കൊടിഞ്ഞി പള്ളിയില്‍ സ്വലാത്തും ദു ആ മജ്‌ലിസും ഞായറാഴ്ച വൈകുന്നേരം സയ്യിദ് ശാഹുല്‍ഹമീദ് ജമുലുല്ലൈലി തങ്ങള്‍ ഓലപ്പീടികയുടെ നേതൃത്വത്തില്‍ നടക്കും.

കൊടിഞ്ഞി പള്ളിയില്‍ സ്വലാത്തും ദു ആ മജ്‌ലിസും ഞായറാഴ്ച വൈകുന്നേരം സയ്യിദ് ശാഹുല്‍ഹമീദ് ജമുലുല്ലൈലി തങ്ങള്‍ ഓലപ്പീടികയുടെ നേതൃത്വത്തില്‍ നടക്കും.

ചരമം

ഇംഗ്ലണ്ട് സ്വദേശിയെ മസിനഗുഡിയില്‍ കാട്ടാന കൊന്നു

ഇന്ത്യയിലെത്തിയ ഇംഗ്ലണ്ട് സ്വദേശിയെ തമിഴ്‌നാട് മസിനഗുഡിയില്‍വെച്ച് കാട്ടാന അടിച്ചുകൊന്നു. ലണ്ടന്‍ സ്വദേശി കോളിന്‍ (69) ആണ് വ്യാഴാഴ്ച കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. കഴിഞ്ഞ 13-നാണ് കോളിന്‍ കൊച്ചിയിലെത്തിയത്. തുടര്‍ന്ന് സുഹൃത്തിന്റെകൂടെ താമസിച്ച് 18-നാണ് തമിഴ്‌നാട്ടിലെ സുഖവാസകേന്ദ്രമായ...

വിദേശത്തുനിന്ന് നാട്ടിലെത്തിയ യുവാവ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു

വിദേശത്തുനിന്ന് നാട്ടിലെത്തിയ യുവാവ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. ചേലേമ്പ്ര 11-ാംവാര്‍ഡ് മുസ്‌ലിംലീഗ് സെക്രട്ടറി ചേലൂപ്പാടം കടൂര്‍ എരയമ്പലത്ത് ഹംസയുടെ മകന്‍ ഷമീം(37) ആണ് മരിച്ചത്. രണ്ടുമാസം മുമ്പ് സൗദിയില്‍ നിന്ന് അവധിക്ക് എത്തിയതായിരുന്നു.   മഞ്ഞപ്പിത്തം ബാധിച്ചതിനെത്തുടര്‍ന്ന്...

ജിദ്ദയില്‍നിന്നെത്തിയ യാത്രക്കാരന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ മരിച്ചു

ജിദ്ദയില്‍നിന്ന് എയര്‍ഇന്ത്യ ജിദ്ദ വിമാനമാര്‍ഗമെത്തിയ യാത്രക്കാരന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു. ഒറ്റപ്പാലം 19-ാം മൈല്‍ പാതിരിക്കോട്ടില്‍ സുന്ദരന്റെയും വിജയലക്ഷ്മിയുടെയും മകന്‍ സുഭാഷ് (21) ആണ് ബുധനാഴ്ച ഉച്ചയ്ക്ക് 11 മണിയോടെ മരിച്ചത്. ജിദ്ദയില്‍നിന്ന് കാന്‍സര്‍ ബാധയെ...

കോയ

താനൂര്‍ സ്വദേശി ഒട്ടുമ്മല്‍ തച്ചറാട്ടുപറമ്പിലെ താമസക്കാരന്‍ അസ്സന്‍ മാക്കാനകത്ത് കോയ (60) അന്തരിച്ചു. ഭാര്യ: നബീസ. മക്കള്‍: മുസ്തഫ (എസ്.വൈ.എസ്. ഒട്ടുമ്മല്‍ മുന്‍ സെക്രട്ടറി), കാസിം, നസീമ, സാഹിദ, സിദ്ദീഖ്. മരുമക്കള്‍: അശ്‌റഫ് (പുളിക്കല്‍), അശ്‌റഫ് (താനൂര്‍), ഹൈറുന്നീസ (ചെട്ടിപ്പടി), സുഹറ (താനൂര്‍),...

