ചരമം

വടക്കന്‍ പറമ്പത്ത് ആമിനക്കുട്ടി

കരിപറമ്പ് അത്തക്കകത്ത് മുഹമ്മദിന്റെ ഭാര്യ വടക്കന്‍ പറമ്പത്ത് ആമിനക്കുട്ടി(60) അന്തരിച്ചു. മക്കള്‍: ഖദീജ, അഷറ്ഫ്, റസാഖ്(ജിദ്ദ), റഫീഖ്, സിദ്ദീഖ്, സാദിഖ്, ജസീന, ആഷിഖ്. മരുമക്കള്‍: അബ്ദുറഹിമാന്‍(ചെമ്മാട്), റൈഹാനത്ത്(പുകയൂര്‍), റംലത്ത്(പള്ളിപ്പടി), സാജിദ(ആലിന്‍ചുവട്), ഫൗസിമ(ചെമ്മാട്), സീനത്ത്(ഊരകം),...

തെന്നല കറുത്താല്‍ പാറേങ്ങല്‍ അപ്പു

തെന്നല കറുത്താല്‍ പാറേങ്ങല്‍ അപ്പു (74) അന്തരിച്ചു. ഭാര്യമാര്‍: വള്ളി, സരോജിനി. മക്കള്‍: മുകുന്ദന്‍, സരോജിനി, സാവിത്രി, വസന്ത, അനുഷ. മരുമക്കള്‍: പുഷ്പ (ചെമ്പ്ര), പ്രഭാകരന്‍ (പാറമ്മല്‍), സുഗുണന്‍ (മൂലക്കല്‍), സുകു (ആതവനാട്).

മുഹമ്മദാജിഹാജി

ഊരകം കുന്നത്ത്‌ ഞാറപ്പുലാന്‍ മുഹമ്മദാജിഹാജി(58) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കള്‍: അബ്‌ദുല്‍ഗഫൂര്‍, ആരിഫ. മരുമകന്‍: യൂനുസ്‌. സഹോദരങ്ങള്‍: കദിയാമു, തായുമ്മ, പരേതരായ ആലസ്സന്‍കുട്ടി, രായിന്‍കുട്ടി, പാത്തുമ്മു.

കുഞ്ഞാപ്പു

പറപ്പൂര്‍ ചോലകുണ്ട്‌ ചക്കിങ്ങതൊടി കുഞ്ഞിമൊയ്‌തീന്‍ കുട്ടി എന്ന കുഞ്ഞാപ്പു(64) നിര്യാതനായി.ഭാര്യ: കുഞിപ്പാത്തുമ്മ മക്കള്‍: ഫാത്തിമ, അക്‌ബര്‍ (ദുബൈ), ഷാജഹാന്‍, സൈഫുള്ള, അമീര്‍ (മൂവരും സൗദി അറേബ്യ) മരുമക്കള്‍: മൂസ വെട്ടിച്ചിറ, സീനത്ത്‌, ജിസ്‌ന, ഫാത്തിമ സുഹ്‌റ, ഉമ്മു ഹബീബ.

സൗദിയില്‍ റോഡ്‌ മുറിച്ചു കടക്കവേ വാഹനമിടിച്ച്‌ മലപ്പുറം സ്വദേശി മരിച്ചു

സൗദി അറേബ്യയിലെ ബുറൈദയില്‍ നിന്നും 60 കിലോമീറ്റര്‍ അകലെ അല്‍ അസീസിയയില്‍ റോഡ്‌ മുറിച്ചു കടക്കവേ വാഹനം ഇടിച്ചു മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം ഒതുക്കുങ്ങല്‍ മറ്റത്തുര്‍ കാരാടന്‍ വീട്ടില്‍ മുജീബ്‌ (37 ) ആണ്‌ മരിച്ചത്‌ . ഖുസൈബ മൊബൈല്‍ കടയില്‍ ജോലി നോക്കി വരികയായിരുന്നു ഇദ്ദേഹം . ഇന്നലെ രാവിലെ 10...

