SPORTS

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്: അമിത് കുമാറിന് വെള്ളി

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. 55 കിലോവിഭാഗം ഫ്രീസ്റ്റൈലില്‍ 19 കാരന്‍ അമിത് കുമാറാണ് വെള്ളി നേട്ടവുമായി ഇന്ത്യയുടെ ആദ്യ മെഡല്‍ ജേതാവായത്. ഫൈനലില്‍ ഇറാന്‍െറ ഹസന്‍ ഫര്‍മാന്‍ റാഹിമിയയോട് തോറ്റതോടെ അമിതിന്‍െറ മെഡല്‍ സ്വപ്നം വെള്ളിയിലൊതുങ്ങുകയായിരുന്നു. ഇഞ്ചോടിഞ്ച്...

മധ്യനിരയില്‍ ബാറ്റ് ചെയ്യാന്‍ തയ്യാര്‍; വീരേന്ദ്ര സെവാഗ്.

ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ അവസരം ലഭിക്കുകയായണെങ്കില്‍ മധ്യനിരയില്‍ ബാറ്റ് ചെയ്യാന്‍ തയ്യാറാണെന്ന് ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് വ്യക്തമാക്കി. ഫോം നഷ്ടമായതിനെ തുടര്‍ന്ന് ടീമില്‍ തന്റെ സ്ഥാനം അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് സെവാഗ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.   ഫോം...

യുവരാജിന്റേയും പത്താന്റേയും മികവില്‍ ഇന്ത്യ എ ടീമിന് വിജയം

യുവരാജ് സിങിന്റെ സെഞ്ച്വറിയും യൂസുഫ് പത്താന്റെ ഓള്‍റൗണ്ടര്‍ മികവില്‍ ഇന്ത്യ എ ടീം 77 റണ്‍സിന് വെസ്റ്റിന്‍ഡീസ് എ ടീമിനെ പരാജയപ്പെടുത്തി.   ടോസ് നേടിയ വെസ്റ്റിന്‍ഡീസ് എ ടീം ഇന്ത്യ എ ടീമിനെ ബാറ്റിങിനയക്കുകയായിരുന്നു. ഓപ്പണര്‍മാര്‍ക്ക് ഫോം കണ്ടെത്താന്‍ സാധിക്കാത്ത മത്സരത്തില്‍ യുവരാജും(123)...

ആജീവനാന്ത വിലക്കിനെതിരെ ശ്രീശാന്ത് കോടതിയെ സമീപിക്കും

 ഒത്തുകളി കേസില്‍ ആരോപണ വിധേയനായ മുന്‍ രാജസ്ഥാന്‍ റോയല്‍സ് താരവും മലയാളിയുമായ ശ്രീശാന്ത് കോടതിയെ സമീപിക്കും. വിലക്ക് നീതിക്ക് നിരക്കുന്നതല്ലെന്നും കോടതിയെ സമീപിക്കുമെന്നും ശ്രീശാന്തിന്റെ അഭിഭാഷക അറിയിച്ചു.   കോടതി നടപടിക്ക് ശേഷമേ ശ്രീശാന്തിന് വിലക്ക് നല്‍കണമോ എന്ന് തീരുമാനിക്കാന്‍...

ചതാരക്ക് അഞ്ചുവിക്കറ്റ് സിംബാബ്വെക്ക് ചരിത്രജയം

പാകിസ്താനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരത്തില്‍ ആതിഥേയരായ സിംബാബ്വെക്ക് ചരിത്രജയം. ഇതോടെ രണ്ട് മത്സരങ്ങളുള്ള പരമ്പര 1-1 എന്ന നിലയില്‍ സമനിലയിലായി.  അവസാനദിവസത്തെ ആവേശകരമായ പോരാട്ടത്തിനൊടുവില്‍ 24 റണ്‍സിനായിരുന്നു സിംബാബ്വെ പാകിസ്താനെ തകര്‍ത്തത്. 15 വര്‍ഷത്തെ...

ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് യുനൈറ്റഡിനും ആഴ്സനലിനും ജയം

ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് സ്വന്തം മൈതാനത്ത് ആദ്യ ജയം. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് ക്രിസ്റ്റല്‍ പാലസിനെതിരെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ജയം കണ്ടത്. വിവാദ പെനാല്‍റ്റിയിലൂടെ റോബിന്‍ വാന്‍പേഴ്സി മുന്നിലത്തെിച്ച മാഞ്ചസ്റ്ററിനുവേണ്ടി വെയ്ന്‍ റൂണി പട്ടിക തികച്ചു. ആഴ്സനലും...

വി.എ. ജഗദീഷ് വീണ്ടും ഇന്ത്യന്‍ ‘എ’ ടീമില്‍

അടുത്തമാസം വെസ്റ്റിന്‍ഡീസ് ‘എ’ ടീമിനെതിരെ നടക്കുന്ന ചതുര്‍ദിന ‘ടെസ്റ്റ്’ ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ’എ’ ടീമില്‍ മലയാളി ബാറ്റ്സ്മാന്‍ വി.എ. ജഗദീഷും. ഒക്ടോബര്‍ രണ്ടു മുതല്‍ അഞ്ചു വരെ ഷിമോഗയിലും ഒമ്പത് മുതല്‍ 12 വരെ ഹുബ്ളിയിലുമാണ് ചതുര്‍ദിന മത്സരം. ന്യൂസിലന്‍ഡ് ‘എ’ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റ്...

ഫിഫക്ക് രേഖകള്‍ സമര്‍പ്പിച്ചില്ല; അണ്ടര്‍ 17 ലോകകപ്പ് വേദി ഇന്ത്യക്ക് നഷ്ടമായേക്കും

കേരളത്തിലടക്കം വേദിയായേക്കാവുന്ന അണ്ടര്‍ 17 ലോകകപ്പ് ഫുട്ബാള്‍, അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്‍െറ (എ.ഐ.എഫ്.എഫ്) പിടിപ്പുകേട് കാരണം നഷ്ടമാകുമെന്ന് ആശങ്ക.  ഫിഫയുടെ നിര്‍ദേശ പ്രകാരമുള്ള രേഖകള്‍ സമയബന്ധിതമായി സമര്‍പ്പിക്കാനായില്ളെങ്കില്‍ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബാള്‍ വേദി ഇന്ത്യക്ക്  ...

ശ്രീശാന്തിന് ആജീവനാന്ത വിലക്ക്...

* അങ്കിത് ചവാനും ആജീവനാന്തം. ചാന്‍ഡിലയുടെ തീരുമാനം പിന്നീട് ഐ.പി.എല്‍. ഒത്തുകളിക്കേസില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍താരം എസ്. ശ്രീശാന്തിനും അങ്കിത് ചവാനും ബി.സി.സി.ഐ. ആജീവനാന്തവിലക്കേര്‍പ്പെടുത്തി.  രാജസ്ഥാന്‍ റോയല്‍സിന്റെ മുന്‍താരം അമിത് സിങ്ങിന് അഞ്ചുവര്‍ഷവും സിദ്ധാര്‍ഥ ത്രിവേദിക്ക് ഒരുവര്‍ഷവും...

ഫിഫ റാങ്കിങ്: 10 സ്ഥാനം നഷ്ടം, ഇന്ത്യ 155-ാമത്‌

സാഫ് കപ്പില്‍ അഫ്ഗാനിസ്താനോട് 0-2 ന് തോറ്റ ഇന്ത്യ ഫിഫ റാങ്കിങ്ങില്‍ 115 -ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. നേരത്തെ 145-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. സാഫ് കിരീടം നേടിയ അഫ്ഗാനിസ്താന്‍ 132-ാം റാങ്കിലെത്തി.  ലോക റാങ്കിങ്ങില്‍ സ്‌പെയിനാണ് ഒന്നാംസ്ഥാനത്ത്. രണ്ട് സ്ഥാനം മെച്ചപ്പെടുത്തി അര്‍ജന്റീന...

