ബസ്തട്ടി നിയന്ത്രണംവിട്ട ബൈക്ക് ലോറിയിലിടിച്ച് യുവാവ് മരിച്ചു

ബസ്സിടിച്ച് നിയന്ത്രണംവിട്ട ബൈക്ക് ലോറിയിലിടിച്ച് യുവാവ് മരിച്ചു. തിങ്കളാഴ്ച പാലക്കലിലാണ് അപകടം. പടിക്കല്‍ തുണിച്ചാല്‍ മുഹമ്മദ് മുസ്‌ലിയാരുടെ (സി.എം. മൗലവി) മകന്‍ മുഹമ്മദ്‌റഫീഖ് ചോനാരി (22) ആണ് മരിച്ചത്. ഉമ്മ: ആയമ്മ. സഹോദരങ്ങള്‍: അബ്ദുള്‍കരീം, അസീസ്, ഷാഫി, ഷരീഫ്, മൈമൂന, ഉമ്മുകുത്സു, ഖൈറുന്നീസ.
പാലക്കലില്‍വെച്ച് ബസ്സിടിച്ച് യുവാവ് മരിക്കാനിടയായ സംഭവത്തില്‍ ബസ് ഡ്രൈവറെ പോലീസ് അറസ്റ്റുചെയ്തു.

Search site