കദിയക്കുട്ടി

 മൂന്നിയൂര്‍ ആലിന്‍ചുവട് പുവ്വത്ത് പരേതനായ നരിക്കോട്ട് മേച്ചേരി കമ്മുവിന്റെ ഭാര്യ എട്ടുവീട്ടില്‍ കദിയക്കുട്ടി (80) അന്തരിച്ചു. മക്കള്‍: ഖാലിദ്, ഹംസ, മുഹമ്മദ്, മറിയമ്മു, ഹസൈനാര്‍, ബഷീര്‍, ഷറഫുദ്ദീന്‍. സഹോദരിമാര്‍: ആയിഷക്കുട്ടി, മറിയമ്മു.

ചെമ്പ കമ്മദ്ഹാജി

ചെമ്മാട് ബ്ലോക്ക് റോഡിലെ ചെമ്പ കമ്മദ്ഹാജി (68) അന്തരിച്ചു. ഭാര്യ: ആയിഷ. മക്കള്‍: ഇബ്രാഹിംകുട്ടി, മുഹമ്മദലി, ഖദീജ, നുസൈബ. മരുമക്കള്‍: അസീസ്, ഇബ്രാഹിംകുട്ടി, ഫൗസിയ, റഹീസ.

കുട്ടികൃഷ്ണന്‍

ചെറുമുക്ക് വെസ്റ്റ് പരേതനായ മുളമുക്കില്‍ താമുവിന്റെ മകന്‍ കുട്ടികൃഷ്ണന്‍ (50) അന്തരിച്ചു. ഭാര്യ: ശാന്ത. മക്കള്‍: സുജനപാല്‍ (ആന്ധ്ര), ശരത്പാല്‍, ഗോകുല്‍, സുചിത്ര. മരുമകന്‍: വിനീഷ്.

കുഞ്ഞിമുഹമ്മദ് ഹാജി

പന്താരങ്ങാടി പതിനാറുങ്ങല്‍ ഉണ്ണിയാലുങ്ങല്‍ കുഞ്ഞിമുഹമ്മദ് ഹാജി (66) അന്തരിച്ചു. ഭാര്യ ആയിശുമ്മു. മക്കള്‍: ഹനീഫ, മുസ്തഫ, ശറഫുദ്ദീന്‍, നൗഫല്‍, അസ്മ, ഹാജറ, റുബീന. മരുമക്കള്‍: മൊയ്തീന്‍, അബ്ദുള്ള, റഷീദ്, സുലൈഖ, നാജിയ, ജംഷി, ഹാജറ. 

അഹമ്മദ്

ചുഴലി പാലത്തിങ്ങല്‍ വലിയപീടിയേക്കല്‍ അഹമ്മദ് (86) അന്തരിച്ചു. ഭാര്യ: പരേതയായ പാത്തുമ്മ. മകന്‍: അബ്ദുറഹ്മാന്‍ (ബാവ). മരുമകള്‍: സക്കീന. സഹോദരങ്ങള്‍: മൊയ്തീന്‍കുട്ടി, പരേതനായ സൂപ്പി.  

ARTICLES

വാഗണ്‍ ട്രാജഡി

മലബാര്‍ കലാപത്തോടനുബന്ധിച്ച് ബ്രിട്ടീഷ് ഭരണകൂടം നടത്തിയ ഏറ്റവും ക്രൂരമായ നരനായാട്ട് നടന്നത് 1921 നവംബര്‍ 20-ാം തീയതിയാണ്. കലാപത്തില്‍ പങ്കെടുത്തവരെയും പങ്കെടുക്കാത്തവരെയും രാജ്യദ്രോഹികളായി മുദ്രകുത്തി കൊടിയ പീഡനങ്ങള്‍ക്കു വിധേയമാക്കിയിരുന്നു. വിചാരണയോ വിധിയോ ഇല്ലാതെ അവരെ കൊല്ലുകയോ...

അവകാശവാദത്തിന്റെ കോണി ലീഗ് മൂന്നാം സീറ്റിലേക്ക് ചാരുന്നു

രാഷ്ട്രീയശക്തിയുടെ കണക്കുപറഞ്ഞ് യു.ഡി.എഫില്‍ രൂപംകൊണ്ട പുതിയ തര്‍ക്കം കൂടുതല്‍ സീറ്റ് ലക്ഷ്യമാക്കിയുള്ള മുസ്‌ലിംലീഗിന്റെ തന്ത്രമാണെന്ന് വിലയിരുത്തപ്പെടുന്നു. ഏകദേശം ആറുമാസം മുമ്പെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ നടത്തിയും അസ്ഥിവാരത്തിന് ബലംകൂട്ടിയും ലീഗ് നടത്തുന്ന മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍...

