GULF

ദുബൈയില്‍ ക്രെയിന്‍ തകര്‍ന്ന് മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ക്രെയിന്‍ തകര്‍ന്ന് മൂന്നുപേര്‍ കൊല്ലപ്പെട്ടു. അഞ്ചുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ദുബൈയിലെ ബുര്‍ജ് ഖലീഫയ്ക്ക് സമീപം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നിടത്താണ് അപകടമുണ്ടായത്.   നിര്‍മ്മാണ സാമഗ്രികള്‍ നീക്കാന്‍ ഉപയോഗിച്ചിരുന്ന ഭീമന്‍ ക്രെയിനാണ് തകര്‍ന്നത്. തകര്‍ന്ന ക്രെയിന്‍...

ദുബൈയിലെ താജ്മഹല്‍ ഒരുങ്ങുന്നു

ഷാജഹാന്‍ ചക്രവര്‍ത്തിയുടെ അനശ്വര പ്രണയം യമുനാ നദീതടത്തില്‍ വിരിഞ്ഞ താജ്മഹലിന് സമാനമായി സ്വപ്നങ്ങളുടെ മരുപ്പച്ചയായ ദുബൈയുടെ തീരങ്ങളില്‍ താജ് അറേബ്യ ഒരുങ്ങുന്നു. കഴിഞ്ഞ ദിവസം വേള്‍ഡ് ട്രേഡ് സെന്ററില്‍ ആരംഭിച്ച സിറ്റി സ്‌കേപിലാണ് 350 മുറികളുള്ള താജ് അറേബ്യ ഹോട്ടലിന്റെ മാതൃക അവതരിപ്പിച്ചത്. ഇന്ത്യയിലെ...

അറഫയില്‍ ഹാജിമാര്‍ സംഗമിച്ചു

ഹജ്ജാജി ലക്ഷങ്ങള്‍ക്ക് സാഫല്യമേകി ഒരു അറഫാ ദിനം കൂടി. ഇരുപതു ലക്ഷത്തോളം ഹാജിമാര്‍ ആഗോള മുസ്‌ലിം സമൂഹത്തിന്റെ പ്രതിനിധികളായി തിങ്കളാഴ്ച അറഫയില്‍ സംബന്ധിച്ചു. കടലും ആകാശവും താണ്ടിയെത്തിയ അല്ലാഹുവിന്റെ അതിഥികള്‍ വിശുദ്ധ ഹജ്ജിന്റെ അനിവാര്യ കര്‍മമായ അറഫാ സംഗമം സാര്‍ഥകമാക്കി. ഒരേ വേഷധാരികളായി, ഒരേ...

മക്കയിലെ സുരക്ഷാ ക്യാമറയില്‍ ജിന്ന് കുടുങ്ങി

മക്കയിലെ സെക്രട്ടേറിയറ്റ് ബില്‍ഡിംഗിലെ സുരക്ഷാ ക്യാമറയില്‍ ജിന്ന് കുടുങ്ങിയതായി വാര്‍ത്ത. സഊദി അറേബ്യയില്‍ നിന്ന് പ്രസിദ്ദീകരിക്കുന്ന അല്‍മദീന ദിനപത്രമാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ബില്‍ഡിംഗിലെ മുഴുവന്‍ സുരക്ഷാ ക്യാമറകളിലും ദൃശ്യം പതിഞ്ഞതായി സെക്രട്ടേറിയറ്റ് വൃത്തങ്ങളെ ഉദ്ധരിച്ച് ചിത്രസഹിതം...

ഭാര്യ കുതിരയെ ചുംബിച്ചു; ഭര്‍ത്താവ്‌ ബന്ധം വേര്‍പെടുത്തി...!

ഭാര്യ ചുംബിക്കുന്നത്‌ കണ്ടാല്‍ ആത്മാര്‍ത്ഥതയുള്ള ഏത്‌ ഭര്‍ത്താവിനാണ്‌ സഹിക്കാന്‍ കഴിയുക. എന്നാല്‍ സൗദി അറേബ്യയിലെ ഈ ഭര്‍ത്താവിന്റെ നടപടി അല്‍പ്പം കടുത്തതായി പോയി എന്ന്‌ പറയേണ്ടി വരും. ഭാര്യ ഒരു കുതിരയെ ചുംബിച്ചതിന്റെ പേരില്‍ ഭര്‍ത്താവ്‌ വിവാഹബന്ധം തന്നെ വേര്‍പെടുത്തിക്കളഞ്ഞു. സൗദി അറേബ്യയിലെ സാദാ...

