യു.ഡി.എഫിനോട്‌ വിയോജിപ്പുണ്ടെങ്കില്‍ മെമ്പര്‍മാര്‍ രാജിവെക്കണം: മുസ്ലിംലീഗ്‌

തനാളൂര്‍ ഗ്രാമപഞ്ചായത്ത്‌ യു.ഡി.എഫ്‌. ഭരണസമിതിയോട്‌ വിയോജിപ്പുള്ള മെമ്പര്‍മാര്‍ എത്രയും വേഗം രാജിവച്ച്‌ ജനവിധി തേടുകയാണ്‌ വേണ്ടതെന്ന്‌ താനൂര്‍ നിയോജക മണ്ഡലം മുസ്ലിംലീഗ്‌ കമ്മിറ്റി ആവശ്യപ്പെട്ടു. ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട താനാളൂര്‍ പഞ്ചായത്ത്‌ ഭരണസമിതിയെ കുതിരക്കച്ചവടത്തിലൂടെ അട്ടിമറിക്കാനാണ്‌ സി.പി.എം. ശ്രമിക്കുന്നത്‌. മെമ്പര്‍മാരെ തെരഞ്ഞെടുത്ത ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണിത്‌. മാഫിയക്കാരുടെ പണംകൊണ്ട്‌ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ അട്ടിമറിക്കാന്‍ നേതൃത്വം നല്‍കുന്ന ഇടതുമുന്നണി ജനങ്ങളോട്‌ മാപ്പു പറയേണ്ടിവരും. ശക്‌തമായ ജനരോഷത്തിനു മുന്നില്‍ മെമ്പര്‍മാര്‍ക്ക്‌ രാജിവയ്‌ക്കേണ്ടി വരുമെന്നും അതുവരെ പ്രക്ഷോഭം തുടരുമെന്നും മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ്‌ നല്‍കി. മണ്ഡലം പ്രസിഡന്റ്‌ കെ.പി. മുഹമ്മദ്‌ ഇസ്‌മായില്‍ അധ്യക്ഷത വഹിച്ചു. പി.ടി.കെ. കുട്ടി, വി.പി.എം. അബ്‌ദുറഹിമാന്‍, പി.ടി. കുഞ്ഞിമുഹമ്മദ്‌, ബീരാന്‍കുട്ടി ഹാജി നിറമരുതൂര്‍, സി.കെ.എം. ബാപ്പു ഹാജി, പട്ടാക്കല്‍ അലി, അഡ്വ.പി.പി. ആരിഫ്‌, എം. കമ്മുക്കുട്ടി പ്രസംഗിച്ച

Search site