സൗദിയില്‍ റോഡ്‌ മുറിച്ചു കടക്കവേ വാഹനമിടിച്ച്‌ മലപ്പുറം സ്വദേശി മരിച്ചു

സൗദി അറേബ്യയിലെ ബുറൈദയില്‍ നിന്നും 60 കിലോമീറ്റര്‍ അകലെ അല്‍ അസീസിയയില്‍ റോഡ്‌ മുറിച്ചു കടക്കവേ വാഹനം ഇടിച്ചു മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം ഒതുക്കുങ്ങല്‍ മറ്റത്തുര്‍ കാരാടന്‍ വീട്ടില്‍ മുജീബ്‌ (37 ) ആണ്‌ മരിച്ചത്‌ . ഖുസൈബ മൊബൈല്‍ കടയില്‍ ജോലി നോക്കി വരികയായിരുന്നു ഇദ്ദേഹം . ഇന്നലെ രാവിലെ 10 .30 ഓടെ റോഡിന്റെ എതിര്‍വശത്തുള്ള കടയിലേക്ക്‌ ജോലിക്കായി പോകുന്നതിന്‌ റോഡ്‌ മുറിച്ചു കടക്കുമ്പോള്‍ അതിവേഗം വന്ന സ്വദേശി യുടെ വാഹനം ഇടിച്ചാണ്‌ മരണം സംഭവിച്ചത്‌. സംഭവസ്‌ഥലത്ത്‌ വെച്ചുതന്നെ മുജീബ്‌ മരണത്തിന്‌ കീഴടങ്ങി. കഴിഞ്ഞ 17 വര്‍ഷമായി ബുറൈദയിലാണ്‌ മുജീബ്‌ ജോലി ചെയ്‌തിരുന്നത്‌. കുഞ്ഞു മൊയ്‌തീന്‍ ഇയ്യാത്തു ദബതികളുടെ മകനാണ്‌ പരേതന്‍. സീനത്താണ്‌ ഭാര്യ. മൂന്ന്‌ മക്കളുണ്ട്‌. 

Search site