INTERNATIONAL

മുഷറഫിന് രാജ്യം വിടാനാവില്ല

പാകിസ്താന്റെ മുന്‍പ്രസിഡന്റ് പര്‍വേസ് മുഷറഫിന് രാജ്യം വിടാനാവില്ലെന്ന് പാകിസ്താന്‍ ആഭ്യന്തര മന്ത്രി ചൗദ്‌രി നിസാര്‍ അലിഖാന്‍. രാജ്യം വിടുന്നതിന് വിലക്കുള്ളവരുടെ പട്ടികയില്‍ മുഷറഫ് ഉള്‍പ്പെടുന്നതിനാലാണിത്.    സര്‍ക്കാരുമായി പ്രത്യേക ധാരണയുണ്ടാക്കുന്നതിലൂടെ മുഷറഫിന് പാകിസ്താന്‍...

നഴ്‌സ് അവഗണിച്ച യുവതി ആശുപത്രിക്ക്‌ പുറത്തെ പുല്ലില്‍ പ്രസവിച്ചു

വംശീയതയുടെ പേരില്‍ ആശുപത്രി ജീവനക്കാര്‍ അവഗണിച്ച യുവതി മെഡിക്കല്‍ സെന്ററിന്‌ പുറത്തെ പുല്‍ത്തകിടിയില്‍ കുഞ്ഞിന്‌ ജന്മം നല്‍കി. മെക്‌സിക്കോയിലെ ഓക്‌സാകാ സ്‌റ്റേറ്റില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ആരോ നെറ്റില്‍ അപ്‌ലോഡ്‌ ചെയ്‌തത്‌ വന്‍ ഹിറ്റാകുകയും ആഗോള ചര്‍ച്ചകള്‍ക്ക്‌ വഴി വെക്കുകയും ചെയ്‌തു....

മിനി സ്‌കേര്‍ട്ട് നിരോധിച്ചു; പെണ്‍കുട്ടികള്‍ നഗ്നരായി ക്ലാസിലെത്തി

ഇറക്കം കുറഞ്ഞ സ്‌കേര്‍ട്ടും ഇറുകിയ ഉടുപ്പും ധരിച്ച് ക്ലാസുകളില്‍ എത്താന്‍ പാടില്ല എന്ന യൂണിവേഴ്‌സിറ്റിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥിനികള്‍ പൂര്‍ണ നഗ്നരായി ക്ലാസ് റൂമിലെത്തി. ഹംഗറിയിലെ യൂണിവേഴ്‌സിറ്റി ഓഫ് കാപോസ്വാറിന്റെ അധികാരികളുടെ കര്‍ക്കശമായ തീരുമാനത്തെയാണ് നഗ്നത സമരായുധമാക്കി...

മലാലയെ വീണ്ടും ആക്രമിക്കുമെന്ന് താലിബാന്‍

 അവസരം കിട്ടിയാല്‍ മലാല യൂസഫ് സായിയെ വീണ്ടും ആക്രമിക്കുമെന്ന് താലിബാന്റെ ഭീഷണി. ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് പരിഗണിക്കുന്നവരില്‍ മലാലയുമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് താലിബാന്റെ ഭീഷണി. ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്തുകയാണ് മലാല തുടര്‍ച്ചയായി ചെയ്യുന്നത്. അത്...

ഇറ്റലിയിലെ ബോട്ടപകടം; മരണം 114 ആയി

തെക്കന്‍ ഇറ്റലിയില്‍ ആഫ്രിക്കന്‍ അഭയാര്‍ത്ഥികളുമായി പോകുകയായിരുന്ന ബോട്ടു മുങ്ങിയുണ്ടായ അപകടത്തില്‍ മരണ സംഖ്യ 114 ആയി. തലസ്ഥാനമായ റോമില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ സിസിലിയന്‍ പ്രവിശ്യയിലെ ലാംപെഡുസ ദ്വീപിലാണ് അപകടമുണ്ടായത്. 114 പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ലാംപെഡുസ മേയര്‍ ഗിസി...

