ചരമം

വടക്കന്‍ പറമ്പത്ത് ആമിനക്കുട്ടി

കരിപറമ്പ് അത്തക്കകത്ത് മുഹമ്മദിന്റെ ഭാര്യ വടക്കന്‍ പറമ്പത്ത് ആമിനക്കുട്ടി(60) അന്തരിച്ചു. മക്കള്‍: ഖദീജ, അഷറ്ഫ്, റസാഖ്(ജിദ്ദ), റഫീഖ്, സിദ്ദീഖ്, സാദിഖ്, ജസീന, ആഷിഖ്. മരുമക്കള്‍: അബ്ദുറഹിമാന്‍(ചെമ്മാട്), റൈഹാനത്ത്(പുകയൂര്‍), റംലത്ത്(പള്ളിപ്പടി), സാജിദ(ആലിന്‍ചുവട്), ഫൗസിമ(ചെമ്മാട്), സീനത്ത്(ഊരകം),...

തെന്നല കറുത്താല്‍ പാറേങ്ങല്‍ അപ്പു

തെന്നല കറുത്താല്‍ പാറേങ്ങല്‍ അപ്പു (74) അന്തരിച്ചു. ഭാര്യമാര്‍: വള്ളി, സരോജിനി. മക്കള്‍: മുകുന്ദന്‍, സരോജിനി, സാവിത്രി, വസന്ത, അനുഷ. മരുമക്കള്‍: പുഷ്പ (ചെമ്പ്ര), പ്രഭാകരന്‍ (പാറമ്മല്‍), സുഗുണന്‍ (മൂലക്കല്‍), സുകു (ആതവനാട്).

മുഹമ്മദാജിഹാജി

ഊരകം കുന്നത്ത്‌ ഞാറപ്പുലാന്‍ മുഹമ്മദാജിഹാജി(58) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കള്‍: അബ്‌ദുല്‍ഗഫൂര്‍, ആരിഫ. മരുമകന്‍: യൂനുസ്‌. സഹോദരങ്ങള്‍: കദിയാമു, തായുമ്മ, പരേതരായ ആലസ്സന്‍കുട്ടി, രായിന്‍കുട്ടി, പാത്തുമ്മു.

കുഞ്ഞാപ്പു

പറപ്പൂര്‍ ചോലകുണ്ട്‌ ചക്കിങ്ങതൊടി കുഞ്ഞിമൊയ്‌തീന്‍ കുട്ടി എന്ന കുഞ്ഞാപ്പു(64) നിര്യാതനായി.ഭാര്യ: കുഞിപ്പാത്തുമ്മ മക്കള്‍: ഫാത്തിമ, അക്‌ബര്‍ (ദുബൈ), ഷാജഹാന്‍, സൈഫുള്ള, അമീര്‍ (മൂവരും സൗദി അറേബ്യ) മരുമക്കള്‍: മൂസ വെട്ടിച്ചിറ, സീനത്ത്‌, ജിസ്‌ന, ഫാത്തിമ സുഹ്‌റ, ഉമ്മു ഹബീബ.

സൗദിയില്‍ റോഡ്‌ മുറിച്ചു കടക്കവേ വാഹനമിടിച്ച്‌ മലപ്പുറം സ്വദേശി മരിച്ചു

സൗദി അറേബ്യയിലെ ബുറൈദയില്‍ നിന്നും 60 കിലോമീറ്റര്‍ അകലെ അല്‍ അസീസിയയില്‍ റോഡ്‌ മുറിച്ചു കടക്കവേ വാഹനം ഇടിച്ചു മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം ഒതുക്കുങ്ങല്‍ മറ്റത്തുര്‍ കാരാടന്‍ വീട്ടില്‍ മുജീബ്‌ (37 ) ആണ്‌ മരിച്ചത്‌ . ഖുസൈബ മൊബൈല്‍ കടയില്‍ ജോലി നോക്കി വരികയായിരുന്നു ഇദ്ദേഹം . ഇന്നലെ രാവിലെ 10...

