ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ : മുന്‍നിര ടീമുകള്‍ക്ക് വന്‍ വിജയം

പുതിയ സീസണിന് തുടക്കം കുറിച്ച ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ മുന്‍നിര ടീമുകള്‍ക്ക് വന്‍ വിജയം. റയല്‍മാഡ്രിഡ് 6-1ന് ഗലാറ്റസറയെ റയല്‍ തോല്‍പിച്ചപ്പോള്‍ മാഞ്ചസ്റ്റര്‍ യൂനൈറ്റഡ് 4-2ന് ബയര്‍ ലിവര്‍കുസനെ പരാജയപ്പെടുത്തി. 
 
നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക് സിഎസ്‌കെഎ മോസ്‌കോയെയും മാഞ്ചസ്റ്റര്‍ സിറ്റി വിക്ടോറിയ പ്ലാസനെയും പരാജയപ്പെടുത്തി. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ഇരു ടീമുകളുടെയും വിജയം.
 
റയല്‍മാഡ്രിഡുമായി പുതിയ കരാര്‍ ഒപ്പിട്ട റൊണാള്‍ഡോ ചാമ്പ്യന്‍സ് ലീഗ് സീസണിലെ ആദ്യ മത്സരത്തില്‍ ഹാട്രിക് നേടിയ റൊണാള്‍ഡോയുടെ മികവിലാണ് റയല്‍ വന്‍ വിജയം സ്വന്തമാക്കിയത്. കരിയറിലെ 23ാം മത് ഹാട്രിക്കാണ് റൊണാള്‍ഡോയുടേത്. കരീം ബെന്‍സിമ രണ്ടു ഗോളുകളുമായും ഇസ്‌കോ ഒരു ഗോളും നേടി.
 
ഇരട്ട ഗോള്‍ നേട്ടത്തോടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ചാമ്പ്യന്‍സ് ലീഗില്‍ മികച്ച വിജയമാണ് റൂണി നല്‍കിയത്. ഇരട്ട ഗോളോടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വേണ്ടി 200 ഗോളുകള്‍ നേടാനും റൂണിക്ക് സാധിച്ചു.

Search site