നടത്തവും സൈക്ലിംഗും പ്രമേഹം അകറ്റും

പതിവായി നടക്കുകയും സൈക്കിള്‍ ചവിട്ടുകയും ചെയ്യുന്ന ഇന്ത്യക്കാരില്‍ പ്രമേഹം, അമിത രക്ത സമ്മര്‍ദ്ദം, പൊണ്ണത്തടി, അമിത ഭാരം തുടങ്ങിയവ കുറവെന്ന് പഠന റിപ്പോര്‍ട്ട്. പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയിലെയും ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെയും ഗവേഷകരാണ് സുപ്രധാനമായ ഈ കണ്ടെത്തല്‍ നടത്തിയത്. 
 
പ്രമേഹത്തിന്റെയും ഹൃദ്രോഗങ്ങളുടെയും നിരക്ക് മറ്റ് വികസ്വര രാജ്യങ്ങളിലേതിനേക്കാള്‍ കൂടുതലാണ് ഇന്ത്യയില്‍ .
 
4,000 പേരില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്ലോസ് മാഗസിനിലാണ് പ്രസിദ്ധപ്പെടുത്തിയത്. 'സൈക്ലിംഗും നടത്തവും പ്രകൃതിക്കു മാത്രമല്ല മനുഷ്യരുടെ ആരോഗ്യത്തിനും ഗുണകരമാണെന്ന് ഈ പഠനം വ്യക്തമാക്കുന്നു.' ഗവേഷണത്തില്‍ പങ്കെടുത്ത ഡോ. ക്രിസ്റ്റഫര്‍ മില്ലറ്റ് പറയുന്നു. യാത്രയിലും ജോലിയിലുമുള്ള ലഘുവ്യായാമങ്ങള്‍ രോഗങ്ങള്‍ അകറ്റാന്‍ പര്യാപ്തമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

Search site