ബാലന്‍

യാറത്തുംപടി ചെമ്പായി ബാലന്‍ (69) അന്തരിച്ചു. ഭാര്യ: കാളി. മക്കള്‍: മണി, ഷാജി, വിജയന്‍, ശാന്ത, ബേബി, അംബിക, ഷീബ. മരുമക്കള്‍: കുട്ടന്‍, രാജന്‍, യശോദ.

കാര്‍ത്ത്യായനി

ചെറുമുക്ക് പരേതനായ അടുക്കുട്ടന്‍ കുറുപ്പിന്റെ മകള്‍ നടുത്തൊടി പറമ്പില്‍ കാര്‍ത്ത്യായനി (65) അന്തരിച്ചു. സഹോദരങ്ങള്‍: വേലായുധന്‍ (മാനു), ബാലകൃഷ്ണന്‍, അറുമുഖന്‍, പദ്മനാഭന്‍, വാസുദേവന്‍, ഗോപിനാഥന്‍, ശ്രീധരന്‍, സരോജിനി.

ചെമ്പന്‍ അബ്ദുള്ള

ഗാന്ധിക്കുന്നിലെ ചെമ്പന്‍ അബ്ദുള്ള (80) അന്തരിച്ചു. ഭാര്യ: ഖദീജ. മക്കള്‍: കോയ, മുജീബ്, സാദത്ത്, ശബീര്‍, അമീര്‍, ആമി, ആസ്യ, കുത്സു, സാജിത, സൈഫുന്നീസ. മരുമക്കള്‍: റാബിയ, കദീജ, സൈഫുന്നീസ, അസീസ്, മൂസക്കുട്ടി, ലത്തീഫ്, ഹുസൈന്‍, സലീം. 

ആയിശ ഹജ്ജുമ്മ

  തിരൂരങ്ങാടി പരേതനായ അബൂബക്കര്‍ ഹാജിയുടെ ഭാര്യ പൂങ്ങാടന്‍ ആയിശഹജ്ജുമ്മ(84) അന്തരിച്ചു. മക്കള്‍: ഫാത്തിമ, ഹുസൈന്‍, മുഹമ്മദാലി, കുഞ്ഞിമുഹമ്മദ്(ജിദ്ദ), മൊഹിയദ്ദീന്‍, ഇസ്മായില്‍(റിയാദ്). മരുമക്കള്‍: അബു പൂങ്ങാടന്‍(തിരൂരങ്ങാടി), റസിയ(ഫറോക്ക്), സക്കീന(ആനക്കയം), റഹ്മത്ത്(ഇമ്മത്തൂര്‍),...

ബസ്തട്ടി നിയന്ത്രണംവിട്ട ബൈക്ക് ലോറിയിലിടിച്ച് യുവാവ് മരിച്ചു

ബസ്സിടിച്ച് നിയന്ത്രണംവിട്ട ബൈക്ക് ലോറിയിലിടിച്ച് യുവാവ് മരിച്ചു. തിങ്കളാഴ്ച പാലക്കലിലാണ് അപകടം. പടിക്കല്‍ തുണിച്ചാല്‍ മുഹമ്മദ് മുസ്‌ലിയാരുടെ (സി.എം. മൗലവി) മകന്‍ മുഹമ്മദ്‌റഫീഖ് ചോനാരി (22) ആണ് മരിച്ചത്. ഉമ്മ: ആയമ്മ. സഹോദരങ്ങള്‍: അബ്ദുള്‍കരീം, അസീസ്, ഷാഫി, ഷരീഫ്, മൈമൂന, ഉമ്മുകുത്സു,...

കുണ്ടൂര്‍ സ്വദേശി പി.പി. ഇബ്രാഹിം

കുണ്ടൂര്‍ സ്വദേശി പി.പി. ഇബ്രാഹിം (53) അന്തരിച്ചു. ഭാര്യ: പാത്തുമ്മു. മക്കള്‍: ഷാഫി, അലി(സൗദി), യഹ് യ, ഹസീന, റസീന, സുഹ്‌റ. മരുമക്കള്‍: ഷഹബാനത്ത്, ഹഫ്‌സത്ത്, റസാഖ്(ചെറുമുക്ക്), ഷംസു കരിങ്കപ്പാറ, അന്‍വര്‍(കക്കാട്). സഹോദരങ്ങള്‍: കുഞ്ഞീവി (കൊടിഞ്ഞി), ഉമ്മര്‍ ഹാജി, ഹംസ ഹാജി.

Search site