വിവാഹപ്രായം: പിണറായിയുടെ പ്രസ്താവന വിവരക്കേട്

പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച മുസ്‌ലിം മതസംഘടനകള്‍ കോടതിയെ സമീപിക്കുന്നതിനു പിന്നില്‍ മുസ്‌ലിംലീഗാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്താവന വിവരക്കേടാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. പി. എ മജീദ് പറഞ്ഞു. 
 
മാവേലിക്കര പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷന്‍ ചാരുംമൂട്ടില്‍ ഉദ്ഘാടനം ചെയ്തതിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെണ്‍കുട്ടികളുടെ വിവാഹ പ്രായത്തില്‍ ഇളവ് വേണമെന്നത് മതസംഘടനകളുടെ അഭിപ്രായമാണ്. ലീഗിന്റേതല്ല. 
 
ആര്യാടന്‍ മുഹമ്മദ് ലീഗിനെ കുറിച്ച് നടത്തുന്ന പരാമര്‍ശങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Search site