ദൂരൂഹസാഹചര്യത്തില്‍ ഫാളാറ്റിന് തീപിടിച്ച് ഉറങ്ങിക്കിടക്കുകയായിരുന്ന ഫാഷന്‍ ഡിസൈനര്‍ വെന്തുമരിച്ചു.

കാസര്‍ഗോഡ് സ്വദേശി പ്രജിത്ത് പ്രേമാനന്ദന്‍(20) ആണ് ദാരുണമായി മരണപ്പെട്ടത്. ദുബൈലെ ദൈറയിലുള്ള ഫ്രജ് അല്‍ മുറാര്‍ എന്ന ഫഌറ്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം താമസിച്ചു വരികയായിരുന്നു. രാത്രി ജോലികഴിഞ്ഞെത്തി ഉറങ്ങവെ പുലര്‍ച്ചയോടെയാണ് അപകടം നടന്നത്. തീയും പുകയും കണ്ട് അടുത്ത ഫഌറ്റിലെ താമസക്കാരാണ് ദുബൈ...

നോള്‍ കാര്‍ഡിന് പകരം മൊബൈല്‍; ആര്‍.ടി.എ സ്മാര്‍ട്ടാകുന്നു

ബസ്-മെട്രോ യാത്രക്കാര്‍ക്ക് ശുഭകരമായ സഞ്ചാരം ഉറപ്പാക്കുന്നതിന് ആര്‍.ടി.എ 'സ്മാര്‍ട്ട് നോള്‍' സര്‍വീസ് നടപ്പാക്കുന്നു. നോള്‍ കാര്‍ഡിന് പകരം മൊബൈല്‍ ഫോണുകളില്‍ പ്രത്യേക എന്‍.എഫ്.സി (നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍) സിം കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യുന്നതാണ് പുതിയ...

ജനം നോക്കിനില്‍ക്കെ, ദോഹയില്‍ ഭൂമി താഴ്ന്നു

ദോഹയിലെ സി റിംഗ് റോഡില്‍ പൊടുന്നനെ ഭൂമി താഴ്ന്നതു ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. മുന്തസ സിഗ്‌നലിലെ അന്ദുലസ് പെട്രോള്‍ പമ്പിനു സമീപം സുപ്രധാന പാതയോട് ചേര്‍ന്ന ഭാഗത്ത് ഇന്നുച്ചക്ക് ഒരു മണിയോടെയാണ് സംഭവം. സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും കെട്ടിടവുമുള്‍പ്പെടെ തകരുകയും ഭൂമിക്കൊപ്പം താഴുകയും...

ബലിപെരുന്നാളിന് വൈവിധ്യമാര്‍ന്ന പരിപാടികള്‍

വൈവിധ്യമാര്‍ന്ന പരിപാടികളും ഷോപ്പിങ് അവസരങ്ങളുമായി ദുബായില്‍ ഇത്തവണ ബലിപെരുന്നാള്‍ ആഘോഷം പൊടിപൊടിക്കും. ദുബായ് ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‌മെന്‍റ് പത്തുനാള്‍ നീളുന്ന ആഘോഷപരിപാടികളാണ് പദ്ധതിയിട്ടിരിക്കുന്നത്. യു.എ.ഇ. വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ...

ഉറങ്ങിക്കിടന്ന മഞ്ചേശ്വരം സ്വദേശി മരിച്ചനിലയില്‍

രാത്രി ഉറങ്ങാന്‍ കിടന്ന യുവാവ് കാലത്ത് മരിച്ചനിലയില്‍ കാണപ്പെട്ടു. സജീവ സുന്നി പ്രവര്‍ത്തകനായ കാസര്‍കോട് മഞ്ചേശ്വരം സ്വദേശി മുഹമ്മദ് റഫീഖ് (33) ഹൃദയാഘാതംമൂലം മരിച്ചുവെന്നാണ് അനുമാനം. കാലത്ത് റഫീഖ് ഉണരാത്തതുകണ്ട് കൂടെയുള്ളവര്‍ വിളിച്ചപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ ആസ്പത്രിയില്‍...

