ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്: അമിത് കുമാറിന് വെള്ളി

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. 55 കിലോവിഭാഗം ഫ്രീസ്റ്റൈലില്‍ 19 കാരന്‍ അമിത് കുമാറാണ് വെള്ളി നേട്ടവുമായി ഇന്ത്യയുടെ ആദ്യ മെഡല്‍ ജേതാവായത്. ഫൈനലില്‍ ഇറാന്‍െറ ഹസന്‍ ഫര്‍മാന്‍ റാഹിമിയയോട് തോറ്റതോടെ അമിതിന്‍െറ മെഡല്‍ സ്വപ്നം വെള്ളിയിലൊതുങ്ങുകയായിരുന്നു. ഇഞ്ചോടിഞ്ച് മല്‍പ്പിടിത്തത്തില്‍ 1-2നാണ് ഇറാന്‍ താരം ഇന്ത്യയുടെ ഭാവി ഫയല്‍വാനെന്ന് വിശേഷിപ്പിക്കപ്പെടുത്ത അമിതിനെ കീഴടക്കിയത്. 2012 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവ് കൂടിയായിരുന്നു ഹരിയാനയിലെ നാഹ്റി സ്വദേശിയായ അമിത്. സെമിയില്‍ തുര്‍ക്കിയുടെ സെസാര്‍ അഗ്കലിനെ 8-0ന് മലര്‍ത്തിയടിച്ചാണ് ഇന്ത്യന്‍ താരം ഫൈനലിന് യോഗ്യത നേടിയത്.
 ്ളലണ്ടന്‍ ഒളിമ്പിക്സിലെ മെഡല്‍ ജേതാക്കളായ സുശീല്‍ കുമാറിന്‍െറയും യോഗേശ്വര്‍ ദത്തിന്‍െറയും പിന്‍ഗാമിയായാണ് അമിതിനെ വിലയിരുത്തുന്നത്. ഇതോടെ ലോകചാമ്പ്യന്‍ഷിപ്പില്‍ വെള്ളിനേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി അമിത്. 2011 ദല്‍ഹി ചാമ്പ്യന്‍ഷിപ്പില്‍ ബിഷാംമ്പര്‍ സിങ് വെള്ളിനേടിയിരുന്നു. 2010 മോസ്കോ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ സുശീല്‍ കുമാര്‍ മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയത്.
 അതേസമയം, ഫൈനലിലെ റഫറിയിങ്ങിനെതിരെ അമിത് കുമാര്‍ വിമര്‍ശമുന്നയിച്ചു. കടുത്ത മത്സരത്തിനിടെ റഫറിയുടെ തെറ്റായ തീരുമാനമാണ് സ്വര്‍ണം നഷ്ടപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

Search site