ദുബൈയില്‍ ക്രെയിന്‍ തകര്‍ന്ന് മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ക്രെയിന്‍ തകര്‍ന്ന് മൂന്നുപേര്‍ കൊല്ലപ്പെട്ടു. അഞ്ചുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ദുബൈയിലെ ബുര്‍ജ് ഖലീഫയ്ക്ക് സമീപം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നിടത്താണ് അപകടമുണ്ടായത്.
 
നിര്‍മ്മാണ സാമഗ്രികള്‍ നീക്കാന്‍ ഉപയോഗിച്ചിരുന്ന ഭീമന്‍ ക്രെയിനാണ് തകര്‍ന്നത്. തകര്‍ന്ന ക്രെയിന്‍ തൊഴിലാളികളുടെ മേല്‍ പതിച്ചാണ് അത്യാഹിതമുണ്ടായത്.
 
ക്രെയിന്‍ ശരിയായ രീതിയില്‍ സ്ഥാപിക്കാഞ്ഞതാണ് അപകടത്തിന് കാരണമായത്. പരിക്കേറ്റവരില്‍ അഞ്ചുപേരുടേയും നില ഗുരുതരമാണ്.
 
അപകടത്തെതുടര്‍ന്ന് നിര്‍മ്മാണകമ്പനിയിലെ ചില ഉദ്യോഗസ്ഥരെ അറസ്റ്റുചെയ്തതായി ബര്‍ ദുബൈ പൊലീസ് മേധാവി കേണല്‍ അലി ഗാനിം അറിയിച്ചു. എന്നാല്‍ മരിച്ചവരുടേയോ പരിക്കേറ്റവരുടേയോ വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയ്യാറായില്ല.

Search site