സൗഹൃദത്തിന്റെ അതിര്‍ത്തികളില്‍ ഇന്ത്യയും സഊദിയും

ഇ. അഹമ്മദ് എണ്‍പത്തി മൂന്നാമത് ദേശീയ ദിനം ആഘോഷിക്കുന്ന സഊദി അറേബ്യന്‍ സര്‍ക്കാറിനും അവിടുത്തെ ജനതക്കും ഇന്ത്യാ ഗവണ്‍മെന്റിന്റെയും ഇന്ത്യയിലെ ജനങ്ങളുടെയും പേരില്‍ ഹൃദ്യവും സന്തോഷാശ്ലേഷിതവുമായ എല്ലാവിധ ആശംസകളും നേരുന്നു.  അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെ വിശാലമായ ഭൂപ്രദേശത്തെയും അവിടെയുള്ള...

ആനവണ്ടിയ്ക്ക് അവസാന ശ്വാസം

കുട്ടിക്കാലത്ത് അച്ഛനൊപ്പം കെഎസ്ആര്‍ടിസി ബസ്സില്‍ കയറി യാത്ര ചെയ്ത ഓര്‍മ്മ ഒരു വോള്‍വൊ ബസ്സിനകത്തെ കുളിര്‍മ്മപോലെ ഇപ്പോഴും മനസിലുണ്ട്. ആടിയുലഞ്ഞ് പരുക്കന്‍ ശബ്ദത്തില്‍ ഓടിയിരുന്ന ആ ലെയ്‌ലാന്‍ഡ് ബസ്സിലെ യാത്ര മധുവിധുരാവു പോലെ മനസ്സില്‍ സൂക്ഷിച്ചുവച്ചിരിയ്ക്കുന്നു. അതിനുശേഷം നാഷണല്‍ ഹൈവേയിലൂടെ...

വിടപറഞ്ഞത് കാരണവരും ഗുരുനാഥനും

പന്ന്യന്‍ രവീന്ദ്രന്‍ ഏത് പ്രതിസന്ധി ഘട്ടത്തിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നയിക്കാന്‍ മനസാന്നിദ്ധ്യത്തോടെ നേതൃത്വം കൊടുത്ത അപൂര്‍വം നേതാക്കളില്‍ ഒരാളായിരുന്നു വെളിയം ആശാന്‍. പാര്‍ട്ടി പല പ്രശ്‌നങ്ങളിലും വഴിമുട്ടിനിന്നപ്പോഴൊക്കെയും ആശാന്റെ ദീര്‍ഘ വീക്ഷണം വഴികാട്ടിയായിട്ടുണ്ട്. 1964ലെ...

വഖഫ് സ്വത്തുക്കള്‍ക്ക് കവചമൊരുങ്ങുന്നു

ഇന്ത്യയിലെ മുസ്‌ലിംകളുടെ അവസ്ഥയെക്കുറിച്ച് പഠിച്ച ജസ്റ്റിസ് രാജേന്ദ്രസച്ചാര്‍ 1.2 ലക്ഷം കോടിമൂല്യവും 4.9 ലക്ഷവുമുള്ള വഖഫ് സ്വത്തുക്കളുടെ കൃത്യമായ പ്രവര്‍ത്തനമികവ് കണക്കാക്കി പ്രധാനമന്ത്രിക്ക് ചില നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി ഈ മേഖലയെ സൂക്ഷ്മമായി പഠിച്ച് നല്ല...

വെളിയം -ഇടതു രാഷ്ട്രീയത്തിന്‍്റെ സന്തത സഹചാരി

കേരളത്തിന്‍്റെ ഇടതു രാഷ്ട്രീയത്തിലേക്ക് വെളിയം ഭാര്‍ഗവന്‍ എന്ന ആശാന്‍ കടന്നുവന്നത് വിചിത്രമായ വഴിയിലൂടെയായിരുന്നു. സന്യാസത്തില്‍ നിന്ന് വിപ്ളവത്തിലേക്കുള്ള പരകായപ്രവേശമായിരുന്നു അത്. കൊട്ടാരക്കരയിലെ വെളിയം എന്ന ഗ്രാമത്തെ സ്വന്തം പേരിനോട് ചേര്‍ത്ത് കേരളത്തിന്‍്റെ വെളിയം ആയി മാറിയ അദ്ദേഹം ആദര്‍ശ...