കദിയക്കുട്ടി

 മൂന്നിയൂര്‍ ആലിന്‍ചുവട് പുവ്വത്ത് പരേതനായ നരിക്കോട്ട് മേച്ചേരി കമ്മുവിന്റെ ഭാര്യ എട്ടുവീട്ടില്‍ കദിയക്കുട്ടി (80) അന്തരിച്ചു. മക്കള്‍: ഖാലിദ്, ഹംസ, മുഹമ്മദ്, മറിയമ്മു, ഹസൈനാര്‍, ബഷീര്‍, ഷറഫുദ്ദീന്‍. സഹോദരിമാര്‍: ആയിഷക്കുട്ടി, മറിയമ്മു.

ചെമ്പ കമ്മദ്ഹാജി

ചെമ്മാട് ബ്ലോക്ക് റോഡിലെ ചെമ്പ കമ്മദ്ഹാജി (68) അന്തരിച്ചു. ഭാര്യ: ആയിഷ. മക്കള്‍: ഇബ്രാഹിംകുട്ടി, മുഹമ്മദലി, ഖദീജ, നുസൈബ. മരുമക്കള്‍: അസീസ്, ഇബ്രാഹിംകുട്ടി, ഫൗസിയ, റഹീസ.

കുട്ടികൃഷ്ണന്‍

ചെറുമുക്ക് വെസ്റ്റ് പരേതനായ മുളമുക്കില്‍ താമുവിന്റെ മകന്‍ കുട്ടികൃഷ്ണന്‍ (50) അന്തരിച്ചു. ഭാര്യ: ശാന്ത. മക്കള്‍: സുജനപാല്‍ (ആന്ധ്ര), ശരത്പാല്‍, ഗോകുല്‍, സുചിത്ര. മരുമകന്‍: വിനീഷ്.

കുഞ്ഞിമുഹമ്മദ് ഹാജി

പന്താരങ്ങാടി പതിനാറുങ്ങല്‍ ഉണ്ണിയാലുങ്ങല്‍ കുഞ്ഞിമുഹമ്മദ് ഹാജി (66) അന്തരിച്ചു. ഭാര്യ ആയിശുമ്മു. മക്കള്‍: ഹനീഫ, മുസ്തഫ, ശറഫുദ്ദീന്‍, നൗഫല്‍, അസ്മ, ഹാജറ, റുബീന. മരുമക്കള്‍: മൊയ്തീന്‍, അബ്ദുള്ള, റഷീദ്, സുലൈഖ, നാജിയ, ജംഷി, ഹാജറ. 

അഹമ്മദ്

ചുഴലി പാലത്തിങ്ങല്‍ വലിയപീടിയേക്കല്‍ അഹമ്മദ് (86) അന്തരിച്ചു. ഭാര്യ: പരേതയായ പാത്തുമ്മ. മകന്‍: അബ്ദുറഹ്മാന്‍ (ബാവ). മരുമകള്‍: സക്കീന. സഹോദരങ്ങള്‍: മൊയ്തീന്‍കുട്ടി, പരേതനായ സൂപ്പി.  

ARTICLES

വാഗണ്‍ ട്രാജഡി

മലബാര്‍ കലാപത്തോടനുബന്ധിച്ച് ബ്രിട്ടീഷ് ഭരണകൂടം നടത്തിയ ഏറ്റവും ക്രൂരമായ നരനായാട്ട് നടന്നത് 1921 നവംബര്‍ 20-ാം തീയതിയാണ്. കലാപത്തില്‍ പങ്കെടുത്തവരെയും പങ്കെടുക്കാത്തവരെയും രാജ്യദ്രോഹികളായി മുദ്രകുത്തി കൊടിയ പീഡനങ്ങള്‍ക്കു വിധേയമാക്കിയിരുന്നു. വിചാരണയോ വിധിയോ ഇല്ലാതെ അവരെ കൊല്ലുകയോ...

അവകാശവാദത്തിന്റെ കോണി ലീഗ് മൂന്നാം സീറ്റിലേക്ക് ചാരുന്നു

രാഷ്ട്രീയശക്തിയുടെ കണക്കുപറഞ്ഞ് യു.ഡി.എഫില്‍ രൂപംകൊണ്ട പുതിയ തര്‍ക്കം കൂടുതല്‍ സീറ്റ് ലക്ഷ്യമാക്കിയുള്ള മുസ്‌ലിംലീഗിന്റെ തന്ത്രമാണെന്ന് വിലയിരുത്തപ്പെടുന്നു. ഏകദേശം ആറുമാസം മുമ്പെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ നടത്തിയും അസ്ഥിവാരത്തിന് ബലംകൂട്ടിയും ലീഗ് നടത്തുന്ന മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍...