Search site

FOOTBALL

പെഡ്രോയുടെ ഹാട്രിക്കില്‍ ബാര്‍സക്ക് വന്‍ജയം; ബോള്‍ പൊസഷനില്‍ ആധിപത്യം നഷ്ടമായി

റയോ വലകാനോയെ ഏകപക്ഷീയമായ നാലു ഗോളിന് തകര്‍ത്ത് ബാര്‍സലോണ സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. പെഡ്രോ റോഡ്രിഗസിന്റെ ഹാട്രിക്കും ഫാബ്രിഗസിന്റെ ഗോളുമാണ് ബാര്‍സക്ക് വന്‍ജയം സമ്മാനിച്ചത്. അതേസമയം, അഞ്ചുവര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി ബാര്‍സക്ക് ബോള്‍ പൊസഷനിലെ ആധിപത്യം...

ലിവര്‍പൂളിനു തോല്‍വി

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനക്കാരായ ലിവര്‍പൂളിനെ സതാംപ്ടണ്‍ ഏകപക്ഷീയമായ ഒരു ഗോളിനു അട്ടിമറിച്ചു. 53-ാം മിനിറ്റില്‍ ഡെജാന്‍ ലോവ്‌റനാണ് മത്സരത്തിന്റെ ഗതി നിര്‍ണയിച്ച ഗോള്‍ നേടിയത്.    മറ്റൊരു മത്സരത്തില്‍ ആസ്റ്റന്‍ വില്ല ഏകപക്ഷീയമായ ഒരു ഗോളിനു നോര്‍വിച്ച് സിറ്റിയെ...

മാഞ്ചസ്റ്റര്‍ ടീമുകളുടെ അങ്കം ഇന്ന്‌

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും മാഞ്ചസ്റ്റര്‍ സിറ്റിയും ഞായറാഴ്ച ഏറ്റുമുട്ടും.   നാല് റൗണ്ട് പോരാട്ടം കഴിഞ്ഞപ്പോള്‍ ഇരു ടീമുകള്‍ക്കും ഏഴ് പോയന്റ് വീതമാണുള്ളത്. സിറ്റി നാലും യുണൈറ്റഡ് അഞ്ചും സ്ഥാനത്താണ്. മാഞ്ചസ്റ്റര്‍ നാട്ടങ്കത്തില്‍ ആരു തോറ്റാലും അവര്‍...

മെസിക്കരുത്തില്‍ ബാഴ്‌സ; ചെല്‍സിയെ ബേസല്‍ ഞെട്ടിച്ചു

ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഗോള്‍വേട്ടക്കാരനിലേക്ക് ഹാട്രികോടെ കുതിച്ച ലോകതാരം ലയണല്‍ മെസിയുടെ കരുത്തില്‍ ബാഴ്‌സലോണക്ക് തകര്‍പ്പന്‍ജയം. ഡച്ച് ടീം അയാക്‌സ് ആംസ്റ്റര്‍ഡാമിനെതിരെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കായിരുന്നു കറ്റാലന്മാരുടെ ജയം.   ബാഴ്‌സയുടെ ഹോംഗ്രൗണ്ടായ...

ചാമ്പ്യന്‍സ് ലീഗ്: റൊണാള്‍ഡോക്ക് ഹാട്രിക്; ഗലാറ്റസറെക്കെതിരെ റയലിന് 6 ഗോള്‍

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഗലാറ്റസറെക്കെതിരെ റയല്‍ മാഡ്രിഡിന് ജയം. ഒന്നിനെതിരെ ആറു ഗോളാണ് റയല്‍ നേടിയത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഹാട്രിക് നേടി ടീമിന്റെ വിജയത്തിന് കരുത്തു നല്‍കി.    ഗ്രൂപ് ബിയില്‍ നടന്ന പോരാട്ടത്തില്‍ 63ാം മിനിറ്റിലും 66ാം മിനിറ്റിലും ഇഞ്ചുറി ടൈമിലുമായിരുന്നു...

