ഏഷ്യന്‍ സ്കൂള്‍ മീറ്റ്‌ : ചിത്രയ്ക്കും അഫ്സലിനും ഇരട്ടസ്വര്‍ണം

ഏഷ്യന്‍ സ്കൂള്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ മുഹമ്മദ് അഫ്സലിനും പി.യു.ചിത്രയ്ക്കും ഇരട്ട സ്വര്‍ണം. ഇരുവരും 1,500 മീറ്ററിലാണ് രണ്ടാം സ്വര്‍ണം നേടിയത്. 4.39 മിനിറ്റിലാണ് ചിത്ര സ്വര്‍ണം നേടിയത്. ചിത്ര 3,000 മീറ്ററിലും അഫ്സല്‍ 800 മീറ്ററിലും നേരത്തെ സ്വര്‍ണം നേടിയിരുന്നു. ഇതോടെ മീറ്റില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടം ഏഴായി. ഏഴ് സ്വര്‍ണമുള്‍പ്പടെ 21 മെഡലുകളായി ഇന്ത്യ രണ്ടാം സ്ഥാനത്താണ്.

Search site