ഇന്ത്യക്കെതിരായ തീവ്രവാദം അവസാനിപ്പിക്കണം: പ്രധാനമന്ത്രി

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷരീഫുമായി കൂടിക്കാഴ്ച നടത്തി. നവാസ് ഷരീഫ് പാക് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തുന്നത്. ഇന്ത്യക്കെതിരായ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു പാകിസ്താന്‍ വേദിയാവുന്നുവെന്ന...

അമേരിക്കയിലെത്തിയ മന്‍‌മോഹന്‍സിങിന് യു‌എസ് കോടതിയുടെ സമന്‍സ്

നാല് ദിവസത്തെ സന്ദര്‍ശനത്തിന് അമേരിക്കയിലെത്തിയ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിങിന് യു‌എസ് കോടതിയുടെ സമന്‍സ്. സിഖ് കലാപങ്ങളുടെ പ്രതികളെ രക്ഷപ്പെടാന്‍ അനുവദിച്ചുവെന്ന യു‌എസിലെ സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടന നല്‍കിയ പരാതി പ്രകാരമാണ് മന്‍‌മോഹന്‍ സിങിന് സമന്‍സ് അയച്ചിരിക്കുന്നത്. മനുഷ്യാവകാശ...

ബാഗ്ദാദില്‍ സ്‌ഫോടന പരമ്പര : 21 മരണം

ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ തിരക്കേറിയ ചന്തകളില്‍ തീവ്രവാദികള്‍ നടത്തിയ സ്‌ഫോടനങ്ങളില്‍ 21 പേര്‍ മരിച്ചു. 50 ഓളം പേര്‍ക്ക് പരിക്കേറ്റു. സബാ അല്‍ ബൗറിലെ ചന്തയില്‍ നടന്ന സ്‌ഫോടനങ്ങളിലാണ് 14 പേര്‍ മരിച്ചത്. 40 പേര്‍ക്ക് പരിക്കേറ്റു. നാല് സ്‌ഫോടനങ്ങള്‍ ഇവിടെ നടന്നുവെന്ന് വാര്‍ത്താ ഏജന്‍സി...

ഭര്‍ത്താവിന് ചുംബിക്കാനറിയില്ല; വിവാഹമോചനത്തിനായി ഭാര്യ കോടതിയില്‍

ഭര്‍ത്താവിന് ചുംബിക്കാനറിയാത്തതിനാല്‍ വിവാഹമോചനം തേടി യുവതി കോടതിയെ സമീപിച്ചു. കെയ്‌റോയിലെ നസര്‍ പട്ടണത്തിലാണ് സംഭവം. ഭര്‍ത്താവായ സമിയില്‍ നിന്ന് വിവാഹമോചനം വേണമെന്നാവശ്യപ്പെട്ട് റിഹാം എന്ന യുവതിയാണ് കോടതിയിലെത്തിയത്.   വിവാഹമോചനം നടന്നില്ലെങ്കില്‍ താന്‍ അന്യ പുരുഷന്മാരുമായി അവിഹിത...

പാകിസ്‌താനില്‍ ഭൂചലനം: 80 മരണം

  ദക്ഷിണ പടിഞ്ഞാറന്‍ പാകിസ്‌താനിലുണ്ടായ ഭൂചലനത്തില്‍ 80 മരണം. നിരവധിപ്പേര്‍ക്കു പരുക്കേറ്റു. ഭൂചലനം ഡല്‍ഹിയിലും രാജസ്‌ഥാനിലും അനുഭവപ്പെട്ടു. റിക്‌ടര്‍ സ്‌കെയിലില്‍ 7.7 രേഖപ്പെടുത്തിയ ഭൂചലനം ഇന്നലെ വൈകിട്ടാണ്‌ ഉണ്ടായത്‌. ബലൂചിസ്‌ഥാന്‍ സിന്ധ്‌ പ്രവിശ്യകളിലാണു വന്‍നാശമുണ്ടായത്‌. നൂറുകണക്കിനു...