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ : മുന്‍നിര ടീമുകള്‍ക്ക് വന്‍ വിജയം

പുതിയ സീസണിന് തുടക്കം കുറിച്ച ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ മുന്‍നിര ടീമുകള്‍ക്ക് വന്‍ വിജയം. റയല്‍മാഡ്രിഡ് 6-1ന് ഗലാറ്റസറയെ റയല്‍ തോല്‍പിച്ചപ്പോള്‍ മാഞ്ചസ്റ്റര്‍ യൂനൈറ്റഡ് 4-2ന് ബയര്‍ ലിവര്‍കുസനെ പരാജയപ്പെടുത്തി.    നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക് സിഎസ്‌കെഎ മോസ്‌കോയെയും...

ലോകകപ്പ്: ആഫ്രിക്കന്‍ പ്ലേ ഓഫ് മത്സരപ്പട്ടിക

2014 ബ്രസീല്‍ ലോകകപ്പിനുള്ള ആഫ്രിക്കന്‍ മേഖലാ പ്ലേ-ഓഫ് മത്സരങ്ങളുടെ പട്ടികയായി. ആദ്യ പാദ മത്സരങ്ങള്‍ ഒക്ടോബര്‍ 11 മുതല്‍ 15 വരെയും രണ്ടാം പാദ മത്സരങ്ങള്‍ 15 മുതല്‍ 19 വരെയും നടക്കും.   ജേതാക്കള്‍ ലോകകപ്പ് ഫൈനല്‍ റൗണ്ടിന് അര്‍ഹത നേടും.  ഐവറി കോസ്റ്റ് - സെനഗല്‍, എത്യോപ്യ -...

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ലിവര്‍പൂള്‍ മുന്നില്‍

സ്വന്തം ടീമിനുവേണ്ടി ആദ്യ ഗോള്‍ നേടിയ മിഡ്ഫീല്‍ഡര്‍ ജോന്‍ജോ ഷെല്‍വി എതിരാളികളായ ലിവര്‍പൂളിന് രണ്ട് ഗോളവസരങ്ങളൊരുക്കി ഹീറോയില്‍ നിന്ന് വില്ലനായപ്പോള്‍, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സ്വാന്‍സീ സിറ്റിക്ക് സമനില(2-2).     ലീഗില്‍ നാല് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ വീണുകിട്ടിയ...

ബെക്കാം മികച്ച ഫുട്ബോളര്‍

ലോകത്തെ ഏറ്റവും മികച്ച ഫുട്ബോളറായി മുന്‍ ഇംഗ്ളീഷ് താരം ഡേവിഡ് ബെക്കാം തെരഞ്ഞെടുക്കപ്പെട്ടു. സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും പിന്തള്ളിയാണ് ബെക്കാം ഒന്നാമതത്തെിയത്. ലണ്ടനില്‍ സോക്കര്‍ സക്കേഴ്സ് നടത്തിയ വോട്ടെടുപ്പിലാണ് ബെക്കാം തിരഞ്ഞെടുക്കപ്പെട്ടത്.

ബയേണിനും ബൊറൂസിയക്കും ജയം

ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ബയേണ്‍ മ്യൂണികിനും ബൊറൂസിയ ഡോര്‍ട്മുണ്ടിനും ജയം. ബയേണ്‍ 2-0ത്തിന് ഹനോവറിനെ തോല്‍പിച്ചപ്പോള്‍ ബൊറൂസിയ 6-0ത്തിന് ഹാംബര്‍ഗിനെ വീഴ്ത്തി.  റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയും പിയറി എംറികും നേടിയ ഇരട്ടഗോളുകളാണ് ബൊറൂസിയക്ക് വിജയമൊരുക്കിയത്. ബയേണിനു വേണ്ടി ഫ്രാങ്ക്...