AGRICULTURE

ഇനി ശ്രദ്ധിക്കേണ്ടത്‌ പരമ്പരാഗതകൃഷി ഇനങ്ങളിലേക്ക്‌

പരമ്പരാഗതനെല്‍കൃഷി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ വിപുലപദ്ധതിയൊരുക്കുന്നു. ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്‌, വയനാട്‌, കണ്ണൂര്‍ ജില്ലകളില്‍ 250 ഹെക്‌ടര്‍ നിലത്ത്‌ പരമ്പരാഗത നെല്ലിനങ്ങളായ പൊക്കാളി, ഞവര, ബസുമതി തുടങ്ങിയ ഇനങ്ങള്‍ കൃഷി ചെയ്യുന്നതിനാണ്‌ തീരുമാനം. ഒരു ഹെക്‌ടറിന്‌ 10,000 രൂപ നിരക്കില്‍...

മരമുന്തിരി കേരളത്തിലും

ബ്രസീലില്‍ പരക്കെ കാണുന്ന ജബോട്ടി ക്കാബാ എന്ന മരമുന്തിരി കേരളത്തിലെ പഴത്തോട്ടങ്ങള്‍ കീഴടക്കാന്‍ എത്തി. ധാരാളം ചെറുശാഖകളോടെ വളരുന്ന ഇവ പേര ഉള്‍പെടുന്ന 'മിര്‍ട്ടേസിയ' സസ്യകുടുംബത്തിലെ അംഗമാണ്‌. ജബോട്ടിക്കാബാ സസ്യത്തിന്റെ തടിയിലും ശാഖകളിലുമാണ്‌ പറ്റിപിടിച്ച രീതിയില്‍ കായ്‌കള്‍ ഉണ്ടാകുന്നത്‌....

റംബൂട്ടാന്‍ കിങ്‌ വരവായ്‌

മലേഷ്യയില്‍നിന്നു കേരളത്തിലെത്തി നാട്ടിലെ കാലാവസ്‌ഥയില്‍ വളര്‍ന്ന്‌ സമൃദ്ധമായി പഴങ്ങള്‍ ഉണ്ടാകുന്ന സസ്യമാണ്‌ റംബൂട്ടാന്‍. 'സാപിന്റേ സിയേ' സസ്യ കുടുംബത്തില്‍പെടുന്ന റംബുട്ടാന്റെ ശാസ്‌ത്രനാമം നെ ഫേലിയം ലെപ്പേസിയം എന്നാണ്‌. ഇവയുടെ പഴങ്ങളുടെ പള്‍പ്പില്‍ വൈറ്റമിന്‍-സി, കോപ്പര്‍, മാംഗനീസ്‌, സോഡിയം,...

ഔഷധ ഗുണം നിറഞ്ഞ മുള്ളാത്ത

ഉഷ്‌ണമേഖലാ രാജ്യങ്ങളിലെങ്ങും കാണുന്ന സസ്യമാണ്‌ മുള്ളാത്ത. നാട്ടില്‍ കാണുന്ന ആത്തചക്കയുടെ ബന്ധുവായ ഇവ അനോനേസി സസ്യകുടുംബത്തില്‍പെടുന്നു. ചെറുസസ്യമായി ശാഖകളോടെ വളരുന്ന മുള്ളത്തയ്‌ക്ക് മുള്ളന്‍ചക്ക, ലക്ഷ്‌മണപ്പഴം തുടങ്ങിയ വിളിപ്പേരുകളുണ്ട്‌. മുള്ളാത്തച്ചക്കയുടെ കാമ്പില്‍ അടങ്ങിയിരിക്കുന്ന അസറ്റോ...

തെങ്ങിന്റെ കൂമ്പുചീയല്‍: കൃഷി വകുപ്പ് പ്രതിരോധ നടപടി തുടങ്ങി

സംസ്ഥാനത്ത് കാലവര്‍ഷത്തോടനുബന്ധിച്ച് തെങ്ങിനെ ബാധിച്ചിട്ടുള്ള കൂമ്പുചീയല്‍ രോഗം പ്രതിരോധിക്കുന്നതിന് കൃഷി വകുപ്പ് നടപടികള്‍ ആരംഭിച്ചു. കൂമ്പുചീയല്‍ രോഗം ഏറെ ബാധിച്ച കോഴിക്കോട് ജില്ലയിലും കണ്ണൂര്‍ ജില്ലയിലും അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് കൃഷി മന്ത്രി കെ.പി. മോഹനന്‍...

