്പെ ട്ടതിനെ തുടര്‍ന്ന് സ്ഥലം എം എല്‍ എ കൂടിയായ മന്ത്രി പി കെ അബ്ദുറബ്ബ് ഇടപെട്ടാണ് റോഡ് ടാറിങ്ങ് ചെയ്യുന്നതിനുള്ള ഫണ്ട് അനുവദിപ്പിച്ചത്. റോഡിന്റെ പ്രവൃത്തി ആരംഭിച്ചത് നാട്ടുകാര്‍ക്ക് ആശ്വാ സമായി

Search site