മലപ്പുറത്തിനു കിട്ടിയ മെഡിക്കല്‍ കോളജ്

തിരുവനന്തപുരത്തേക്കു പോകുന്ന തീവണ്ടികളില്‍ തിങ്ങിഞെരുങ്ങിയിരിപ്പുണ്ട് മലബാറില്‍ നിന്നൊരു കൂട്ടം. കാന്‍സര്‍ എന്ന മഹാമാരിയുടെ പെരുകുന്ന കോശങ്ങളില്‍ ഉടലുരുകുന്ന വേദനയുമായി തളര്‍ന്നു മയങ്ങുന്ന സാധാരണക്കാര്‍. എണ്ണാനാവാത്തത്ര. പല കമ്പാര്‍ട്ടുമെന്റുകളിലായി. പൊട്ടിച്ചിരികളുമായി കയറുന്ന ആഘോഷപ്രായങ്ങള്‍...

ഉമ്മന്‍ചാണ്ടിയുടെ ജാതകം

'പുതുപ്പള്ളി പുണ്യാളച്ചാ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ' എന്നത് ഗതിയറ്റവന്റെ ഉള്ളില്‍ നിന്നുയരുന്ന പ്രാര്‍ത്ഥനയാണ്. കോട്ടയം ജില്ലയിലെ പുതുപ്പള്ളിയില്‍ വാഴും 'വിശുദ്ധ ഗീവറുഗീസ് സഹദാ'യുടെ തിരുനടയില്‍ ചെന്ന് പ്രാര്‍ത്ഥിപ്പോനെ കര്‍ത്താവ് കൈവെടിയില്ലെന്നാണ് വിശ്വാസം. മേപ്പടി പുതുപ്പള്ളിയില്‍...

Search site

TIRURANGADI

രക്തദാനത്തിന്റെ മഹത്വമോതി അധ്യാപകര്‍

രക്തദാനത്തിന്റെയും അവയവദാനത്തിന്റെയും ആവശ്യകതയും മഹത്വവും ബോധ്യപ്പെടുത്താന്‍ കൊടിഞ്ഞി ജി.എം.യു.പി. സ്‌കൂളിലെ അധ്യാപകര്‍ രംഗത്ത്. ഇവര്‍ രക്തദാനസേന രൂപവത്കരിക്കുകയും അവയവദാന സമ്മതപത്രം നല്‍കുകയും ചെയ്തു. സ്‌കൂളിന്റെ മികവ് പ്രവര്‍ത്തനമായ 'ക്ഷേമ'യുടെ ഭാഗമായാണ് പരിപാടി...

തണല്‍ക്കൂട്ട് ഉദ്ഘാടനം

കുണ്ടൂര്‍ മര്‍ക്കസ് എച്ച്.എസ്.എസ് തണല്‍ക്കൂട്ട് യൂണിറ്റ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ജമീല അബൂബക്കര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സഫിയ അബൂബക്കര്‍ അധ്യക്ഷതവഹിച്ചു. എന്‍.പി. അലിഹാജി, കെ. കുഞ്ഞിമരക്കാര്‍, കെ. മുഹമ്മദ്കുട്ടി ഹാജി, ടി.ടി. ഹംസ, ബി.കെ. സിദ്ദീഖ്, സിറാജ് ആര്‍, ഇസ്മായില്‍,...

കേരളോത്സവം

തിരൂരങ്ങാടി ഗ്രാമപ്പഞ്ചായത്ത് കേരളോത്സവ കലാമത്സരങ്ങളില്‍ ഉദയ സ്‌പോര്‍ട്‌സ് ആന്‍ഡ് ലൈബ്രറി ചുള്ളിപ്പാറ ഓവറോള്‍ ചാമ്പ്യന്മാരായി. ക്ലബ്ബിനുവേണ്ടി പി. പ്രസീന, കെ. സുബിന, കെ.ടി. ജയേഷ് എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.

