ആജീവനാന്ത വിലക്കിനെതിരെ ശ്രീശാന്ത് കോടതിയെ സമീപിക്കും

 ഒത്തുകളി കേസില്‍ ആരോപണ വിധേയനായ മുന്‍ രാജസ്ഥാന്‍ റോയല്‍സ് താരവും മലയാളിയുമായ ശ്രീശാന്ത് കോടതിയെ സമീപിക്കും. വിലക്ക് നീതിക്ക് നിരക്കുന്നതല്ലെന്നും കോടതിയെ സമീപിക്കുമെന്നും ശ്രീശാന്തിന്റെ അഭിഭാഷക അറിയിച്ചു.
 
കോടതി നടപടിക്ക് ശേഷമേ ശ്രീശാന്തിന് വിലക്ക് നല്‍കണമോ എന്ന് തീരുമാനിക്കാന്‍ കഴിയു എന്ന് ശ്രീശാന്തിന്റെ അഭിഭാഷക റബേക്ക ജോണ്‍ പറഞ്ഞു.
 
ബി.സി.സി. ഐ തന്നെ എന്തുകൊണ്ട് വിലക്കി എന്നറിയില്ലെന്നും നിരപരാധിത്വം തെളിയിക്കുമെന്നും ശ്രീശാന്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 
 
ഐ.പി.എല്‍ വാതുവെയ്പ്പ് കേസ് അന്വേഷിച്ച ബി.സി.സി.ഐ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസമാണ് ശ്രീശാന്തിനും അങ്കിത്ത് ചൗവാനും ആജിവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്.

Search site