മന്ത്രിയാക്കിയില്ല. കെ.ബി ഗണേഷ്‌കുമാര്‍ രാജിവെച്ചു

കേരള കോണ്‍ഗ്രസ് ബി നേതാവും മുന്‍ മന്ത്രിയുമായ കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചു. പാര്‍ട്ടി ചെയര്‍മാന്‍ കൂടിയായ ആര്‍.ബാലകൃഷ്ണപിള്ളയ്ക്കാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്. ഭാര്യയുമായുണ്ടായ പ്രശ്‌നങ്ങളുടെ പേരിലാണ് വിവാദത്തിനൊടുവില്‍ അദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നത്. ഏപ്രില്‍ ഒന്നിനായിരുന്നു മന്ത്രിസ്ഥാനത്ത് നിന്നുള്ള രാജി. 
 
സ്പീക്കര്‍ക്കല്ല രാജി നല്‍കിയത് എന്നത് ശ്രദ്ധേയമാണ്. എം.എല്‍.എ സ്ഥാനം രാജിവെക്കുന്നുവെന്ന് സൂചിപ്പിക്കുന്ന കത്ത് പാര്‍ട്ടി ചെയര്‍മാനാണ് ഇന്ന് രാവിലെ രാജികൈമാറിയത്. ഇത് ഒരു സമ്മര്‍ദതന്ത്രമായും രാഷ്ട്രീയ നീരീക്ഷകര്‍ കരുതുന്നു. വിവാദങ്ങള്‍ അവസാനിച്ച ശേഷവും മന്ത്രിസ്ഥാനം തിരിച്ചുനല്‍കാത്തതും നിലപാടിലേക്ക് നയിച്ചതായാണ് റിപ്പോര്‍ട്ട്.
 
രണ്ടുതവണ മന്ത്രിപദവി അലങ്കരിച്ച ഗണേഷ്‌കുമാര്‍ രണ്ട് തവണയും രാജിവെക്കേണ്ടിവന്നു. 2001 ലാണ് അദ്ദേഹം ആദ്യമായി നിയമസഭയിലെത്തുന്നത്. പത്തനാപുരം മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്.

Search site