ഡേവിസ് കപ്പ് ടെന്നീസ് പ്ലേ ഓഫിന് ഇന്നു തുടക്കം; മുറെ പതിനാറുകാരനുമായി

ഡേവിസ് കപ്പ് ടെന്നീസ് ഗ്രൂപ്പ് പ്ലേ ഓഫില്‍ ബ്രിട്ടന്‍ ഇന്നു ക്രൊയേഷ്യയെ നേരിടും. ബ്രിട്ടന്റെ ലോക മൂന്നാം നമ്പര്‍ ആന്‍ഡി മുറെയെ നേരിടാന്‍ ക്രൊയേഷ്യ വിന്യസിക്കുന്നത് 16 വയസുകാരന്‍ ബോര്‍ണ കോറിക്. ഇന്നു മുതല്‍ 15വരെയാണ് ബ്രിട്ടന്‍-ക്രൊയേഷ്യ പ്ലേ ഓഫ് പോരാട്ടങ്ങള്‍.
 
പുരുഷന്‍മാരില്‍ റാഫേല്‍ നദാലും വനിതകളില്‍ സെറീന വില്യംസും കിരീടമുയര്‍ത്തിയ ഇക്കഴിഞ്ഞ യു.എസ് ഓപണ്‍ ടെന്നീസില്‍ ആണ്‍കുട്ടികളിലെ ജേതാവ് കോറിക്കായിരുന്നു. ബ്രിട്ടന്റെ ഡാന്‍ ഇവാന്‍സ് ക്രൊയേഷ്യയുടെ ഒന്നാം നമ്പര്‍ ഇവാന്‍ ഡോഡിങുമായി കളിക്കും.
 
സിംഗിള്‍സ് സ്‌പെഷ്യലിസ്റ്റായ മുറെ ശനിയാഴ്ച നടക്കുന്ന ഡബിള്‍സില്‍ കോളിന്‍ ഫഌമിങിന്റെ പങ്കാളിയായും കോര്‍ട്ടിലിറങ്ങും.
 
ലോക ഒന്നാം നമ്പര്‍ ടീം ചെക്‌റിപ്പബ്ലിക്കിന് നാലാം റാങ്കുകാരായ അര്‍ജന്റീനയും രണ്ടാം റാങ്ക് സ്‌പെയ്‌നിന് 24-ാം റാങ്ക് യുക്രൈനും മൂന്നാം റാങ്ക് സെര്‍ബിയക്ക് ഏഴാം റാങ്ക് കാനഡയുമാണ് എതിരാളികള്‍. 
 
സ്‌പെയ്‌നിനു വേണ്ടി തകര്‍പ്പന്‍ ഫോമിലുള്ള റാഫേല്‍ നദാല്‍ കളിക്കും. ഫെര്‍ണാണ്ടോ വെര്‍ഡാസ്‌കോ ആയിരിക്കും സിംഗിള്‍സിലെ മറ്റൊരാള്‍.

Search site