മണ്ണില്‍ വളരുന്ന സസ്യയിനത്തില്‍പ്പെട്ട സൂക്ഷ്മജീവികളെ കണ്ടെത്തി

മണ്ണില്‍ മാത്രം വളരുന്ന പുതിയഇനം സസ്യയിനത്തില്‍പെട്ട സൂക്ഷ്മ ജീവികളെ പത്തനംതിട്ടയില്‍ കണ്ടെത്തി. സാധാരണ ജലത്തിലും ജലാംശത്തിലും മാത്രമാണ് സസ്യയിനത്തില്‍പ്പെട്ട സൂക്ഷ്മ ജീവികളെ കണാറ്.    എന്നാല്‍ പത്തനംതിട്ടയിലെ കുന്നിന്‍ പ്രദേശങ്ങളില്‍ പായല്‍ വര്‍ഗത്തില്‍പ്പെട്ട ഇവയെ...

'തെക്കു നിന്നൊരു വിത്തു വണ്ടി വടക്കോട്ട്; വടക്ക് നിന്ന് മറ്റൊന്ന് തെക്കോട്ടും'

 കൃഷിവകുപ്പ് നടപ്പിലാക്കുന്ന സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഭാഗമായി തെക്കോട്ട് പുറപ്പെടുന്ന വിത്തുവണ്ടി മഞ്ചേശ്വരത്തു നിന്ന് ഇന്ന് കൃഷിമന്ത്രി കെ.പി മോഹനനും വടക്കോട്ട് പോകുന്ന മറ്റൊരു വണ്ടി നാളെ തിരുവനന്തപുരത്തു നിന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബും ഫഌഗ് ഓഫ്...

INTERNATIONAL

മുഷറഫിന് രാജ്യം വിടാനാവില്ല

പാകിസ്താന്റെ മുന്‍പ്രസിഡന്റ് പര്‍വേസ് മുഷറഫിന് രാജ്യം വിടാനാവില്ലെന്ന് പാകിസ്താന്‍ ആഭ്യന്തര മന്ത്രി ചൗദ്‌രി നിസാര്‍ അലിഖാന്‍. രാജ്യം വിടുന്നതിന് വിലക്കുള്ളവരുടെ പട്ടികയില്‍ മുഷറഫ് ഉള്‍പ്പെടുന്നതിനാലാണിത്.    സര്‍ക്കാരുമായി പ്രത്യേക ധാരണയുണ്ടാക്കുന്നതിലൂടെ മുഷറഫിന് പാകിസ്താന്‍...

നഴ്‌സ് അവഗണിച്ച യുവതി ആശുപത്രിക്ക്‌ പുറത്തെ പുല്ലില്‍ പ്രസവിച്ചു

വംശീയതയുടെ പേരില്‍ ആശുപത്രി ജീവനക്കാര്‍ അവഗണിച്ച യുവതി മെഡിക്കല്‍ സെന്ററിന്‌ പുറത്തെ പുല്‍ത്തകിടിയില്‍ കുഞ്ഞിന്‌ ജന്മം നല്‍കി. മെക്‌സിക്കോയിലെ ഓക്‌സാകാ സ്‌റ്റേറ്റില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ആരോ നെറ്റില്‍ അപ്‌ലോഡ്‌ ചെയ്‌തത്‌ വന്‍ ഹിറ്റാകുകയും ആഗോള ചര്‍ച്ചകള്‍ക്ക്‌ വഴി വെക്കുകയും ചെയ്‌തു....

മിനി സ്‌കേര്‍ട്ട് നിരോധിച്ചു; പെണ്‍കുട്ടികള്‍ നഗ്നരായി ക്ലാസിലെത്തി

ഇറക്കം കുറഞ്ഞ സ്‌കേര്‍ട്ടും ഇറുകിയ ഉടുപ്പും ധരിച്ച് ക്ലാസുകളില്‍ എത്താന്‍ പാടില്ല എന്ന യൂണിവേഴ്‌സിറ്റിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥിനികള്‍ പൂര്‍ണ നഗ്നരായി ക്ലാസ് റൂമിലെത്തി. ഹംഗറിയിലെ യൂണിവേഴ്‌സിറ്റി ഓഫ് കാപോസ്വാറിന്റെ അധികാരികളുടെ കര്‍ക്കശമായ തീരുമാനത്തെയാണ് നഗ്നത സമരായുധമാക്കി...

