മുസ്‌ലിം വ്യക്തി നിയമത്തില്‍ കൈകടത്താനുള്ള നീക്കം അപലപനീയം: എസ്.വൈ.എസ്

ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങള്‍ ലംഘിക്കുന്ന വിധത്തിലുണ്ടാക്കിയ നിയമനിര്‍മ്മാണത്തിനെതിരെ കോടതിയെ സമീപിക്കാനുള്ള മുസ്‌ലിം സംഘടനകളുടെ നീക്കത്തിനെതിരെ ചില രാഷ്ട്രീയ വക്താക്കളും സംഘടനകളും നടത്തുന്ന നീക്കം അപലപനീയമാണെന്ന് എസ്.വൈ.എസ് ജനറല്‍ സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്‌ല്യാര്‍ അഭിപ്രായപ്പെട്ടു.
 
ആരുടെയെങ്കിലും വിദ്യാഭ്യാസമോ വ്യക്തിത്വമോ ഹനിക്കുന്ന വിധത്തില്‍ നിര്‍ബന്ധമായി വിവാഹം നടത്തണമെന്ന് ആരും അഭിപ്രായപ്പെട്ടിട്ടില്ല. പ്രത്യേക സാഹചര്യങ്ങളില്‍ അങ്ങനെ വിവാഹിതരാവേണ്ടി വരുന്നവര്‍ക്ക് നിയമപരിരക്ഷ വേണമെന്നതാണാവശ്യം.
 
വിവാഹം, വിവാഹ മോചനം, അനന്തരാവകാശം, വഖഫ് തുടങ്ങിയ വിഷയങ്ങളില്‍ മുസ്‌ലിം വ്യക്തിനിയമത്തിന്റെ പരിരക്ഷ മുസ്‌ലിം സമുദായത്തിനുണ്ട്. ഇത് ആരെങ്കിലും അനുവദിച്ചുതരേണ്ട ഔദാര്യമല്ല. രാജ്യത്തെ പല കോടതിവിധികളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നിരിക്കെ നിയമപരമായ മാര്‍ഗങ്ങളിലൂടെ വിഷയത്തിന് പരിഹാരം തേടുന്നതിനെതിരെയുള്ള നീക്കം അംഗീകരിക്കാവുന്നതല്ല.
 
പണ്ഡിതന്‍മാര്‍ കൈകാര്യം ചെയ്യേണ്ട വിഷയത്തെ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും ഏറ്റെടുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞ

Search site