ഇന്ത്യന്‍ പുരുഷന്മാര്‍ ലൈംഗികതയില്‍ ഏറ്റവും പിന്നില്‍

ഇന്ത്യയില്‍ എവിടെ ലൈംഗിക പീഡനം നടന്നാലും ഏവരും കുറ്റം പറയുന്നത് ഇന്ത്യയിലെ പുരുഷന്മാരെയാണ് .സഞ്ചരിക്കുന്ന ബസ്സിലും ട്രെയിനിലും പോലും അവന്‍ അപരിചിതരായ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കും അങ്ങനെ കുറ്റങ്ങള്‍ ധാരാളമുണ്ട് .നീചമായ ലൈംഗിക മോഹങ്ങള്‍ ഉള്ളവരാണ് ഇന്ത്യയിലെ പുരുഷന്മാര്‍ എന്നാണ് മിക്കവരുടെയും കരുതിയിരിക്കുന്നത് . 
 
എന്നാല്‍ പുരുഷ ആരോഗ്യ മാഗസിന്‍ ആയ ‘മെന്‍സ് ഹെല്‍ത്ത് മാഗസിന്‍’ 2013ല്‍ ലൈംഗീകതയെ അടിസ്ഥാനപെടുത്തി നടത്തിയ അന്താരാഷ്ട്ര സര്‍വേയില്‍ പുറത്തുവന്ന വിവരങ്ങള്‍ പറയുന്നത് തികച്ചും വ്യത്യസ്തമായ ഒരു കണക്കാണ് .ഇന്ത്യന്‍ പുരുഷന്മാര്‍ ലൈംഗീകതയില്‍ പിറകോട്ടാണ് എന്നതാണ് പുതിയ കണ്ടെത്തല്‍. ഇന്ത്യക്ക് പുറമേ ഗ്രീക്ക്, ഡച്ച്, ബ്രിട്ടീഷ്, അമേരിക്ക തുടങ്ങിയ 30 ഓളം രാഷ്ട്രങ്ങളില്‍നിന്നുള്ള അമ്പതിനായിരത്തോളം പുരുഷന്മാരാണ് ഈ സര്‍വേക്ക് വേണ്ടി തയാറായത്.
 
മറ്റു രാഷ്ട്രങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ ലൈംഗീകതയോടുള്ള കാഴ്ചപ്പാടുകളും, ലൈംഗീക ആസ്വാദനവും വളരെ കുറവാണ് എന്നാണ് കണ്ടെത്തിയത് .കൂടാതെ ആഴ്ചയില്‍ ഒരിക്കലോ അല്ലെങ്കില്‍ അതില്‍ കുറവോ ആണ് ഇന്ത്യന്‍ ദമ്പതികളില്‍ ഏറെ പേരും ലൈംഗീകതയില്‍ ഏര്‍പ്പെടുന്നത്. ഇന്ത്യന്‍ പുരുഷന്മാര്‍ കിടപ്പ് മുറിയില്‍ സാഹസികത കുറഞ്ഞവരാണെന്നും ഇണയുടെ സഹായമില്ലാതെ ലൈംഗികത ആസ്വദിക്കാന്‍ സഹായിക്കുന്ന കളിപ്പാട്ടങ്ങള്‍ ഉപയോഗിക്കുന്നതില്‍ ലജ്ജ ഉള്ളവരാണെന്നും സര്‍വേ ചൂണ്ടികാട്ടുന്നു. 
 
ഇന്ത്യന്‍ ദമ്പതികളില്‍ ബാഹ്യ കേളികളില്‍ ചുംബനം തന്നെയാണ് പണ്ട് മുതല്‍ ഇന്നുവരെയും നായകന്‍. പൊതു നിരത്തുകളില്‍ ചുംബനം എന്നത് വളരെ മോശമാണെന്നാണ് ഇന്ത്യക്കാരില്‍ മിക്ക പേരുടെയും കാഴ്ചപ്പാട്. എന്നാല്‍ ഒരു ടാക്‌സിയുടെ പിന്‍ സീറ്റില്‍ ഇരുന്നു അമേരിക്കന്‍ സ്ത്രീകളെക്കാള്‍ ആറു തവണ കൂടുതല്‍ ഇന്ത്യന്‍ സ്ത്രീകള്‍ ചുംബനത്തില്‍ ഏര്‍പ്പെടുന്നുണ്ട്. വീടുകളില്‍ ഉള്ള സ്വകാര്യതക്കുറവും, ലൈംഗീകമായ വിലക്കുകളും തീരുമാനിച്ചുറപ്പിച്ച വിവാഹങ്ങളും മറ്റും ലൈംഗീകതയിലുള്ള പിന്നോക്കാവസ്ഥക്ക് കാരണമായി നിരീക്ഷകര്‍ വിലയിരുത്തുന്നു.
 
മെന്‍സ് ഹെല്‍ത്ത് ഇന്ത്യ മാഗസിന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ ജമാല്‍ ഷൈഖിന്റെ അഭിപ്രായത്തില്‍ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള പുരുഷന്മാരുടെ ലൈംഗീകതയോടും ബന്ധങ്ങളോടും ഉള്ള കാഴ്ചപ്പാടുകള്‍ മനസ്സിലാക്കുന്നതും, ലൈംഗീകതയില്‍ മാറി വരുന്ന ട്രെന്റുകള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുകയാണെങ്കില്‍ ഇന്ത്യന്‍ പുരുഷന്മാര്‍ക്ക് ലൈംഗീക കാര്യത്തില്‍ പിറകോട്ടു പോകേണ്ടി വരില്ല എന്നാണ് .
 
അതേസമയം നിയമങ്ങള്‍ ശക്തമായതാണ് ഇന്ത്യന്‍ പുരുഷന്മാരെ തങ്ങള്‍ ആഗ്രഹിക്കുന്ന ലൈംഗിക ജീവിതത്തില്‍ നിന്നും പിറകോട്ടു വലിക്കുന്നത് എന്നും ചിലര്‍ അഭിപ്രായപ്പെട്ടു . തന്‍റെ ഭാര്യയുടെ ഒരു പരാതി മാത്രം മതി ഒരു പുരുഷനെ ലൈംഗിക പീഡനകുറ്റം ചുമത്തി ജയിലിലാക്കാന്‍. അതുകൊണ്ട്തന്നെ മിക്കവരും തങ്ങളുടെ മോഹങ്ങളും സ്വപ്നങ്ങളും ഉള്ളിലൊതുക്കി കഴിയുകയാണ് .

Search site