സൗഹൃദത്തിന്റെ അതിര്‍ത്തികളില്‍ ഇന്ത്യയും സഊദിയും

ഇ. അഹമ്മദ് എണ്‍പത്തി മൂന്നാമത് ദേശീയ ദിനം ആഘോഷിക്കുന്ന സഊദി അറേബ്യന്‍ സര്‍ക്കാറിനും അവിടുത്തെ ജനതക്കും ഇന്ത്യാ ഗവണ്‍മെന്റിന്റെയും ഇന്ത്യയിലെ ജനങ്ങളുടെയും പേരില്‍ ഹൃദ്യവും സന്തോഷാശ്ലേഷിതവുമായ എല്ലാവിധ ആശംസകളും നേരുന്നു.  അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെ വിശാലമായ ഭൂപ്രദേശത്തെയും അവിടെയുള്ള...

ആനവണ്ടിയ്ക്ക് അവസാന ശ്വാസം

കുട്ടിക്കാലത്ത് അച്ഛനൊപ്പം കെഎസ്ആര്‍ടിസി ബസ്സില്‍ കയറി യാത്ര ചെയ്ത ഓര്‍മ്മ ഒരു വോള്‍വൊ ബസ്സിനകത്തെ കുളിര്‍മ്മപോലെ ഇപ്പോഴും മനസിലുണ്ട്. ആടിയുലഞ്ഞ് പരുക്കന്‍ ശബ്ദത്തില്‍ ഓടിയിരുന്ന ആ ലെയ്‌ലാന്‍ഡ് ബസ്സിലെ യാത്ര മധുവിധുരാവു പോലെ മനസ്സില്‍ സൂക്ഷിച്ചുവച്ചിരിയ്ക്കുന്നു. അതിനുശേഷം നാഷണല്‍ ഹൈവേയിലൂടെ...

വിടപറഞ്ഞത് കാരണവരും ഗുരുനാഥനും

പന്ന്യന്‍ രവീന്ദ്രന്‍ ഏത് പ്രതിസന്ധി ഘട്ടത്തിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നയിക്കാന്‍ മനസാന്നിദ്ധ്യത്തോടെ നേതൃത്വം കൊടുത്ത അപൂര്‍വം നേതാക്കളില്‍ ഒരാളായിരുന്നു വെളിയം ആശാന്‍. പാര്‍ട്ടി പല പ്രശ്‌നങ്ങളിലും വഴിമുട്ടിനിന്നപ്പോഴൊക്കെയും ആശാന്റെ ദീര്‍ഘ വീക്ഷണം വഴികാട്ടിയായിട്ടുണ്ട്. 1964ലെ...

വഖഫ് സ്വത്തുക്കള്‍ക്ക് കവചമൊരുങ്ങുന്നു

ഇന്ത്യയിലെ മുസ്‌ലിംകളുടെ അവസ്ഥയെക്കുറിച്ച് പഠിച്ച ജസ്റ്റിസ് രാജേന്ദ്രസച്ചാര്‍ 1.2 ലക്ഷം കോടിമൂല്യവും 4.9 ലക്ഷവുമുള്ള വഖഫ് സ്വത്തുക്കളുടെ കൃത്യമായ പ്രവര്‍ത്തനമികവ് കണക്കാക്കി പ്രധാനമന്ത്രിക്ക് ചില നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി ഈ മേഖലയെ സൂക്ഷ്മമായി പഠിച്ച് നല്ല...

