വിവാഹപ്രായം: സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി

പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്നു മാധ്യമങ്ങളുമായി സംസാരിക്കവെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. മതസംഘടനകള്‍ക്ക് അവരുടേതായ അഭിപ്രായം ഉന്നയിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
 
വിവാഹപ്രായം സംബന്ധിച്ച് മുസ്‌ലിംലീഗിന്റെ അഭിപ്രായത്തെ കുറിച്ച്് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറയേണ്ടതില്ല. വിവാഹപ്രായം സംബന്ധിച്ച് യു.ഡി.എഫില്‍് പ്രതിസന്ധിയില്ല. സാഹചര്യത്തില്‍ നിന്ന് അടര്‍ത്തി മാറ്റി പ്രസ്താവനകള്‍ വ്യാഖ്യാനിക്കരുതെന്നും അദ്ദേഹം പറഞ്ഞു. 
 
സരിതാ നായര്‍ക്കൊപ്പം ശ്രീധരന്‍നായരെ താന്‍ കണ്ടിട്ടില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മൂന്നു തവണ മൊഴി മാറ്റിയ വ്യക്തിയാണു ശ്രീധരന്‍ നായര്‍. വിധി അനുകൂലമായാലും പ്രതികൂലമായാലും കോടതിക്കൊപ്പം നില്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Search site