CRICKET

ചാമ്പ്യന്‍സ് ലീഗ് ടൊന്റി 20 കിരീടം മുംബൈ ഇന്ത്യന്‍സിന്

 ഐപിഎല്‍ കിരീടത്തിനു പിന്നാലെ ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 കിരീടവും മുംബൈ ഇന്ത്യന്‍സിന്. മുംബൈ ഇന്ത്യന്‍സിനോട് വിട പറയുന്ന സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് കിരീടത്തോടെ പടിയിറങ്ങാം. ക്രിക്കറ്റിനോട് വിട പറഞ്ഞ ദ്രാവിഡിന് കിരീടം കയ്യിലേന്താന്‍ ആയില്ലെങ്കിലും ടീമിനെ ഫൈനലിലെത്തിച്ചതിന്റെ അഭിമാനത്തോടെ...

ധോണി തകര്‍ന്നു; ദ്രാവിഡ് ഫൈനലില്‍

രണ്ടു തലമുറകളിലെ നായകരുടെ മാറ്റുനോക്കലായ ചാമ്പ്യന്‍സ്‌ലീഗ് ടി20 സെമി ഫൈനലില്‍ മഹേന്ദ്രസിങ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 14 റണ്‍സിന് തകര്‍ത്തെറിഞ്ഞ് രാഹുല്‍ ദ്രാവിഡ് നയിച്ച രാജസ്ഥാന്‍ റോയല്‍സ് ഫൈനലില്‍.    ബാറ്റിങില്‍ അജിന്‍ക്യ രഹാനെയും (56 പന്തില്‍ 70 ), ബൗളിങില്‍ പ്രവീണ്‍...

സൂപ്പര്‍ കിങ്‌സ് സെമിയില്‍

ഓസ്‌ട്രേലിയന്‍ ടീം ബ്രിസ്‌ബേന്‍ ഹീറ്റിനെ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ് ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 ക്രിക്കറ്റിന്റെ ബി ഗ്രൂപ്പില്‍ നിന്നും സെമിയിലെത്തുന്ന ആദ്യ ടീമായി. കളിച്ച മൂന്നു മത്സരങ്ങളും ജയിച്ച് 12 പോയന്റോടെയാണ് ചെന്നൈ സെമിയിലേക്ക് കുതിച്ചത്. ഹീറ്റ് ഉയര്‍ത്തിയ...

മുംബൈയ്ക്ക് ജയം

ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 ക്രിക്കറ്റ് എ ഗ്രൂപ്പിലെ നിര്‍ണായക മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ ടീം ഹൈഫെല്‍ഡ് ലയണ്‍സിനെതിരെ ജയത്തോടെ സെമിഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടത് 141 റണ്‍സ്. ആദ്യം ബാറ്റു ചെയ്ത ലയണ്‍സ് നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 140...

ബ്രൂമിന് സെഞ്ച്വറി; ഒട്ടാഗോയ്ക്ക് ഉജ്ജ്വലജയം

സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ മധ്യാഹ്ന സൂര്യനെപ്പോലെ ജ്വലിച്ച ഒട്ടാഗോ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ നീല്‍ ബ്രൂമിന് (56 പന്തില്‍ പുറത്താവാതെ 117) മുന്നില്‍ ഓസ്‌ട്രേലിയന്‍ ടീം പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സ് കത്തിയമര്‍ന്നു. ചാമ്പ്യന്‍സ് ലീഗ് ട്വന്‍റി 20 ക്രിക്കറ്റ് 'എ' ഗ്രൂപ്പില്‍ പെര്‍ത്ത്...

