ബാഗ്ദാദില്‍ സ്‌ഫോടന പരമ്പര : 21 മരണം

ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ തിരക്കേറിയ ചന്തകളില്‍ തീവ്രവാദികള്‍ നടത്തിയ സ്‌ഫോടനങ്ങളില്‍ 21 പേര്‍ മരിച്ചു. 50 ഓളം പേര്‍ക്ക് പരിക്കേറ്റു. സബാ അല്‍ ബൗറിലെ ചന്തയില്‍ നടന്ന സ്‌ഫോടനങ്ങളിലാണ് 14 പേര്‍ മരിച്ചത്. 40 പേര്‍ക്ക് പരിക്കേറ്റു. നാല് സ്‌ഫോടനങ്ങള്‍ ഇവിടെ നടന്നുവെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ബാദ്ഗാദിന് തെക്കുഭാഗത്തുള്ള ദോറയില്‍ നടന്ന സ്‌ഫോടനത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. പത്തോളം പേര്‍ക്ക് പരിക്കേറ്റു.
 
കഴിഞ്ഞ ഏതാനും മാസങ്ങളായി ഇറാഖില്‍ തീവ്രവാദി ആക്രമണങ്ങള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. ആഗസ്തില്‍ മാത്രം 800 പേര്‍ മരിച്ചതായാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍. 2008നുശേഷം ഇത്രയും രൂക്ഷമായ ആക്രമണങ്ങള്‍ ഉണ്ടാകുന്നത് ഇപ്പോഴാണ്. ഹൗജിയയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രകടനം നടത്തിയ സുന്നി വിഭാഗക്കാരുടെ ക്യാമ്പിനുനേരെ ഉണ്ടായ സൈനിക നടപടിയെ തുടര്‍ന്നാണ് ആക്രമണങ്ങള്‍ വര്‍ധിച്ചത് .

Search site