വെളിയം -ഇടതു രാഷ്ട്രീയത്തിന്‍്റെ സന്തത സഹചാരി

കേരളത്തിന്‍്റെ ഇടതു രാഷ്ട്രീയത്തിലേക്ക് വെളിയം ഭാര്‍ഗവന്‍ എന്ന ആശാന്‍ കടന്നുവന്നത് വിചിത്രമായ വഴിയിലൂടെയായിരുന്നു. സന്യാസത്തില്‍ നിന്ന് വിപ്ളവത്തിലേക്കുള്ള പരകായപ്രവേശമായിരുന്നു അത്. കൊട്ടാരക്കരയിലെ വെളിയം എന്ന ഗ്രാമത്തെ സ്വന്തം പേരിനോട് ചേര്‍ത്ത് കേരളത്തിന്‍്റെ വെളിയം ആയി മാറിയ അദ്ദേഹം ആദര്‍ശ...

മലപ്പുറത്തിനു കിട്ടിയ മെഡിക്കല്‍ കോളജ്

തിരുവനന്തപുരത്തേക്കു പോകുന്ന തീവണ്ടികളില്‍ തിങ്ങിഞെരുങ്ങിയിരിപ്പുണ്ട് മലബാറില്‍ നിന്നൊരു കൂട്ടം. കാന്‍സര്‍ എന്ന മഹാമാരിയുടെ പെരുകുന്ന കോശങ്ങളില്‍ ഉടലുരുകുന്ന വേദനയുമായി തളര്‍ന്നു മയങ്ങുന്ന സാധാരണക്കാര്‍. എണ്ണാനാവാത്തത്ര. പല കമ്പാര്‍ട്ടുമെന്റുകളിലായി. പൊട്ടിച്ചിരികളുമായി കയറുന്ന ആഘോഷപ്രായങ്ങള്‍...

ഉമ്മന്‍ചാണ്ടിയുടെ ജാതകം

'പുതുപ്പള്ളി പുണ്യാളച്ചാ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ' എന്നത് ഗതിയറ്റവന്റെ ഉള്ളില്‍ നിന്നുയരുന്ന പ്രാര്‍ത്ഥനയാണ്. കോട്ടയം ജില്ലയിലെ പുതുപ്പള്ളിയില്‍ വാഴും 'വിശുദ്ധ ഗീവറുഗീസ് സഹദാ'യുടെ തിരുനടയില്‍ ചെന്ന് പ്രാര്‍ത്ഥിപ്പോനെ കര്‍ത്താവ് കൈവെടിയില്ലെന്നാണ് വിശ്വാസം. മേപ്പടി പുതുപ്പള്ളിയില്‍...

Search site

TIRURANGADI

ഗതാഗതക്കുരുക്ക്: വേങ്ങര ടൗണില്‍ ട്രാഫിക് നിയന്ത്രണം

വേങ്ങര ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് നടപടി സ്വീകരിക്കാന്‍ ഭരണസമിതിയുടെ നേതൃത്വത്തില്‍ വേങ്ങര പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ സംയുക്ത യോഗത്തില്‍ തീരുമാനമായി.    വേങ്ങര ടൗണ്‍ ഏരിയയില്‍പ്പെട്ട പുത്തന്‍പള്ളി, ഗാന്ധിദാസ്, സിനിമ ഹാള്‍ ജങ്ഷന്‍...

ഓണാഘോഷം

പി.എസ്.എം.ഒ കോളേജ് യൂണിയന്‍ 'പൊന്നോണം 2013' എന്ന പേരില്‍ ഓണാഘോഷ പരിപാടി നടത്തി. പ്രൊഫസര്‍മാരായ ഷിബുന, സൈഫുദ്ദീന്‍, ശരീഫ്, നൗഷാദ്, ബഷീര്‍ എന്നിവരും യൂണിയന്‍ ചെയര്‍മാന്‍ കെ.പി.എം. അഫ്‌സല്‍, ടി. ഫാസില്‍, മാജിദാ നസ്‌റിന്‍ എന്നിവരും പരിപാടിക്ക് നേതൃത്വം നല്‍കി.    * പി.എസ്.എം.ഒ കോളേജ്...

ഡെങ്കിപ്പനി: ആരോഗ്യവകുപ്പ് നടപടി തുടങ്ങി

തിരൂരങ്ങാടി താലൂക്ക് പരിസരത്ത് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പ് ചെമ്മാട്ടങ്ങാടിയിലും പരിസരത്തും ഫോഗിങ് നടത്തി.    ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് തിരൂരങ്ങാടി താലൂക്ക് ആസ്​പത്രിയുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്. രോഗം പടരാതിരിക്കാനുള്ള...

