പാകിസ്‌താനില്‍ ഭൂചലനം: 80 മരണം

 
ദക്ഷിണ പടിഞ്ഞാറന്‍ പാകിസ്‌താനിലുണ്ടായ ഭൂചലനത്തില്‍ 80 മരണം. നിരവധിപ്പേര്‍ക്കു പരുക്കേറ്റു. ഭൂചലനം ഡല്‍ഹിയിലും രാജസ്‌ഥാനിലും അനുഭവപ്പെട്ടു. റിക്‌ടര്‍ സ്‌കെയിലില്‍ 7.7 രേഖപ്പെടുത്തിയ ഭൂചലനം ഇന്നലെ വൈകിട്ടാണ്‌ ഉണ്ടായത്‌. ബലൂചിസ്‌ഥാന്‍ സിന്ധ്‌ പ്രവിശ്യകളിലാണു വന്‍നാശമുണ്ടായത്‌. നൂറുകണക്കിനു വീടുകള്‍ തകര്‍ന്നു. ആവാരന്‍ ജില്ലയില്‍ നിന്ന്‌ 69 കിലോമീറ്റര്‍ മാറിയാണ്‌ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. രക്ഷാ പ്രവര്‍ത്തനത്തിനു പട്ടാളത്തെ നിയോഗിച്ചതായി സൈനിക വക്‌താവ്‌ മേജര്‍ ജനറല്‍ അസിം ബജ്‌വ അറിയിച്ചു. കറാച്ചി, ഹൈദരാബാദ്‌, ലാര്‍ക്കാന, സിന്ധ്‌ പ്രവിശ്യയിലെ മറ്റു രണ്ടു നഗരങ്ങള്‍ എന്നിവയും ശക്‌തമായ ഭൂചലനത്തില്‍ വിറച്ചു. ഒരു മിനിട്ടിലേറെ നീണ്ട ചലനം ജനത്തെ പരിഭ്രാന്തിയിലാക്കി. രാജ്യത്തെ ഏറ്റവും വലിയ നഗരമായ കറാച്ചിയില്‍ ജനം ഭൂചലനത്തെത്തുടര്‍ന്ന്‌ വീടുകളില്‍ നിന്ന്‌ ഇറങ്ങിയോടി. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നു അവാരണ്‍ ജില്ലാ ഡപ്യൂട്ടി കമ്മിഷണര്‍ അബ്‌ദുള്‍ റഷീദ്‌ ബലൂച്‌ അറിയിച്ചു.
 
 

Search site