മലാലയെ വീണ്ടും ആക്രമിക്കുമെന്ന് താലിബാന്‍

 അവസരം കിട്ടിയാല്‍ മലാല യൂസഫ് സായിയെ വീണ്ടും ആക്രമിക്കുമെന്ന് താലിബാന്റെ ഭീഷണി. ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് പരിഗണിക്കുന്നവരില്‍ മലാലയുമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് താലിബാന്റെ ഭീഷണി. ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്തുകയാണ് മലാല തുടര്‍ച്ചയായി ചെയ്യുന്നത്. അത്...

ഇറ്റലിയിലെ ബോട്ടപകടം; മരണം 114 ആയി

തെക്കന്‍ ഇറ്റലിയില്‍ ആഫ്രിക്കന്‍ അഭയാര്‍ത്ഥികളുമായി പോകുകയായിരുന്ന ബോട്ടു മുങ്ങിയുണ്ടായ അപകടത്തില്‍ മരണ സംഖ്യ 114 ആയി. തലസ്ഥാനമായ റോമില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ സിസിലിയന്‍ പ്രവിശ്യയിലെ ലാംപെഡുസ ദ്വീപിലാണ് അപകടമുണ്ടായത്. 114 പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ലാംപെഡുസ മേയര്‍ ഗിസി...

ഇന്ത്യക്കെതിരായ തീവ്രവാദം അവസാനിപ്പിക്കണം: പ്രധാനമന്ത്രി

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷരീഫുമായി കൂടിക്കാഴ്ച നടത്തി. നവാസ് ഷരീഫ് പാക് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തുന്നത്. ഇന്ത്യക്കെതിരായ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു പാകിസ്താന്‍ വേദിയാവുന്നുവെന്ന...

അമേരിക്കയിലെത്തിയ മന്‍‌മോഹന്‍സിങിന് യു‌എസ് കോടതിയുടെ സമന്‍സ്

നാല് ദിവസത്തെ സന്ദര്‍ശനത്തിന് അമേരിക്കയിലെത്തിയ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിങിന് യു‌എസ് കോടതിയുടെ സമന്‍സ്. സിഖ് കലാപങ്ങളുടെ പ്രതികളെ രക്ഷപ്പെടാന്‍ അനുവദിച്ചുവെന്ന യു‌എസിലെ സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടന നല്‍കിയ പരാതി പ്രകാരമാണ് മന്‍‌മോഹന്‍ സിങിന് സമന്‍സ് അയച്ചിരിക്കുന്നത്. മനുഷ്യാവകാശ...

ബാഗ്ദാദില്‍ സ്‌ഫോടന പരമ്പര : 21 മരണം

ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ തിരക്കേറിയ ചന്തകളില്‍ തീവ്രവാദികള്‍ നടത്തിയ സ്‌ഫോടനങ്ങളില്‍ 21 പേര്‍ മരിച്ചു. 50 ഓളം പേര്‍ക്ക് പരിക്കേറ്റു. സബാ അല്‍ ബൗറിലെ ചന്തയില്‍ നടന്ന സ്‌ഫോടനങ്ങളിലാണ് 14 പേര്‍ മരിച്ചത്. 40 പേര്‍ക്ക് പരിക്കേറ്റു. നാല് സ്‌ഫോടനങ്ങള്‍ ഇവിടെ നടന്നുവെന്ന് വാര്‍ത്താ ഏജന്‍സി...

ഭര്‍ത്താവിന് ചുംബിക്കാനറിയില്ല; വിവാഹമോചനത്തിനായി ഭാര്യ കോടതിയില്‍

ഭര്‍ത്താവിന് ചുംബിക്കാനറിയാത്തതിനാല്‍ വിവാഹമോചനം തേടി യുവതി കോടതിയെ സമീപിച്ചു. കെയ്‌റോയിലെ നസര്‍ പട്ടണത്തിലാണ് സംഭവം. ഭര്‍ത്താവായ സമിയില്‍ നിന്ന് വിവാഹമോചനം വേണമെന്നാവശ്യപ്പെട്ട് റിഹാം എന്ന യുവതിയാണ് കോടതിയിലെത്തിയത്.   വിവാഹമോചനം നടന്നില്ലെങ്കില്‍ താന്‍ അന്യ പുരുഷന്മാരുമായി അവിഹിത...

