ഫിഫ റാങ്കിങ്: 10 സ്ഥാനം നഷ്ടം, ഇന്ത്യ 155-ാമത്‌

സാഫ് കപ്പില്‍ അഫ്ഗാനിസ്താനോട് 0-2 ന് തോറ്റ ഇന്ത്യ ഫിഫ റാങ്കിങ്ങില്‍ 115 -ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. നേരത്തെ 145-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. സാഫ് കിരീടം നേടിയ അഫ്ഗാനിസ്താന്‍ 132-ാം റാങ്കിലെത്തി.

 ലോക റാങ്കിങ്ങില്‍ സ്‌പെയിനാണ് ഒന്നാംസ്ഥാനത്ത്. രണ്ട് സ്ഥാനം മെച്ചപ്പെടുത്തി അര്‍ജന്റീന രണ്ടാമതെത്തി. യോഗ്യതാ മത്സരങ്ങളിലെ മികച്ച പ്രകടനം ബെല്‍ജിയത്തെ ആറാമതെത്തിച്ചു. ജര്‍മനി (3), ഇറ്റലി (4), കൊളംബിയ (5), ഉറുഗ്വായ് (7)), ബ്രസീല്‍ (8), ഹോളണ്ട് (9), ക്രൊയേഷ്യ (10) എന്നിവയാണ് ആദ്യപത്തിലെ മറ്റു ടീമുകള്‍.

Search site