നിതാഖാത്ത്: വീണ്ടും പ്രവാസികളുടെ മടക്കം

സൗദി സര്‍ക്കാര്‍ പ്രഖ്യാപിച്ച നിതാഖാത് നിയമം ശക്തമായി നടപ്പാക്കുന്നതിന് മുന്നോടിയായി പ്രവാസികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങാന്‍ തുടങ്ങി.
 
 സൗദിയില്‍നിന്ന് ദിവസേന 20നും 50നും ഇടയ്ക്ക് ആളുകളാണ് മടങ്ങിക്കൊണ്ടിരിക്കുന്നത്. ഒമാന്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളും ഇതേപാത പിന്തുടരുമെന്ന അഭ്യൂഹത്തെ തുടര്‍ന്ന് ഇവിടങ്ങളില്‍ നിന്നും പ്രവാസികള്‍ മടക്കയാത്ര തുടങ്ങിയിട്ടുണ്ട്. നവംബര്‍ ആദ്യത്തോടെ യഥാര്‍ത്ഥ വിസ സ്വീകരിക്കുകയോ നാടുവിടുകയോ ചെയ്യണമെന്നാണ് പ്രവാസികള്‍ക്ക് സൗദി സര്‍ക്കാര്‍ അന്ത്യശാസനം നല്‍കിയിരിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം സൗദിയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറും ഇതേരീതിയില്‍ നിര്‍ദേശം നല്‍കി. ഇതേത്തുടര്‍ന്നാണ് പ്രവാസികള്‍ തിടുക്കപ്പെട്ട് വീണ്ടും നാട്ടിലേക്ക് മടങ്ങുന്നത്.

Search site