ടെന്‍ വോള്‍ട്‌സ് ഒട്ടാഗോ

ഇംഗ്ലണ്ടില്‍നിന്ന് ഹോളണ്ട് താരം റയാന്‍ ടെന്‍ ഡസ്‌കാറ്റെയുടെ ഇന്ത്യയിലേക്കുള്ള വരവ് മോശമായില്ല. ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 ക്രിക്കറ്റില്‍ ന്യൂസീലന്‍ഡ് ടീം ഒട്ടാഗോ വോള്‍ട്‌സിന് അന്തിമഘട്ടത്തിലേക്ക് യോഗ്യത നേടിക്കൊടുത്തത് ഡസ്‌കാറ്റെയുടെ തകര്‍പ്പന്‍ ഒള്‍റൗണ്ട് പ്രകടനം. രണ്ടുവിക്കറ്റോടെ ശ്രീലങ്കന്‍...

ടെസ്റ്റില്‍ റിവ്യൂ എണ്ണം കൂട്ടാന്‍ ഐ.സി.സി.

ടെസ്റ്റ് ക്രിക്കറ്റില്‍ ഡി.ആര്‍.എസ്. കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് റിവ്യൂ എണ്ണം കുട്ടാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ തീരുമാനിച്ചു. നിലവില്‍ ഒരിന്നിങ്‌സില്‍ രണ്ട്തവണയാണ് അമ്പയറുടെ തീരുമാനം പുനഃപരിശോധിക്കാന്‍ ഒരു ടീമിന് അവസരം കിട്ടുക. എന്നാല്‍, 80 ഓവറുകള്‍ക്കുശേഷം രണ്ട് റിവ്യൂ...

വോള്‍ട്‌സിന് ഹൈവോള്‍ട്ട്

ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 ക്രിക്കറ്റ് യോഗ്യതാ റൗണ്ടിലെ ആദ്യ ജയം ന്യൂസീലന്‍ഡ് ചാമ്പ്യന്മാരായ ഒട്ടാഗോ വോള്‍ട്‌സിന്. പാകിസ്താന്‍ ചാമ്പ്യന്മാരായ ഫൈസലാബാദ് വോള്‍വ്‌സിനെ എട്ടു വിക്കറ്റിന് വോള്‍ട്‌സ് പരാജയപ്പെടുത്തി. ക്യാപ്റ്റന്‍ കൂടിയായ ബ്രെണ്ടന്‍ മെക്കല്ലം 65 പന്തില്‍ പുറത്താകാതെ നേടിയ 83 റണ്‍സാണ്...

ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 യോഗ്യതാ മത്സരങ്ങള്‍ നാളെ മുതല്‍

ചാമ്പ്യന്‍സ് ട്രോഫി ട്വന്റി 20 യോഗ്യതാ മത്സരങ്ങള്‍ക്ക് ചൊവ്വാഴ്ച മൊഹാലി പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ തുടക്കമാകും.   പാകിസ്താനില്‍ നിന്നുള്ള ഫൈസലാബാദ് വോള്‍വ്‌സ്, ന്യൂസീലന്‍ഡിലെ ഒട്ടാഗോ വോള്‍ട്ട്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ശ്രീലങ്കയുടെ കാണ്ടുരാത മറൂണ്‍സ് എന്നീ...

വിലക്കിനെതിരെ ശ്രീശാന്ത് കോടതിയിലേക്ക്

ശ്രീശാന്തിന് ക്രിക്കറ്റില്‍ നിന്ന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയ ബി.സി.സി.ഐ നടപടി വിചിത്രമെന്ന് അദ്ദേഹത്തിന്‍െറ അഭിഭാഷക റബേക്ക ജോണ്‍. സാമാന്യ നീതിക്ക് നിരക്കാത്ത നടപടിക്കെതിരെ  ശ്രീശാന്ത് കോടതിയെ സമിപീക്കുമെന്നും അവര്‍ പറഞ്ഞു. ഐ.പി.എല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ടാണ് ശ്രീശാന്തിന്...