SPORTS

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്: അമിത് കുമാറിന് വെള്ളി

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. 55 കിലോവിഭാഗം ഫ്രീസ്റ്റൈലില്‍ 19 കാരന്‍ അമിത് കുമാറാണ് വെള്ളി നേട്ടവുമായി ഇന്ത്യയുടെ ആദ്യ മെഡല്‍ ജേതാവായത്. ഫൈനലില്‍ ഇറാന്‍െറ ഹസന്‍ ഫര്‍മാന്‍ റാഹിമിയയോട് തോറ്റതോടെ അമിതിന്‍െറ മെഡല്‍ സ്വപ്നം വെള്ളിയിലൊതുങ്ങുകയായിരുന്നു. ഇഞ്ചോടിഞ്ച്...

മധ്യനിരയില്‍ ബാറ്റ് ചെയ്യാന്‍ തയ്യാര്‍; വീരേന്ദ്ര സെവാഗ്.

ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ അവസരം ലഭിക്കുകയായണെങ്കില്‍ മധ്യനിരയില്‍ ബാറ്റ് ചെയ്യാന്‍ തയ്യാറാണെന്ന് ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് വ്യക്തമാക്കി. ഫോം നഷ്ടമായതിനെ തുടര്‍ന്ന് ടീമില്‍ തന്റെ സ്ഥാനം അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് സെവാഗ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.   ഫോം...

യുവരാജിന്റേയും പത്താന്റേയും മികവില്‍ ഇന്ത്യ എ ടീമിന് വിജയം

യുവരാജ് സിങിന്റെ സെഞ്ച്വറിയും യൂസുഫ് പത്താന്റെ ഓള്‍റൗണ്ടര്‍ മികവില്‍ ഇന്ത്യ എ ടീം 77 റണ്‍സിന് വെസ്റ്റിന്‍ഡീസ് എ ടീമിനെ പരാജയപ്പെടുത്തി.   ടോസ് നേടിയ വെസ്റ്റിന്‍ഡീസ് എ ടീം ഇന്ത്യ എ ടീമിനെ ബാറ്റിങിനയക്കുകയായിരുന്നു. ഓപ്പണര്‍മാര്‍ക്ക് ഫോം കണ്ടെത്താന്‍ സാധിക്കാത്ത മത്സരത്തില്‍ യുവരാജും(123)...

ആജീവനാന്ത വിലക്കിനെതിരെ ശ്രീശാന്ത് കോടതിയെ സമീപിക്കും

 ഒത്തുകളി കേസില്‍ ആരോപണ വിധേയനായ മുന്‍ രാജസ്ഥാന്‍ റോയല്‍സ് താരവും മലയാളിയുമായ ശ്രീശാന്ത് കോടതിയെ സമീപിക്കും. വിലക്ക് നീതിക്ക് നിരക്കുന്നതല്ലെന്നും കോടതിയെ സമീപിക്കുമെന്നും ശ്രീശാന്തിന്റെ അഭിഭാഷക അറിയിച്ചു.   കോടതി നടപടിക്ക് ശേഷമേ ശ്രീശാന്തിന് വിലക്ക് നല്‍കണമോ എന്ന് തീരുമാനിക്കാന്‍...

ചതാരക്ക് അഞ്ചുവിക്കറ്റ് സിംബാബ്വെക്ക് ചരിത്രജയം

പാകിസ്താനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരത്തില്‍ ആതിഥേയരായ സിംബാബ്വെക്ക് ചരിത്രജയം. ഇതോടെ രണ്ട് മത്സരങ്ങളുള്ള പരമ്പര 1-1 എന്ന നിലയില്‍ സമനിലയിലായി.  അവസാനദിവസത്തെ ആവേശകരമായ പോരാട്ടത്തിനൊടുവില്‍ 24 റണ്‍സിനായിരുന്നു സിംബാബ്വെ പാകിസ്താനെ തകര്‍ത്തത്. 15 വര്‍ഷത്തെ...

ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് യുനൈറ്റഡിനും ആഴ്സനലിനും ജയം

ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് സ്വന്തം മൈതാനത്ത് ആദ്യ ജയം. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് ക്രിസ്റ്റല്‍ പാലസിനെതിരെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ജയം കണ്ടത്. വിവാദ പെനാല്‍റ്റിയിലൂടെ റോബിന്‍ വാന്‍പേഴ്സി മുന്നിലത്തെിച്ച മാഞ്ചസ്റ്ററിനുവേണ്ടി വെയ്ന്‍ റൂണി പട്ടിക തികച്ചു. ആഴ്സനലും...

വി.എ. ജഗദീഷ് വീണ്ടും ഇന്ത്യന്‍ ‘എ’ ടീമില്‍

അടുത്തമാസം വെസ്റ്റിന്‍ഡീസ് ‘എ’ ടീമിനെതിരെ നടക്കുന്ന ചതുര്‍ദിന ‘ടെസ്റ്റ്’ ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ’എ’ ടീമില്‍ മലയാളി ബാറ്റ്സ്മാന്‍ വി.എ. ജഗദീഷും. ഒക്ടോബര്‍ രണ്ടു മുതല്‍ അഞ്ചു വരെ ഷിമോഗയിലും ഒമ്പത് മുതല്‍ 12 വരെ ഹുബ്ളിയിലുമാണ് ചതുര്‍ദിന മത്സരം. ന്യൂസിലന്‍ഡ് ‘എ’ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റ്...

ഫിഫക്ക് രേഖകള്‍ സമര്‍പ്പിച്ചില്ല; അണ്ടര്‍ 17 ലോകകപ്പ് വേദി ഇന്ത്യക്ക് നഷ്ടമായേക്കും

കേരളത്തിലടക്കം വേദിയായേക്കാവുന്ന അണ്ടര്‍ 17 ലോകകപ്പ് ഫുട്ബാള്‍, അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്‍െറ (എ.ഐ.എഫ്.എഫ്) പിടിപ്പുകേട് കാരണം നഷ്ടമാകുമെന്ന് ആശങ്ക.  ഫിഫയുടെ നിര്‍ദേശ പ്രകാരമുള്ള രേഖകള്‍ സമയബന്ധിതമായി സമര്‍പ്പിക്കാനായില്ളെങ്കില്‍ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബാള്‍ വേദി ഇന്ത്യക്ക്  ...

ശ്രീശാന്തിന് ആജീവനാന്ത വിലക്ക്...

* അങ്കിത് ചവാനും ആജീവനാന്തം. ചാന്‍ഡിലയുടെ തീരുമാനം പിന്നീട് ഐ.പി.എല്‍. ഒത്തുകളിക്കേസില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍താരം എസ്. ശ്രീശാന്തിനും അങ്കിത് ചവാനും ബി.സി.സി.ഐ. ആജീവനാന്തവിലക്കേര്‍പ്പെടുത്തി.  രാജസ്ഥാന്‍ റോയല്‍സിന്റെ മുന്‍താരം അമിത് സിങ്ങിന് അഞ്ചുവര്‍ഷവും സിദ്ധാര്‍ഥ ത്രിവേദിക്ക് ഒരുവര്‍ഷവും...

ഫിഫ റാങ്കിങ്: 10 സ്ഥാനം നഷ്ടം, ഇന്ത്യ 155-ാമത്‌

സാഫ് കപ്പില്‍ അഫ്ഗാനിസ്താനോട് 0-2 ന് തോറ്റ ഇന്ത്യ ഫിഫ റാങ്കിങ്ങില്‍ 115 -ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. നേരത്തെ 145-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. സാഫ് കിരീടം നേടിയ അഫ്ഗാനിസ്താന്‍ 132-ാം റാങ്കിലെത്തി.  ലോക റാങ്കിങ്ങില്‍ സ്‌പെയിനാണ് ഒന്നാംസ്ഥാനത്ത്. രണ്ട് സ്ഥാനം മെച്ചപ്പെടുത്തി അര്‍ജന്റീന...

