ഓണാഘോഷം

പി.എസ്.എം.ഒ കോളേജ് യൂണിയന്‍ 'പൊന്നോണം 2013' എന്ന പേരില്‍ ഓണാഘോഷ പരിപാടി നടത്തി. പ്രൊഫസര്‍മാരായ ഷിബുന, സൈഫുദ്ദീന്‍, ശരീഫ്, നൗഷാദ്, ബഷീര്‍ എന്നിവരും യൂണിയന്‍ ചെയര്‍മാന്‍ കെ.പി.എം. അഫ്‌സല്‍, ടി. ഫാസില്‍, മാജിദാ നസ്‌റിന്‍ എന്നിവരും പരിപാടിക്ക് നേതൃത്വം നല്‍കി.
 
 * പി.എസ്.എം.ഒ കോളേജ് മലയാളവിഭാഗം ഓണാഘോഷം നടത്തി. ഫാറൂഖ് ട്രെയിനിങ് കോളേജിലെ അസി. പ്രൊഫ. ഡോ. ടി. മുഹമ്മദ് സലീം പരിപാടി ഉദ്ഘാടനം ചെയ്തു. മലയാളം മേധാവി കെ. ബാബുരാജ് അധ്യക്ഷതവഹിച്ചു.
 
 * വ്യാസവിദ്യാ നികേതനില്‍ ഓണാഘോഷം നടത്തി. പ്രിന്‍സിപ്പല്‍ പ്രസിദ, കെ. ഭാസ്‌കരന്‍, ഇ.വി. സുരേഷ്, വി. നാരായണന്‍, എന്‍.എസ്.എസ് പ്രൊഫ. ബേബി ഗിരിജ, ക്ഷേമസമിതി പ്രസിഡന്റ് വി.ഹരിദാസന്‍, മാതൃസമിതി പ്രമുഖ് സരിത എന്നിവര്‍ നേതൃത്വം നല്‍കി.
 
* ചെമ്മാട് പ്രതിഭ നഴ്‌സറിയും പ്രതിഭ ലൈബ്രറിയും ചേര്‍ന്ന് തിരൂരങ്ങാടി പഞ്ചായത്തിലെ അങ്കണവാടി കുട്ടികള്‍ക്കായി ഓണപ്പാട്ട് മത്സരം നടത്തി. തിരൂരങ്ങാടി താലൂക്ക്‌ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് റഷീദ് പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു. ജയേഷ്, ഡോ. കെ. ശിവാനന്ദന്‍, കെ.സി. മോഹനന്‍, അബ്ദുറസാഖ്, കെ. ഉസ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു.

Search site