TENNIS

ജപ്പാന്‍ ഓപ്പണ്‍; സിന്ധു രണ്ടാം റൗണ്ടില്‍

 ഇന്ത്യയുടെ യുവബാഡ്മിന്റണ്‍ താരം പിവി സിന്ധു ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റെണ്‍ ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. ജപ്പാന്റെ യൂകിനോ നകായിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് എട്ടാം സീഡ് സിന്ധു രണ്ടാം റൗണ്ടില്‍ കടന്നത്. സ്‌കോര്‍ 21-12, 21-13. അരമണിക്കൂറില്‍ താഴെമാത്രമേ മത്സരം...

ഡേവിസ് കപ്പ് ടെന്നീസ് പ്ലേ ഓഫിന് ഇന്നു തുടക്കം; മുറെ പതിനാറുകാരനുമായി

ഡേവിസ് കപ്പ് ടെന്നീസ് ഗ്രൂപ്പ് പ്ലേ ഓഫില്‍ ബ്രിട്ടന്‍ ഇന്നു ക്രൊയേഷ്യയെ നേരിടും. ബ്രിട്ടന്റെ ലോക മൂന്നാം നമ്പര്‍ ആന്‍ഡി മുറെയെ നേരിടാന്‍ ക്രൊയേഷ്യ വിന്യസിക്കുന്നത് 16 വയസുകാരന്‍ ബോര്‍ണ കോറിക്. ഇന്നു മുതല്‍ 15വരെയാണ് ബ്രിട്ടന്‍-ക്രൊയേഷ്യ പ്ലേ ഓഫ് പോരാട്ടങ്ങള്‍.   പുരുഷന്‍മാരില്‍ റാഫേല്‍...

റാഫ @ 13

നേട്ടങ്ങളുടെ പട്ടിക തയാറാക്കിയ വര്‍ഷം യു.എസ് ഓപണിലും മുത്തമിട്ട് മികവിലേക്കുള്ള തിരിച്ചുവരവ് റാഫേല്‍ നദാല്‍ അസന്നിഗ്ധമായി പ്രഖ്യാപിച്ചു. റോജര്‍ ഫെഡററെ ലോക ഒന്നാമന്റെ പദവിയില്‍ നിന്നു പുറത്താക്കിയ ശേഷം നൊവാക് ദ്യോകോവിച്ചിനു കുതിപ്പില്‍ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ട റാഫ പൂര്‍വാധിക കരുത്തില്‍...

യുഎസ് ഓപ്പണ്‍ കിരീടം റാഫേല്‍ നദാലിന്‌

യു.എസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് കിരീടം സ്പാനിഷ് താരം റാഫേല്‍ നദാലിന്. ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോകോവിച്ചിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് രണ്ടാം സ്ഥാനത്തുള്ള നദാല്‍ കിരീടം സ്വന്തമാക്കിയത്. സ്‌കോര്‍ : 6-2, 3-6, 6-4, 6-1   നദാലിന്റെ രണ്ടാം...

വിക്ടോറിയസ് സെറീന

കരുതിയുറപ്പിച്ചിറങ്ങിയ വിക്ടോറിയ അസറെങ്കക്കും ഫഌഷിങ് മിഡോസില്‍ വീശിയടിച്ച കാറ്റിനും സെറീ വില്യംസിന്റെ എയ്‌സുകള്‍ക്ക് തടസം നില്‍ക്കാനായില്ല.    രണ്ടു സെറ്റിന്റെ കാഠിന്യങ്ങളില്‍ നിന്ന് പാഠംപഠിച്ച സെറീന ബെലാറസുകാരി അസറെങ്കയെ മൂന്നാം സെറ്റില്‍ നിലംപരിശാക്കി യു.എസ് ഓപണ്‍ ടെന്നീസ് വനിതാ...