മക്കയിലെ സുരക്ഷാ ക്യാമറയില്‍ ജിന്ന് കുടുങ്ങി

മക്കയിലെ സെക്രട്ടേറിയറ്റ് ബില്‍ഡിംഗിലെ സുരക്ഷാ ക്യാമറയില്‍ ജിന്ന് കുടുങ്ങിയതായി വാര്‍ത്ത. സഊദി അറേബ്യയില്‍ നിന്ന് പ്രസിദ്ദീകരിക്കുന്ന അല്‍മദീന ദിനപത്രമാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ബില്‍ഡിംഗിലെ മുഴുവന്‍ സുരക്ഷാ ക്യാമറകളിലും ദൃശ്യം പതിഞ്ഞതായി സെക്രട്ടേറിയറ്റ് വൃത്തങ്ങളെ ഉദ്ധരിച്ച് ചിത്രസഹിതം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
 
മുഖം വ്യക്തമല്ലാത്ത വെളുത്ത രൂപമാണ് ക്യാമറയില്‍ പതിഞ്ഞിരിക്കുന്നത്. രാത്രി മൂന്ന് മണിക്ക് പകര്‍ത്തിയ ദൃശ്യങ്ങളിലാണ് വെളുത്ത രൂപമുള്ളത്. ബില്‍ഡിംഗിന്റെ വാതിലിനോട് ചാരി നില്‍ക്കുന്ന നിലയിലാണ് ചിത്രത്തില്‍ കാണുന്നത്. അതേസമയം സഊദി ഭരണകൂടമോ മതകാര്യ വകുപ്പോ വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Search site