കാസര്‍ഗോഡ്‌ ലോക്സഭാ സീറ്റില്‍ യുഡിഎഫ് വിജയിക്കില്ല : കെപിഎ മജീദ്‌

ശക്തമായ ത്രികോണമത്സരം നടക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന കാസര്‍ഗോഡ്‌ ലോക്സഭാ സീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കില്ലെന്ന് മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്‌. വിജയസാധ്യത ഇല്ലാത്ത മണ്ഡലമായതിനാല്‍ മുസ്ലീംലീഗിന് കാസര്‍ഗോഡ്‌ സീറ്റ്‌ വേണ്ടെന്നും പകരം വേറെ ഏതെങ്കിലും മണ്ഡലം യുഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെടുമെന്നും കെപിഎ മജീദ്‌ വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ ക്ലോസ് എന്‍കൌണ്ടര്‍ പരിപാടിയിലാണ് കെപിഎ മജീദ്‌ കാസര്‍ഗോഡ്‌ സീറ്റ്‌ സംബന്ധിച്ച മുസ്ലീംലീഗ് നയം വ്യക്തമാക്കിയത്‌.

Search site