ഡെങ്കിപ്പനി: ആരോഗ്യവകുപ്പ് നടപടി തുടങ്ങി

തിരൂരങ്ങാടി താലൂക്ക് പരിസരത്ത് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പ് ചെമ്മാട്ടങ്ങാടിയിലും പരിസരത്തും ഫോഗിങ് നടത്തി.
 
 ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് തിരൂരങ്ങാടി താലൂക്ക് ആസ്​പത്രിയുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്. രോഗം പടരാതിരിക്കാനുള്ള മുന്‍കരുതലായി ആശ വര്‍ക്കര്‍മാര്‍, ജനപ്രതിനിധികള്‍, മറ്റു സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെയെല്ലാം സഹായത്തോടെ ബോധവത്കരണക്ലാസുകളും കുടുംബയോഗങ്ങളും നടത്തിവരുന്നു. അന്യസംസ്ഥാന തൊഴിലാളികളെ ഉള്‍പ്പെടുത്തി രാത്രിയിലും ബോധവത്കരണക്ലാസുകള്‍ നടത്താന്‍ തീരുമാനിച്ചതായി എച്ച്.ഐ രാധാകൃഷ്ണന്‍ അറിയിച്ചു.
 
 പഞ്ചായത്ത് ഓഫീസില്‍ ഓണച്ചന്ത ഉദ്ഘാടനത്തോടനുബന്ധിച്ച് ബോധവത്കരണവും നടന്നു.
 
 ആരോഗ്യ സ്റ്റാന്‍ഡിങ്കമ്മിറ്റി ചെയര്‍മാന്‍ മേനോത്ത് കുഞ്ഞുമുഹമ്മദ്, എച്ച്.ഐമാര്‍, ആശ, സി.ഡി.എസ് വര്‍ക്കര്‍മാര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Search site