കുണ്ടൂര്‍ ഉറൂസ് ജനവരിയില്‍

 കുണ്ടൂര്‍ ഉസ്താദിന്റെ എട്ടാമത് ഉറൂസ് ജനവരി ഒന്നുമുതല്‍ അഞ്ച് വരെ നടത്തുമെന്ന് കുണ്ടൂരില്‍ ചേര്‍ന്ന ബുര്‍ദാ മജ്‌ലിസില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ അറിയിച്ചു.
 
 ഇ. സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷനായി. സമ്മേളനം എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുള്‍ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, കൂറ്റമ്പാറ അബ്ദുറഹിമാന്‍ ദാരിമി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, എന്‍.എം. സ്വാദിഖ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Search site