ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 യോഗ്യതാ മത്സരങ്ങള്‍ നാളെ മുതല്‍

ചാമ്പ്യന്‍സ് ട്രോഫി ട്വന്റി 20 യോഗ്യതാ മത്സരങ്ങള്‍ക്ക് ചൊവ്വാഴ്ച മൊഹാലി പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ തുടക്കമാകും. 
 പാകിസ്താനില്‍ നിന്നുള്ള ഫൈസലാബാദ് വോള്‍വ്‌സ്, ന്യൂസീലന്‍ഡിലെ ഒട്ടാഗോ വോള്‍ട്ട്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ശ്രീലങ്കയുടെ കാണ്ടുരാത മറൂണ്‍സ് എന്നീ നാല് ടീമുകളാണ് യോഗ്യതാ റൗണ്ടില്‍ മാറ്റുരയ്ക്കുന്നത്. മൂന്ന് ദിവസം (17, 18, 20) കൊണ്ട് യോഗ്യതാ റൗണ്ട് പൂര്‍ത്തിയാവും. ഇതില്‍ നിന്ന് രണ്ട് ടീമുകള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ കടക്കും. പകലും രാത്രിയുമായാണ് (വൈകിട്ട് 4, രാത്രി 8) മത്സരങ്ങള്‍.
 
 ചൊവ്വാഴ്ച നാലിന് നടക്കുന്ന ആദ്യ യോഗ്യതാ മത്സരത്തില്‍ ഫൈസലാബാദ് വോള്‍വ്‌സ്, ഒട്ടാഗോ വോള്‍ട്‌സിനെ നേരിടും. എട്ടുമണിക്ക് നടക്കുന്ന രണ്ടാം മത്സരത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന് കാണ്ടുരാത മറൂണ്‍സ് ആണ് എതിരാളി. 
 ഗ്രൂപ്പ് ഘട്ടം 21-ന് തുടക്കം കുറിക്കും. 10 ടീമുകളാണ് മാറ്റുരയ്ക്കുക. ഇവയെ അഞ്ച് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിക്കും.
 ഇന്ത്യയില്‍ നിന്ന് മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകള്‍ നേരിട്ട് ഗ്രൂപ്പ് ഘട്ടത്തില്‍ സ്ഥാനം നേടിയിട്ടുണ്ട്. യോഗ്യതാ റൗണ്ടില്‍ കളിക്കുന്ന സണ്‍റൈസേഴ്‌സും മുന്നേറിയാല്‍ ഇന്ത്യന്‍ പ്രാതിനിധ്യം നാലാവും. ലയണ്‍സ്, ടൈറ്റന്‍സ് (ഇരുടീമുകളും ദക്ഷിണാഫ്രിക്ക), പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സ്, ബ്രിസ്‌ബേന്‍ ഹീറ്റ്‌സ് (ഓസ്‌ട്രേലിയ), ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ എന്നിവയാണ് നേരിട്ട് ഗ്രൂപ്പ് ഘട്ടത്തിന് യോഗ്യത നേടിയ മറ്റ് ടീമുകള്‍. 
 