സേനയ്ക്കുള്ള സ്‌ഫോടക വസ്തുക്കളുമായി പോയ ലോറി പാണമ്പ്ര വളവില്‍ കുടുങ്ങി

ദേശീയപാതയിലെ പാണമ്പ്ര വളവില്‍ സേനാ ആവശ്യങ്ങള്‍ക്കുള്ള സ്‌ഫോടക വസ്തുക്കളുമായി പോകുകയായിരുന്ന ലോറി കുടുങ്ങി.   ഞായറാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. കൊച്ചിയില്‍ നിന്ന് മുംബൈയിലേക്ക് പ്രതിരോധ ആവശ്യങ്ങള്‍ക്കുള്ള സ്‌ഫോടക വസ്തുക്കളുമായി പോകുകയായിരുന്ന ഏഴ് ലോറികളിലൊന്നിനാണ്...

നീങ്ങാതെ മാലിന്യം

തിരൂരങ്ങാടി പഞ്ചായത്തില്‍ മാലിന്യനീക്കം താളം തെറ്റുന്നു.    ചെമ്മാട്ടുള്ള അഴുക്കുചാലുകള്‍ അടഞ്ഞുകിടക്കുകയാണ്. ചെമ്മാട്-തലപ്പാറ റോഡില്‍ അഴുക്കുവെള്ളം ഡ്രെയ്‌നേജില്‍ കെട്ടിനിന്ന് കൊതുകുകള്‍ പെരുകുന്നു. ഓടയിലേക്ക് ചില ഹോട്ടലുകളില്‍നിന്നും മാലിന്യം തള്ളുന്നതായും പറയുന്നു. ഈ...

കഞ്ചാവുമായി പിടിയില്‍

 കഞ്ചാവുമായി യുവാവ് ചെമ്മാട് പിടിയില്‍. കഞ്ചാവ് കൈമാറുന്നതിനിടെ വള്ളിക്കുന്ന് അത്താണിക്കല്‍ നീലേടത്ത് സിജില്‍ മന്‍ഷാദ്(25) ആണ് തിരൂരങ്ങാടി സിഐ അനില്‍ പി റാവുത്തറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ പിടിയിലായത്. 600 ഗ്രാം കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. പരപ്പനങ്ങാടി കോടതി ഇയാളെ...

ഹെല്‍മെറ്റ്: 26 പേര്‍ക്ക് പിഴ

തിരൂരങ്ങാടി ഭാഗത്ത് ഹെല്‍മെറ്റ് ധരിക്കാത്ത 26 ബൈക്ക്‌യാത്രികരെ പിടികൂടി പിഴയടപ്പിച്ചു. ഓവര്‍കോട്ട് ധരിച്ച 18 ഓട്ടോറിക്ഷാ ഡ്രൈവര്‍മാരെയും അഡീഷണല്‍ എസ്.ഐ പി. വിജയകുമാറും സംഘവും പിടികൂടി.

ബൈത്തുറഹ്മ: ശിലാസ്ഥാപനം

ഖത്തര്‍ കെ.എം.സി.സി തിരൂരങ്ങാടി നിയോജകമണ്ഡലത്തില്‍ നിര്‍മിക്കുന്ന കാരുണ്യഭവനങ്ങളുടെ ശിലാസ്ഥാപനം പരപ്പനങ്ങാടിയില്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. കെ.എം.സി.സി ഭാരവാഹികളായ കെ.കെ. സമദ്, റസാഖ് തെയ്യാല, അബ്ദുറസാഖ് മൂഴിക്കല്‍, പി.കെ. മുഹമ്മദ് ജമാല്‍, വി.പി. കോയഹാജി, ഉമ്മര്‍ ഒട്ടുമ്മല്‍, സി....

കുണ്ടൂര്‍ ഉറൂസ് ജനവരിയില്‍

 കുണ്ടൂര്‍ ഉസ്താദിന്റെ എട്ടാമത് ഉറൂസ് ജനവരി ഒന്നുമുതല്‍ അഞ്ച് വരെ നടത്തുമെന്ന് കുണ്ടൂരില്‍ ചേര്‍ന്ന ബുര്‍ദാ മജ്‌ലിസില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ അറിയിച്ചു.    ഇ. സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷനായി. സമ്മേളനം എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുള്‍ഖാദിര്‍...

മണല്‍ പിടികൂടി

 രണ്ട് മണല്‍ലോറികള്‍ പോലീസ് പിടികൂടി. പാറേക്കാവ്, വെഞ്ചാലി ഭാഗങ്ങളില്‍നിന്ന് അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ലോറികള്‍ എസ്.ഐ എ. സുനിലും സംഘവുമാണ് പിടികൂടിയത്.