യുഎസ് ഓപ്പണ്‍ കിരീടം റാഫേല്‍ നദാലിന്‌

യു.എസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് കിരീടം സ്പാനിഷ് താരം റാഫേല്‍ നദാലിന്. ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോകോവിച്ചിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് രണ്ടാം സ്ഥാനത്തുള്ള നദാല്‍ കിരീടം സ്വന്തമാക്കിയത്. സ്‌കോര്‍ : 6-2, 3-6, 6-4, 6-1
 
നദാലിന്റെ രണ്ടാം യുഎസ് ഓപ്പണ്‍ കിരീടവും 13ാം ഗ്രാന്‍സ്ലാം കിരീടവുമാണിത്.

Search site