വി.എ. ജഗദീഷ് വീണ്ടും ഇന്ത്യന്‍ ‘എ’ ടീമില്‍

അടുത്തമാസം വെസ്റ്റിന്‍ഡീസ് ‘എ’ ടീമിനെതിരെ നടക്കുന്ന ചതുര്‍ദിന ‘ടെസ്റ്റ്’ ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ’എ’ ടീമില്‍ മലയാളി ബാറ്റ്സ്മാന്‍ വി.എ. ജഗദീഷും. ഒക്ടോബര്‍ രണ്ടു മുതല്‍ അഞ്ചു വരെ ഷിമോഗയിലും ഒമ്പത് മുതല്‍ 12 വരെ ഹുബ്ളിയിലുമാണ് ചതുര്‍ദിന മത്സരം. ന്യൂസിലന്‍ഡ് ‘എ’ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിലും ഇടംനേടിയിരുന്ന ജഗദീഷ്, വിശാഖപട്ടണത്ത് നടന്ന കളിയില്‍ 91 റണ്‍സ് നേടിയിരുന്നു. നാല് ഏകദിനവും രണ്ട് ട്വന്‍റി20 മത്സരവും വിന്‍ഡീസ് ടീം ഇന്ത്യയില്‍ കളിക്കും. ആദ്യ ഏകദിനം ഞായറാഴ്ച ബംഗളൂരുവില്‍ നടക്കും. ഈ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഇര്‍ഫാന്‍ പത്താനും പ്രവീണ്‍കുമാറും പരിക്ക് കാരണം പുറത്തായി. വിനയ് കുമാറും സിദ്ധാര്‍ഥ് കൗളും പകരം കളിക്കും.
 എകദിനത്തില്‍ യുവരാജ് സിങ്ങാണ് ഇന്ത്യയെ നയിക്കുന്നത്. തിരിച്ചുവരവിനൊരുങ്ങുന്ന ‘യുവി’യുടെ പ്രകടനമാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. ഓപണര്‍ റോബിന്‍ ഉത്തപ്പക്കും ഓള്‍റൗണ്ടര്‍ യൂസുഫ് പത്താനും തിരിച്ചുവരവിനുള്ള അവസരമാണിത്.
  

Search site