Search site

NEWS

ഇശലുകളുടെ സുല്‍ത്താന്‍ എവി മുഹമ്മദ്‌ ഇഹലോകം വെടിഞ്ഞിട്ട്‌ ഇന്നേക്ക്‌ 19 വര്‍ഷം

ബലിപെരുന്നാള്‍ സുദിനത്തിലായിരുന്നു എവിയുടെ അന്ത്യയാത്ര.  യുഎ റസാഖ്‌ കൊടിഞ്ഞി  പരന്‍ വിധുച്ചുമ്മാവിട്ട്‌ ചൊങ്കില്‍ നടക്കുന്ന   ശുചാഅത്ത്‌ നമുക്കുണ്ട്‌ നാട്ടിലേ   കഥയെന്തെന്നറിവുണ്ടോ നാളെ കിടക്കുന്ന   ഖബറെന്ന ഭയങ്കരവീട്ടിലേ... ഖബറെന്ന...

പിതാവിനെ ആശുപത്രിയില്‍ത്തള്ളി മകന്‍ വിദേശത്തേക്കു കടന്നു

ജന്മദാതാക്കളെ കറിവേപ്പിലപോലെ അവഗണിക്കുന്ന ഹൃദയഭേദകമായ കാഴ്‌ചകള്‍ക്ക്‌ അന്തമില്ല. രോഗിയായ പിതാവിനെ ആശുപത്രിയില്‍ ഉപേക്ഷിച്ച്‌ മകന്‍ വിദേശത്തേക്കു കടന്നു. പരവൂര്‍ നെടുങ്ങോലം ഉപ്പുകടവിനു സമീപം കല്ലന്‍കോടി വീട്ടില്‍ ധര്‍മരാജ(80)നെയാണു മകന്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചത്‌. നാലുമാസമായി നെടുങ്ങോലം...

രാജി ഓണത്തിഌ മുന്‍പേ നല്‍കി; സിനിമാഭിനയത്തില്‍ ശ്രദ്ധിക്കും: ഗണേഷ്‌

രാജിക്കത്ത്‌ പാര്‍ട്ടി ചെയര്‍മാന്‌ ഓണത്തിഌ മുന്‍പേ നല്‍കിയിരുന്നതായി കെ.ബി. ഗണേഷ്‌ കുമാര്‍ എംഎല്‍എ. ഇക്കാര്യങ്ങളെക്കുറിച്ച്‌ കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ല. ആറു മാസമായി തചാന്‍ ഒന്നും പറയാറില്ല. പാര്‍ട്ടി ചെയര്‍മാന്‍ എല്ലാറ്റിഌം ഉത്തരം പറയും. സിനിമാഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്‌ ഇനിയുള്ള...

മന്ത്രിയാക്കിയില്ല. കെ.ബി ഗണേഷ്‌കുമാര്‍ രാജിവെച്ചു

കേരള കോണ്‍ഗ്രസ് ബി നേതാവും മുന്‍ മന്ത്രിയുമായ കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചു. പാര്‍ട്ടി ചെയര്‍മാന്‍ കൂടിയായ ആര്‍.ബാലകൃഷ്ണപിള്ളയ്ക്കാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്. ഭാര്യയുമായുണ്ടായ പ്രശ്‌നങ്ങളുടെ പേരിലാണ് വിവാദത്തിനൊടുവില്‍ അദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നത്....

