ചാമ്പ്യന്‍സ് ലീഗ്: റൊണാള്‍ഡോക്ക് ഹാട്രിക്; ഗലാറ്റസറെക്കെതിരെ റയലിന് 6 ഗോള്‍

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഗലാറ്റസറെക്കെതിരെ റയല്‍ മാഡ്രിഡിന് ജയം. ഒന്നിനെതിരെ ആറു ഗോളാണ് റയല്‍ നേടിയത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഹാട്രിക് നേടി ടീമിന്റെ വിജയത്തിന് കരുത്തു നല്‍കി.
 
 ഗ്രൂപ് ബിയില്‍ നടന്ന പോരാട്ടത്തില്‍ 63ാം മിനിറ്റിലും 66ാം മിനിറ്റിലും ഇഞ്ചുറി ടൈമിലുമായിരുന്നു റൊണാള്‍ഡോയുടെ ഗോളുകള്‍. ഇതോടെ ചാമ്പ്യന്‍സ് ലീഗിലെ ഗോള്‍വേട്ടയില്‍ 53 ഗോളുമായി നാലാം സ്ഥാനത്താണ് റൊണാള്‍ഡോ.
 
 ഗലാറ്റസറെക്ക് വേണ്ടി ഉമുദ് ബുലുട്ടാണ് ഏക ഗോള്‍ നേടിയത്.

Search site