താടി എട്ട് വര്‍ഷം പ്രായം കൂട്ടും

പുരുഷന്മാര്‍ താടി രോമം വളര്‍ത്തുന്നത് പ്രായം കൂട്ടുമെന്ന് സര്‍വ്വെ ഫലം. താടി വളര്‍ത്തുന്ന പുരുഷന് താടി വളര്‍ത്താത്ത പുരുഷനേക്കാള്‍ എട്ട് വയസ് വരെ കൂടുതല്‍ തോന്നിക്കുമെന്നാണ് പുതിയ സര്‍വ്വെ വെളിപ്പെടുത്തല്‍.

ബ്രാഡ് പിറ്റ്, ജോര്‍ജ്ജ് ക്ലൂണി തുടങ്ങിയ പ്രമുഖരുടെ താടിയുള്ള ചിത്രങ്ങളും താടിയില്ലാത്ത ചിത്രങ്ങളും കാണിച്ചാണ് ആളുകള്‍ക്കിടയില്‍ സര്‍വ്വെ നടത്തിയത്. താടിയുള്ള ചിത്രങ്ങള്‍ക്ക് എട്ട് വര്‍ഷം വരെ അധികം പ്രായം തോനിക്കുന്നു എന്നാണ് സര്‍വ്വെയില്‍ പങ്കെടുത്തവരുടെ അഭിപ്രായം.

താടിയുടെ നീളം വര്‍ദ്ധിക്കുന്നതനുസരിച്ച് പ്രായവും കൂടുന്നുവെന്നും സര്‍വ്വെയില്‍ കണ്ടെത്തി.

Search site