യുവരാജിന്റേയും പത്താന്റേയും മികവില്‍ ഇന്ത്യ എ ടീമിന് വിജയം

യുവരാജ് സിങിന്റെ സെഞ്ച്വറിയും യൂസുഫ് പത്താന്റെ ഓള്‍റൗണ്ടര്‍ മികവില്‍ ഇന്ത്യ എ ടീം 77 റണ്‍സിന് വെസ്റ്റിന്‍ഡീസ് എ ടീമിനെ പരാജയപ്പെടുത്തി.
 
ടോസ് നേടിയ വെസ്റ്റിന്‍ഡീസ് എ ടീം ഇന്ത്യ എ ടീമിനെ ബാറ്റിങിനയക്കുകയായിരുന്നു. ഓപ്പണര്‍മാര്‍ക്ക് ഫോം കണ്ടെത്താന്‍ സാധിക്കാത്ത മത്സരത്തില്‍ യുവരാജും(123) മന്ദീപ് സിങും(67) യൂസുഫ് പത്താനും(70) ടീമിനെ മികച്ച സ്‌കോറിലേക്ക് എത്തിക്കുകയായിരുന്നു. നിശ്ചിത 42 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 312 റണ്‍സെടുത്തു.
 
മറുപടി ബാറ്റിങിനിറങ്ങിയ വെസ്റ്റിന്‍ഡീസ് എ ടീമിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ വരിഞ്ഞു മുറുക്കി. 39.1 ഓവറില്‍ വെസ്റ്റിന്‍ഡീസ് എ ടീം 235 റണ്‍സിന് പുറത്താവുകയായിരുന്നു. വിനയ് കുമാര്‍, രാഹൂല്‍ ശര്‍മ്മ, യൂസുഫ് പത്താന്‍, സുമിത് നര്‍വല്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. വെസ്റ്റിന്‍ഡീസിന് വേണ്ടി നാര്‍സിങ് ഡിയോനെരയ്‌നും ആശ്ലി നഴ്‌സും അര്‍ദ്ധ സെഞ്ച്വറി നേടി.

Search site