പാകിസ്‌താനില്‍ ഭൂചലനം: 80 മരണം

  ദക്ഷിണ പടിഞ്ഞാറന്‍ പാകിസ്‌താനിലുണ്ടായ ഭൂചലനത്തില്‍ 80 മരണം. നിരവധിപ്പേര്‍ക്കു പരുക്കേറ്റു. ഭൂചലനം ഡല്‍ഹിയിലും രാജസ്‌ഥാനിലും അനുഭവപ്പെട്ടു. റിക്‌ടര്‍ സ്‌കെയിലില്‍ 7.7 രേഖപ്പെടുത്തിയ ഭൂചലനം ഇന്നലെ വൈകിട്ടാണ്‌ ഉണ്ടായത്‌. ബലൂചിസ്‌ഥാന്‍ സിന്ധ്‌ പ്രവിശ്യകളിലാണു വന്‍നാശമുണ്ടായത്‌. നൂറുകണക്കിനു...

Search site

HEALTH

പ്രമേഹവും ലക്ഷണങ്ങളും

എന്താണ് പ്രമേഹം?     എന്തുകൊണ്ടാണ് ആഗോളവ്യാപകമായി ഈ രോഗം ഇത്രവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്നത്? അതിനുള്ള ഉത്തരം ഒറ്റവാക്കില്‍ പറഞ്ഞാല്‍ ജീവിതശൈലിയുടെ മാറ്റമാണ്. കാര്‍ഷികവൃത്തി ഓഫീസ്ജോലിയിലേക്കു വഴിമാറിയപ്പോള്‍ കായികാധ്വാനം തീര്‍ത്തും ഇല്ലാതാവുകയും ആഹാരരീതി പാടേ മാറുകയും ചെയ്തു. സ്വന്തം...

ഇന്ത്യന്‍ പുരുഷന്മാര്‍ ലൈംഗികതയില്‍ ഏറ്റവും പിന്നില്‍

ഇന്ത്യയില്‍ എവിടെ ലൈംഗിക പീഡനം നടന്നാലും ഏവരും കുറ്റം പറയുന്നത് ഇന്ത്യയിലെ പുരുഷന്മാരെയാണ് .സഞ്ചരിക്കുന്ന ബസ്സിലും ട്രെയിനിലും പോലും അവന്‍ അപരിചിതരായ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കും അങ്ങനെ കുറ്റങ്ങള്‍ ധാരാളമുണ്ട് .നീചമായ ലൈംഗിക മോഹങ്ങള്‍ ഉള്ളവരാണ് ഇന്ത്യയിലെ പുരുഷന്മാര്‍ എന്നാണ് മിക്കവരുടെയും...

നീലച്ചിത്രം; ദാമ്പത്യത്തിലെ വില്ലന്‍

വെറും പതിനാലു ദിവസം മാത്രമായിരുന്നു അവരുടെ ദാമ്പത്യത്തിന് ആയുസ്. അധ്യാപക ദമ്പതിമാരുടെ അധ്യാപകരായ മക്കളായിരുന്നു അവര്‍ ഇരുവരും. വര്‍ഷങ്ങളായി പരസ്പരം അറിയാവുന്നവര്‍. എന്നിട്ടും... നീലച്ചിത്രമായിരുന്നു ആ നവദാമ്പത്യ ജീവിതത്തില്‍ വില്ലനായി കടന്നുവന്നത്. ആദ്യരാത്രിയില്‍ തന്നെ അയാള്‍ ഭാര്യയെ നീലച്ചിത്രം...

നടത്തവും സൈക്ലിംഗും പ്രമേഹം അകറ്റും

പതിവായി നടക്കുകയും സൈക്കിള്‍ ചവിട്ടുകയും ചെയ്യുന്ന ഇന്ത്യക്കാരില്‍ പ്രമേഹം, അമിത രക്ത സമ്മര്‍ദ്ദം, പൊണ്ണത്തടി, അമിത ഭാരം തുടങ്ങിയവ കുറവെന്ന് പഠന റിപ്പോര്‍ട്ട്. പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയിലെയും ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെയും ഗവേഷകരാണ് സുപ്രധാനമായ ഈ കണ്ടെത്തല്‍...