സീരിയല്‍ നടി ഉള്‍പ്പെട്ട പെണ്‍വാണിഭ സംഘം ഗുണ്ടല്‍പ്പേട്ടില്‍ പിടിയില്‍

 ഗുണ്ടല്‍പേട്ടില്‍ പോലീസ് റെയ്ഡില്‍ സീരിയല്‍ നടിയും മലയാളികളും ഉള്‍പ്പെട്ട വന്‍ പെണ്‍വാണിഭ സംഘം പിടിയിലായി. ഗുണ്ടല്‍പേട്ട് കേരള അതിര്‍ത്തിയിലെ ലോഡ്ജില്‍ നിന്നാണ് സംഘം പിടിയിലായത്. 5 മലയാളികള്‍ ഉള്‍പ്പെടെ 19 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. പോലീസ് എത്തിയ ഉടന്‍ തന്നെ നിരവധി പേര്‍ ഓടി...

കേരളത്തില്‍ ബലിപെരുന്നാള്‍ ഒക്‌ടോബര്‍ 16 ന്

കേരളത്തില്‍ ബലിപെരുന്നാള്‍ ഒക്‌ടോബര്‍ 16 ന്. മാസപ്പിറവി കാണാത്തതിനാല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍, കോഴിക്കോട് വലിയ ഖാസി എന്നിവരാണ് വിവരം അറിയിച്ചത്.

കശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസ്: 13 പ്രതികള്‍ക്കും ജീവപര്യന്തം

ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി മലയാളി യുവാക്കളെ കശ്മീരിലേക്ക് റിക്രൂട്ട് ചെയ്ത കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 13 പ്രതികള്‍ക്ക് കൊച്ചിയിലെ എന്‍.ഐ.എ പ്രത്യേക കോടതി ജീവപര്യന്തം കഠിനതടവും അരലക്ഷം രൂപ വീതം പിഴയും ശിക്ഷവിധിച്ചു.    പ്രതികളില്‍ അബ്ദുല്‍ ജബ്ബാര്‍, സര്‍ഫറാസ് നവാസ്, സാബിര്‍...

മുന്‍ഷി മൂസത് ഇനി ഹരിത പതാകയേന്തും

ഏഷ്യാനെറ്റ് ചാനലിലെ 'മുന്‍ഷി'യിലൂടെ പ്രശസ്തനായ എ.വി.കെ മൂസത് ഇനി ഹരിത പതാകയേന്തും. ഇന്നലെ തിരുവനന്തപുരത്ത് നടന്ന സമ്മേളനത്തില്‍ വെച്ച് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങളില്‍ നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ചുകൊണ്ടാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ മൂസത് മതേതര...

സോണിയ എത്തി, ഇനി തിരക്കിട്ട ചര്‍ച്ചകള്‍

സര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും ഒരുപിടി പ്രധാനപരിപാടികള്‍ക്ക് തുടക്കമിടാനായി സോണിയാഗാന്ധി ഞായറാഴ്ച തിരുവനന്തപുരത്തെത്തി. ഉച്ചയ്ക്ക് മൂന്നരയ്ക്ക് വ്യോമസേനയുടെ ടെക്‌നിക്കല്‍ ഏരിയയില്‍ സ്വകാര്യവിമാനത്തിലാണ് സോണിയ എത്തിയത്. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി...

കാസര്‍ഗോഡ്‌ ലോക്സഭാ സീറ്റില്‍ യുഡിഎഫ് വിജയിക്കില്ല : കെപിഎ മജീദ്‌

ശക്തമായ ത്രികോണമത്സരം നടക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന കാസര്‍ഗോഡ്‌ ലോക്സഭാ സീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കില്ലെന്ന് മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്‌. വിജയസാധ്യത ഇല്ലാത്ത മണ്ഡലമായതിനാല്‍ മുസ്ലീംലീഗിന് കാസര്‍ഗോഡ്‌ സീറ്റ്‌ വേണ്ടെന്നും പകരം വേറെ ഏതെങ്കിലും മണ്ഡലം യുഡിഎഫ്...