ഭാര്യ കുതിരയെ ചുംബിച്ചു; ഭര്‍ത്താവ്‌ ബന്ധം വേര്‍പെടുത്തി...!

ഭാര്യ ചുംബിക്കുന്നത്‌ കണ്ടാല്‍ ആത്മാര്‍ത്ഥതയുള്ള ഏത്‌ ഭര്‍ത്താവിനാണ്‌ സഹിക്കാന്‍ കഴിയുക. എന്നാല്‍ സൗദി അറേബ്യയിലെ ഈ ഭര്‍ത്താവിന്റെ നടപടി അല്‍പ്പം കടുത്തതായി പോയി എന്ന്‌ പറയേണ്ടി വരും. ഭാര്യ ഒരു കുതിരയെ ചുംബിച്ചതിന്റെ പേരില്‍ ഭര്‍ത്താവ്‌ വിവാഹബന്ധം തന്നെ വേര്‍പെടുത്തിക്കളഞ്ഞു. സൗദി അറേബ്യയിലെ സാദാ പത്രം പുറത്തുവിട്ട വാര്‍ത്തയില്‍ ഭാര്യ തന്റെ ഫാമിലെ കുതിരയെ ചുംബിക്കുന്ന ചിത്രമാണ്‌ ഭര്‍ത്താവിനെ ചൊടിപ്പിച്ചത്‌. റിയാദിലെ സ്വന്തം വീട്ടിലെ കുതിരയുമായി മൂക്കുരുമ്മുന്ന ചിത്രം സോഷ്യല്‍ നെറ്റ്‌വര്‍ക്ക്‌ സൈറ്റ്‌ പേജില്‍ ഭാര്യ നല്‍കിയിരുന്നു. ഇത്‌ കണ്ടതോടെയാണ്‌ ഭര്‍ത്താവിന്‌ കലിയിളകിയത്‌. അതേസമയം താന്‍ ചെയ്‌തതിലോ കാര്യങ്ങള്‍ ഇങ്ങിനെയെല്ലാം സംഭവിച്ചതിലോ ഭാര്യയ്‌ക്ക് തെല്ലും കുണ്‌ഠിതമോ ഞെട്ടലോ ഇല്ല. മനുഷ്യരെയും മൃഗങ്ങളെയും തിരിച്ചറിയാത്തവനുമായി പിരിയുന്നത്‌ തന്നെയാണ്‌ നല്ലതെന്ന്‌ പ്രതികരിക്കുക മാത്രമല്ല ചിത്രത്തേക്കുറിച്ച്‌ അഭിമാനം കൊള്ളാനും അവര്‍ തയ്യാറായി. അറേബ്യന്‍ കുതിരകളോടുള്ള തന്റെ പ്രേമം നാട്ടുകാര്‍ ഇതോടെ അറിഞ്ഞല്ലോ എന്നും അവര്‍ പറഞ്ഞ

Search site