മണ്ണില്‍ വളരുന്ന സസ്യയിനത്തില്‍പ്പെട്ട സൂക്ഷ്മജീവികളെ കണ്ടെത്തി

മണ്ണില്‍ മാത്രം വളരുന്ന പുതിയഇനം സസ്യയിനത്തില്‍പെട്ട സൂക്ഷ്മ ജീവികളെ പത്തനംതിട്ടയില്‍ കണ്ടെത്തി. സാധാരണ ജലത്തിലും ജലാംശത്തിലും മാത്രമാണ് സസ്യയിനത്തില്‍പ്പെട്ട സൂക്ഷ്മ ജീവികളെ കണാറ്. 
 
എന്നാല്‍ പത്തനംതിട്ടയിലെ കുന്നിന്‍ പ്രദേശങ്ങളില്‍ പായല്‍ വര്‍ഗത്തില്‍പ്പെട്ട ഇവയെ കണ്ടെത്തുകയായിരുന്നു. 
 
പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രഫ.ഡോ. ബിനോയി. ടി. തോമസ് നടത്തിയ ഗവേഷണത്തിലാണ് സൂക്ഷ്മ സസ്യയിനത്തില്‍പ്പെട്ട ജീവികളെ കണ്ടെത്തിയത്. 
 
മൂന്ന് വര്‍ഗത്തില്‍പ്പെട്ട എട്ട് എണ്ണങ്ങളാണ് മലയോര പ്രദേശത്ത് കണ്ടത്. ജില്ലയിലെ വിവിധ മലയോര പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പഠനം.
ബിനോയി നടത്തിയ പഠനത്തില്‍ മണ്ണില്‍ നിന്നു 77 സൂക്ഷ്മ സസ്യയിനത്തില്‍പ്പെട്ട ജീവികളെയാണ് കണ്ടത്. ബ്ലൂഗ്രീന്‍ ആല്‍ഗ, ഗ്രീന്‍ആല്‍ഗ, ഡയാറ്റം എന്നീ ഇനങ്ങളില്‍പെട്ട എട്ട് സൂക്ഷ്മ സസ്യങ്ങളാണ് ഡയറ്റം ജാതിയില്‍ ഒരു ആല്‍ഗയേയും വേര്‍തിരിച്ചെടുത്തു. 
 
മണ്ണില്‍ നിരവധി സുക്ഷ്മജീവികളാണ് നിലനില്‍ക്കുന്നത്. 
എന്നാല്‍ മലയോര പ്രദേശങ്ങളില്‍ സസ്യയിനത്തില്‍പ്പെട്ട ജലത്തില്‍ മാത്രം കണ്ടു വരുന്ന സൂക്ഷ്മ ജീവികളെ ഇതുവരയും കാണാന്‍ കഴിഞ്ഞിട്ടില്ല. 
 
ഇപ്പോള്‍ കണ്ടെത്തിയ സൂക്ഷ്മ ജീവികള്‍ക്ക് ശാസ്ത്ര ഗവേഷണ രംഗത്ത് ഏറെ പ്രയോജനം ചെയ്യുന്നവയാണെന്ന് എം.ജി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ബയോസയന്‍സ് ഡയറക്ടര്‍ ഡോ.ജെ. ജി റെ പറഞ്ഞു. 
 
പരിസ്ഥിതികളുടെ നിലനില്‍പ്പ്, ശാസ്ത്ര രംഗം, ഊര്‍ജ്ജ മേഖല തുടങ്ങിയ മേഖലഖകളിലും ഇവയെ ഉപയോഗിക്കാന്‍ കഴിയും. ഈ മേഖലയില്‍ ഇനിയും കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കേണ്ടിയിരിക്കുന്നതായി ഡോ. ബിനോയി പറഞ്ഞു.

Search site