ഗര്‍ഭകാലത്ത് വ്യായാമം ചെയ്യൂ; സിസേറിയന്‍ ഒഴിവാക്കാം

ഗര്‍ഭകാലത്ത് ലഘുവ്യായാമം പതിവാക്കിയാല്‍ അടിയന്തര സിസേറിയന്‍ സാധ്യത കുറക്കാമെന്ന് കണ്ടെത്തല്‍ . യു.കെയിലെ ആരോഗ്യ വിദഗ്ധര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുള്ളത്. ബ്രിട്ടീഷ് ജേണല്‍ ഓഫ് സ്‌പോര്‍ട്‌സ് മെഡിസിന്‍ ആണിത് പ്രസിദ്ധീകരിച്ചത്.   ഗര്‍ഭിണി ആഴ്ചയില്‍ മൂന്നു തവണയെങ്കിലും നടത്തവും ശ്വസന...

മാസം തികയാതെയുള്ള പ്രസവം കൂടുന്നു; ശിശുമരണ നിരക്കില്‍ കേരളത്തിന്റെ നേട്ടങ്ങള്‍ക്ക് തിരിച്ചടി

ശിശുമരണ നിരക്ക് കുറക്കുന്നതില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ക്ക് തിരിച്ചടിയായി മാസം തികയാതെയുള്ള പ്രസവങ്ങള്‍ കൂടുന്നു. ദേശീയ ഗ്രാമീണാരോഗ്യമിഷനും ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സും (ഐ.എ.പി) സംയുക്തമായി നാല് ജില്ലകളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടത്തെല്‍.  തിരുവനന്തപുരം മെഡിക്കല്‍...

താടി എട്ട് വര്‍ഷം പ്രായം കൂട്ടും

പുരുഷന്മാര്‍ താടി രോമം വളര്‍ത്തുന്നത് പ്രായം കൂട്ടുമെന്ന് സര്‍വ്വെ ഫലം. താടി വളര്‍ത്തുന്ന പുരുഷന് താടി വളര്‍ത്താത്ത പുരുഷനേക്കാള്‍ എട്ട് വയസ് വരെ കൂടുതല്‍ തോന്നിക്കുമെന്നാണ് പുതിയ സര്‍വ്വെ വെളിപ്പെടുത്തല്‍. ബ്രാഡ് പിറ്റ്, ജോര്‍ജ്ജ് ക്ലൂണി തുടങ്ങിയ പ്രമുഖരുടെ താടിയുള്ള ചിത്രങ്ങളും താടിയില്ലാത്ത...

ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന കുടുംബത്തിലെ കുട്ടികള്‍ക്ക് ആത്മവിശ്വാസം കൂടും

കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ സ്‌നേഹബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുക മാത്രമല്ല, കുട്ടികളുടെ ആത്മവിശ്വാസം വളര്‍ത്തുകയും ചെയ്യുമെന്ന് പഠന റിപ്പോര്‍ട്ട്. കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്ന കുട്ടികള്‍ക്ക് ആശയവിനിമയ ശേഷി കൂടുതലാണെന്നും ബ്രിട്ടനിലെ ദേശീയ ലിറ്ററസി ട്രസ് പറയുന്നു....

ഹൃദ്രോഗം ഇന്ത്യക്കാര്‍ക്കിടയിലെ കൊലയാളി

ഹൃദ്രോഗമാണ് ഇന്ത്യയിലെ ഏറ്റവും വലിയ കൊലയാളിയെന്ന് സര്‍വ്വെ. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും രജിസ്റ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയും സംയുക്തമായി നടത്തിയ സര്‍വ്വെയാണ് ഇന്ത്യക്കാര്‍ക്കിടയിലെ കൊലയാളിയെ കണ്ടെത്തിയത്. 25 നും 69 നും ഇടയില്‍ പ്രയാമുള്ളവരില്‍ 25% വും മരിക്കുന്നത് ഹൃദ്രോഗം...

ആരോഗ്യത്തോടെയിരിക്കാന്‍ 12 കാര്യങ്ങള്‍

നമ്മുടെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ ഭക്ഷണം മുഖ്യപങ്കാണ് വഹിക്കുന്നത്. തെറ്റായ ഭക്ഷണ ശീലങ്ങളിലൂടെ ഉണ്ടാവുന്ന അസുഖങ്ങളും ഇന്ന് ധാരാളമാണ്. ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കുന്നതിലൂടെ ജീവിത ശൈലി രോഗങ്ങളെ ഒരളവില്‍ നിയന്ത്രിക്കാന്‍ നമുക്ക് കഴിയും. അത്തരത്തിലുള്ള എളുപ്പവും പ്രായോഗികവുമായ ചില കാര്യങ്ങളാണ്...