 യോഗ്യതാ മത്സര ടീമുകള്‍
 * ഫൈസലാബാദ് വോള്‍വ്‌സ് (പാക്)
 ക്യാപ്റ്റന്‍ - മിസ്ബാ ഉള്‍ഹഖ്
 കോച്ച് - നവേദ് അന്‍ജും
 ടീം: മിസ്ബാ ഉള്‍ ഹഖ്(ക്യാപ്റ്റന്‍), സയിദ് അജ്മല്‍, അമര്‍ മഹമ്മൂദ്, ആസിഫ് അലി, ഫുര്‍ക്ക് ഷഹ്‌സാദ്, ഇമ്രാന്‍ ഖാലിദ്, ഖുറാം ഷെഹ്‌സാദ്, വാക്വസ് മക്‌സൂദ്, അസദ് അലി, അലി വാക്വ്‌സ്, ഇഹ്‌സാന്‍ അദില്‍, ഹസന്‍ മഹ്മൂദ്, ജഹാന്‍ദാദ് ഖാന്‍, മുഹമ്മദ് സല്‍മാന്‍(വിക്കറ്റ് കീപ്പര്‍), സമിയുള്ള ഖാന്‍.
 * ഒട്ടാഗോ വോള്‍ട്ട്‌സ് (ന്യൂസീലന്‍ഡ്)
 ക്യാപ്റ്റന്‍ - ആറോണ്‍ റെഡമണ്ട്
 ടീം: ആറോണ്‍ റെഡ്മണ്ട് (ക്യാപ്റ്റന്‍), നീല്‍ ബ്രൂം, ഹമീഷ് റഥര്‍ഫോഡ്, ക്രെയ്ഗ് കമ്മിങ്, ജെയിംസ് നീഷം, ഡാരെന്‍ ബ്രൂം, മൈക്കല്‍ ബ്രേസ്‌വെല്‍, ഷോണ്‍ ഹെയ്ഗ്, റയന്‍ടെന്‍ ഡസ്‌ചേറ്റ്, ദിമിത്രി മസ്‌കരാനസ്, സാം വെല്‍സ, ഡെറക് ഡി ബൂര്‍ഡെര്‍, ബ്രെണ്ടന്‍ മെക്കല്ലം, ആന്റണി ബുള്ളിക്ക്, ഇയാന്‍ ബട്ട്‌ലര്‍, വാറന്‍ മക്‌സ്‌കിമ്മിങ്, നീല്‍ വാഗ്‌നര്‍, ജെയിംസ് മക്മില്ലന്‍, നിക്ക് ബേര്‍ഡ്, ജെയിംസ് ഫുള്ളര്‍, സ്റ്റീവന്‍ ഫിന്‍, ജേക്കബ് ഡെഫി.
 * സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
 ക്യാപ്റ്റന്‍- ശിഖര്‍ ധവാന്‍
 ടീം: കാമറോണ്‍ വൈറ്റ്, ജീന്‍പോള്‍ ഡുമിനി, ശിഖര്‍ ധവാന്‍, അക്ഷത് റെഡ്ഡി, ഹനുമ വിഹാരി, ക്രിസ് ലെയ്ന്‍, രവി തേജ, അഭിഷേക് ജുന്‍ജുന്‍വാല, ടി. സര്‍ഗുണം, ആശിഷ് റെഡ്ഡി, തിസാര പെരേര, കരണ്‍ ശര്‍മ, ബിപ്ലബ് സാമന്ത്‌റേ, ഡാരെന്‍ സമ്മി, നേതന്‍ മെക്കല്ലം, സച്ചിന്‍ റാണ, ക്വിന്റണ്‍ ഡി കോക്ക്, പാര്‍ഥിവ് പട്ടേല്‍, ഇഷാന്ത് ശര്‍മ, അങ്കിത് ശര്‍മ, ഡെയ്ല്‍ സ്റ്റെയ്ന്‍, വീര്‍ പ്രതാപ് സിങ്, അമിത് മിശ്ര, ആനന്ദ് രാജന്‍, ക്ലിന്റ് മക്കേ, സുദീപ് ത്യാഗി, പി. പ്രശാന്ത.
 * കാണ്ടുരാത മറൂണ്‍സ് (ശ്രീലങ്ക)
 ക്യാപ്റ്റന്‍ - ലാഹിരു തിരിമന്നെ
 ടീം: ലാഹിരു തിരിമന്നെ, ഉപുല്‍ തരംഗ, സ്‌നേഹന്‍ ജയസൂര്യ, ചമര സില്‍വ, തിലിന കണ്ടംബി, മിനന്ദ സിരിവര്‍ധനെ, കുലശേഖര, ദില്‍ഹാര ലോക്കുഹെറ്റിഗെ, ധമ്മിക പ്രസാദ്, ലാഹിരു ജയരതെ്‌ന, അജാന്ത മെന്‍ഡിസ്, സുരാജ് രണ്ടീവ്, കൗശല്‍ ലോക്കുവാരച്ചി, ഡി. ധനഞ്ജയ, ദാസുന്‍ ചനക, മലിംഗ ബണ്ടാര.
 
 യോഗ്യതാ മത്സര ഫിക്‌സ്ചര്‍
 സപ്തം. 17 വൈകിട്ട് 4.00 (ഡേ/ നൈറ്റ്‌സ്): ഫൈസലാബാദ് വോള്‍വ്‌സ് 
 -ഒട്ടാഗോ വോള്‍ട്ട്‌സ്
 സപ്തം. 17 രാത്രി 8.00: സണ്‍റൈസ്‌ഴ്‌സ് ഹൈദരാബാദ് - കണ്ടുരാത 
 മറൂണ്‍സ്
 സപ്തം. 18 വൈകിട്ട് 4.00 (ഡേ/നൈറ്റ്‌സ്):ഒട്ടാഗോ വോള്‍ട്ട്‌സ് - കണ്ടുരാത 
 മറൂണ്‍സ്
 സപ്തം. 18 രാത്രി 8.00: ഫൈസലാബാദ് വോള്‍വ്‌സ് - സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്
 സപ്തം. 20 വൈകിട്ട് 4.00 (ഡേ/നൈറ്റ്‌സ്) : ഫൈസലാബാദ് വോള്‍വ്‌സ്- 
 കണ്ടുരാത മറൂണ്‍സ്
 സപ്തം. 20 രാത്രി 8.00: ഒട്ടാഗോ വോള്‍ട്ട്‌സ്-സണ്‍റൈസേഴ്‌സ് 
 ഹൈദരാബാദ്

Search site