മുന്നണിയില്‍ തുടരണോയെന്ന് ലീഗിന് തീരുമാനിക്കാം: മുരളീധരന്‍

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തനിച്ചു മത്സരിക്കണോ അല്ലെങ്കില്‍ മുന്നണിയില്‍ തുടരണോയെന്ന് ലീഗിന് തീരുമാനിക്കാമെന്ന് കെ. മുരളീധരന്‍ പറഞ്ഞു. മൂന്നോ നാലോ സീറ്റുകള്‍ ചോദിക്കാനുള്ള അവകാശം ലീഗിനുണ്ട്. വിട്ടുവീഴ്ച ദൗര്‍ബല്യമായി കണക്കാക്കരുതെന്നും സീറ്റിന് വേണ്ടിയുള്ള വിലപേശലുകള്‍ മുന്നണിയെ ദുര്‍ബലപ്പെടുത്തുമെന്നും മുരളീധരന്‍ പറഞ്ഞു. 
 
കോണ്‍ഗ്രസിനെ സംബന്ധിച്ച് മുന്നണി രാഷ്ട്രീയമെന്നത് ഒരു യാഥാര്‍ഥ്യമാണ്. 1960 മുതല്‍ കോണ്‍ഗ്രസ് മുന്നണി രാഷട്രീയത്തിന്റെ ഭാഗമാണെന്നും ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മുരളീധരന്‍ പറഞ്ഞു. കൂടുതല്‍ സീറ്റുകള്‍ക്ക് ലീഗ് അവകാശവാദമുന്നയിക്കുന്നുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Search site