കൊളപ്പുറത്ത് വീണ്ടും അപകടം. പിക്കപ്പ് വാൻ മുപ്പതടി താഴ്ചയിലേക്ക് മറിഞ്ഞ

കൊളപ്പുറത്ത് വീണ്ടും അപകടം. ഇന്നലെ രാത്രി 9 മണിയോടെയാണ് പിക്കപ്പ് വാൻ മുപ്പതടി താഴ്ചയിലേക്ക് മറിഞ്ഞത്. തൃശൂരിൽ നിന്ന് ചരക്കുമായി കോഴിക്കോട്ടേക്ക് പോവുകയായിരുന്ന പിക്കപ്പ് വാനാണ് അപകടത്തിൽ പെട്ടത്. ചാറ്റൽ മഴയെ തുടർന്ന് മുകളിൽ ഷീറ്റ് വിരിക്കുന്നതിനായി റോഡോരത്ത് നിർത്തിയ ഉടനെ വാൻ തെന്നി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവറും ക്ലീനറും പുറത്തിറങ്ങിയിരുന്നതിനാൽ ആളപായമുണ്ടായില്ല. 
 ഒരു മാസത്തിനിടെ ഇവിടെ ഇത് മൂന്നാമത്തെ അപകടമാണ്.

Search site