അങ്ങനെ ധോണിയുടെ പുതിയ ഹെയര്‍സ്റ്റൈലും ഹിറ്റ്‌

ഇന്ത്യന്‍ ടീമിലെത്തിയ കാലത്ത്‌ സ്ഫോടനാതമാകമായ ബാറ്റിംഗ് മികവുകൊണ്ട് മാത്രമല്ല തന്റെ വ്യത്യസ്തമായ ഹെയര്‍സ്റ്റൈലിന്റെ കാര്യത്തിലും മഹേന്ദ്ര സിംഗ് ധോണി ശ്രദ്ധേയനായിരുന്നു. ചാര നിറത്തിലുള്ള നീണ്ട മുടിയില്‍ തുടങ്ങിയ പരീക്ഷണം പിന്നീട് ധോണി തുടര്‍ന്നുകൊണ്ടേയിരുന്നു. കഴിഞ്ഞ സീസണില്‍ തന്റെ നരച്ച മുടികള്‍ ഡൈ ചെയ്യാതെ അതൊരു സ്റ്റൈലാക്കി മാറ്റിയ ധോണി, ഈ സീസണില്‍ തികച്ചും വ്യത്യസ്തമായ ഹെയര്‍സ്റ്റൈലുമായാണ് ആരാധകരെ ഞെട്ടിച്ചത്. 
 ചാമ്പ്യന്‍സ്‌ ലീഗ് ട്വന്റി-20 ടൂര്‍ണ്ണമെന്‍റില്‍ ടൈറ്റന്‍സുമായുള്ള മത്സരത്തിനിടെയാണ് ധോണിയുടെ പുതിയ ആഫ്രിക്കന്‍ ഹെയര്‍സ്റ്റൈല്‍ ലോകം കണ്ടത്‌. എന്തായാലും ധോണിയുടെ കടുത്ത ആരാധകരില്‍ പലരും ഇപ്പോള്‍ തന്നെ ആഫ്രിക്കന്‍ ഹെയര്‍സ്റ്റൈലിന്റെയും ആരാധകരായി മാറിയിരിക്കുകയാണത്രേ.

Search site