തെന്നയില്‍ യുവാവ് മരത്തില്‍ നിന്നു വീണു മരിച്ചു

തിരൂരങ്ങാടി തെന്നയില്‍ യുവാവ് മരത്തില്‍ നിന്നും വീണു മരിച്ചു. തമിഴ്‌നാട് ചിദംബരം സ്വദേശി രാജലിംഗം(45)ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. മരമുറിക്കാനായി കയറിയ ഇയാള്‍ മരത്തില്‍ നിന്നും താഴെ വീഴുകയായിരുന്നു. പോസ്റ്റു മോര്‍ട്ടത്തിനുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

ചേളാരി സ്‌കൂളില്‍ ഭീമന്‍ പൂക്കളം

 ചേളാരി ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ നാല്‍പതടി വ്യാസത്തില്‍ തീര്‍ത്ത മനോഹരമായ ഭീമന്‍ പൂക്കളം അദ്ഭുതമായി..നൂറു കിലോ പൂക്കളാണ് ഈ പൂക്കളം ഉണ്ടാക്കാനുപയോഗിച്ചത്. ഹൈസ്‌കൂള്‍ ഹയര്‍സെക്കണ്ടറി വിഭാഗങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട 150 കുട്ടികളാണ് പൂക്കളം തീര്‍ത്തത്. നാലര...

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ പണിമുടക്ക്

ഡോക്ടര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്തതില്‍ പ്രതിഷേധിച്ച്തി രൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മിന്നല്‍ പണിമുടക്ക് നടത്തി. വെള്ളിയാഴ്ച ഉച്ചവരെയാണ് സമരം നടത്തിയത്. ഇതെ തുടര്‍ന്ന് ആശുപത്രിയുടെ പ്രവര്‍ത്തനം നിലച്ചു. പേപ്പട്ടി വിഷബാധക്കെതിരെയുള്ള വാക്‌സിനെടുക്കാനായി കുട്ടിയെയുമായെത്തിയ...

അനുശോചിച്ചു

തിരൂരങ്ങാടി യൂണിറ്റിലെ ആധാരമെഴുത്തുകാരനായിരുന്ന കരുമാട്ട് പ്രേമനാഥന്റെ നിര്യാണത്തില്‍ സര്‍വകക്ഷിയോഗം അനുശോചിച്ചു.  പഞ്ചായത്ത് പ്രസിഡന്റ് വി.പി. അഹമ്മദ്കുട്ടി ഹാജി ഉദ്ഘാടനംചെയ്തു. മമ്മദ്, കെ.പി. അബ്ദുല്‍ മജീദ്, അഹമ്മദ്കുട്ടി , വേലായുധന്‍, മൊയ്തീന്‍കോയ എന്നിവര്‍ പ്രസംഗിച്ചു.

അനുമോദിച്ചു

എസ്.കെ.എസ്.ബി.വി സംസ്ഥാന കമ്മിറ്റി നടത്തിയ ജ്ഞാനതീരം പരീക്ഷയില്‍ ഒന്നാംസ്ഥാനം നേടിയ വെന്നിയൂര്‍ കൊടക്കല്ല് സിറാജുല്‍ ഉലൂം മദ്രസ വിദ്യാര്‍ത്ഥി കെ.കെ. മുഹമ്മദ് മുഫീദിനെ മഹല്ല് കമ്മിറ്റി അനുമോദിച്ചു. സി.കെ. അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് അംഗം ബി.കെ. സെയ്തു ഉദ്ഘാടനം...

വെന്നിയൂര്‍ വര്‍ണം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് 15ന് വെന്നിയൂരിലെ വിവിധ ക്ലബ്ബുകളെ പങ്കെടുപ്പിച്ച് കലാകായിക മത്സരങ്ങള്‍ നടത്തും.

 വെന്നിയൂര്‍ വര്‍ണം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് 15ന് വെന്നിയൂരിലെ വിവിധ ക്ലബ്ബുകളെ പങ്കെടുപ്പിച്ച് കലാകായിക മത്സരങ്ങള്‍ നടത്തും.