റംബൂട്ടാന്‍ കിങ്‌ വരവായ്‌

മലേഷ്യയില്‍നിന്നു കേരളത്തിലെത്തി നാട്ടിലെ കാലാവസ്‌ഥയില്‍ വളര്‍ന്ന്‌ സമൃദ്ധമായി പഴങ്ങള്‍ ഉണ്ടാകുന്ന സസ്യമാണ്‌ റംബൂട്ടാന്‍. 'സാപിന്റേ സിയേ' സസ്യ കുടുംബത്തില്‍പെടുന്ന റംബുട്ടാന്റെ ശാസ്‌ത്രനാമം നെ ഫേലിയം ലെപ്പേസിയം എന്നാണ്‌. ഇവയുടെ പഴങ്ങളുടെ പള്‍പ്പില്‍ വൈറ്റമിന്‍-സി, കോപ്പര്‍, മാംഗനീസ്‌, സോഡിയം, അയണ്‍, ബീറ്റാ കരോട്ടിന്‍ തുടങ്ങിയ പോഷകങ്ങള്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. വിളര്‍ച്ച അകറ്റാനും വൃക്കകളുടെ പ്രവര്‍ത്തനം സുഗമമാക്കാനും അര്‍ബുദത്തിനും പ്രമേഹത്തിനും പരിഹാരമായി പഴങ്ങള്‍ വിവിധ രാജ്യങ്ങളില്‍ ഉപയോഗിച്ചുവരുന്നു. പൂര്‍ണമായും കീടനാശിനികള്‍ ഉപയോഗിക്കാതെ ഉല്‍പാദിപ്പിച്ചെടുക്കുന്ന ജൈവഫലം കൂടിയാണ്‌ റംബുട്ടാന്‍. വലിയ മാധുര്യമേറിയ പഴങ്ങള്‍ ലഭിക്കുന്ന ചുവപ്പ്‌ ഇനം ഇപ്പോള്‍ റംബുട്ടാന്‍ കിങ്‌ എന്ന പേരില്‍ പ്രചാരത്തിലായിവരുന്നു. ഒരു പഴം അമ്പതുഗ്രാമിലധികം തൂക്കം ലഭിക്കും. ഇവ വാണിജ്യകൃഷിക്കും യോജിച്ചതാണ്‌. വിത്തില്‍ നിന്നു നന്നായി ഇളക്കിയെടുക്കാവുന്ന പഴക്കാമ്പ്‌ ഉള്ള റംബുട്ടാന്‍ കിങ്‌ മരത്തിന്റെ പ്രത്യേകതയാണ്‌. മികച്ച മാതൃവൃക്ഷത്തില്‍ നിന്ന്‌ ബഡ്‌ കമ്പ്‌ ശേഖരിച്ച്‌ നാടന്‍ തൈകളില്‍ ബഡ്‌ ചെയ്‌താണ്‌ കര്‍ഷകര്‍ ഇപ്പോള്‍ റംബൂട്ടാന്‍ കിങ്‌ കൃഷി ചെയ്യുന്നത്‌. ജൈവവളങ്ങള്‍ ധാരാളം ചേര്‍ത്ത്‌, തൈകളുടെ മുകള്‍നാമ്പു നുള്ളി ശാഖകളോടെ വളരാന്‍ അനുവദിച്ചാല്‍ കിങ്‌ റംബൂട്ടാന്‍ രണ്ടു മൂന്നു വര്‍ഷത്തിനുള്ളില്‍ കായ്‌ ഫലം നല്‍കിതുടങ്ങും. 

Search site