മുന്‍ഷി മൂസത് ഇനി ഹരിത പതാകയേന്തും

ഏഷ്യാനെറ്റ് ചാനലിലെ 'മുന്‍ഷി'യിലൂടെ പ്രശസ്തനായ എ.വി.കെ മൂസത് ഇനി ഹരിത പതാകയേന്തും. ഇന്നലെ തിരുവനന്തപുരത്ത് നടന്ന സമ്മേളനത്തില്‍ വെച്ച് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങളില്‍ നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ചുകൊണ്ടാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ മൂസത് മതേതര രാഷ്ട്രീയ പാരമ്പര്യത്തില്‍ കണ്ണിയായത്. 
 
താന്‍ എന്തുകൊണ്ടാണ് മുസ്‌ലിം ലീഗില്‍ ചേര്‍ന്നതെന്ന് അദ്ദേഹം സമ്മേളനത്തില്‍ വിശദീകരിച്ചു. ചങ്കൂറ്റമുള്ള നേതാക്കളാല്‍ സമ്പന്നമാണ് ലീഗെന്നും പാണക്കാട് തങ്ങളെന്ന് കേട്ടാല്‍ അത് ഏതുകാലത്തെ തങ്ങളായാലും എന്നും നേതാവായിരിക്കുമെന്നും മൂസത് പറഞ്ഞു. 
 
ഇന്ത്യകണ്ട ഏറ്റവും മികച്ച വിദ്യാഭ്യാസ മന്ത്രിയായി മൂസത് കാണുന്നത് സി.എച്ച് മുഹമ്മദ് കോയയെയാണ്. വ്യവസായ മന്ത്രിയായി പറയാന്‍ ഒരു പേരേ മുന്‍ഷിയുടെ നാവിലുള്ളൂ- അത് പി.കെ കുഞ്ഞാലിക്കുട്ടിയല്ലാതെ മറ്റാരുമല്ല. തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ നൂറുകണക്കിന് മുസ്‌ലിം ലീഗ് പ്രവര്‍ത്തരെ സാക്ഷിയാക്കി 'മരണം വരെ മുസ്‌ലിം ലീഗുകാരനായിരിക്കും' എന്ന് പ്രതിജ്ഞ ചെയ്താണ് മുന്‍ഷി മടങ്ങിയത്.

Search site