കൊടിഞ്ഞി പള്ളിയില്‍ സ്വലാത്തും ദു ആ മജ്‌ലിസും ഞായറാഴ്ച വൈകുന്നേരം സയ്യിദ് ശാഹുല്‍ഹമീദ് ജമുലുല്ലൈലി തങ്ങള്‍ ഓലപ്പീടികയുടെ നേതൃത്വത്തില്‍ നടക്കും.

കൊടിഞ്ഞി പള്ളിയില്‍ സ്വലാത്തും ദു ആ മജ്‌ലിസും ഞായറാഴ്ച വൈകുന്നേരം സയ്യിദ് ശാഹുല്‍ഹമീദ് ജമുലുല്ലൈലി തങ്ങള്‍ ഓലപ്പീടികയുടെ നേതൃത്വത്തില്‍ നടക്കും.

ചരമം

ജിദ്ദയില്‍ പരപ്പനങ്ങാടി സ്വദേശി വാഹനാപകടത്തില്‍ മരിച്ചു.

സഊദി അറേബ്യയിലെ ജിദ്ദയിലുണ്ടായ വാഹനാപകടത്തില്‍ പരപ്പനങ്ങാടി സ്വദേശിയായ യുവാവ് മരിച്ചു. നെടുവയിലെ കിഴക്കിനിയകത്ത് അബ്ദു റഹിം എന്ന കുഞ്ഞാപ്പുട്ടിയുടെ മകന്‍ മൂഹമ്മദ് ജെയ്‌സല്‍ നഹ(27) ആണ് മരണപ്പെട്ടത്.   ജെയ്‌സല്‍ സഞ്ചരിച്ചിരുന്ന കാര്‍ ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്ത്യന്‍...

മലപ്പുറം തിരൂരങ്ങാടി പാലക്കലില്‍ സ്വകാര്യബസ് ബൈക്കിലിടിച്ചു ഒരാള്‍ മരിച്ചു.

 മലപ്പുറം തിരൂരങ്ങാടി പാലക്കലില്‍ സ്വകാര്യബസ് ബൈക്കിലിടിച്ചു ഒരാള്‍ മരിച്ചു. ബൈക്ക് യാത്രക്കാരന്‍ പള്ളിക്കല്‍ ബസാര്‍ സ്വദേശി റഫീഖാണ്(23) മരിച്ചത്.

ഏറ്റവും പ്രായമുള്ളയാള്‍ നിര്യാതനായി

ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായമുള്ള സലുസ്റ്റ്യാനോ സാന്‍ഷെസ് ബ്ളാസ്ക്വെ് 112ാം വയസ്സില്‍ ന്യൂയോര്‍ക്കില്‍ നിര്യാതനായി. ഗിന്നസ് ബുക് ഓഫ് വേള്‍ഡ് റെക്കോഡ്സ് ആണ് ഇദ്ദേഹത്തിന്‍െറ പ്രായം രേഖപ്പെടുത്തിയിട്ടുള്ളത്. പഴയ കാല സംഗീതജ്ഞനാണ് സാന്‍ഷെസ്. സ്പെയിനിലെ എല്‍ തേജാദോ ഡി ബേസാറില്‍ 1901 ജൂണ്‍...

മുഹമ്മദ്

പ്രവാസിനഗര്‍ പരേതനായ കളത്തിങ്ങല്‍ അവറാന്‍കുട്ടിയുടെ മകന്‍ മുഹമ്മദ് (67) അന്തരിച്ചു. ചെറുമുക്കിലെ ആദ്യകാല മുസ്‌ലിംലീഗ് പ്രവര്‍ത്തകനായിരുന്നു. ഭാര്യ കദിയാമ്മു (കുണ്ടൂര്‍). മക്കള്‍: സെയ്തലവി, അബു (ഇരുവരും ദുബായ്), അഷറഫ്, അലി (ഒമാന്‍), ഇബ്രാഹിം, സുബൈദ. മരുമക്കള്‍: സൈനബ (കൊടിഞ്ഞി), റംലത്ത്...

അഹമ്മദ്കുട്ടി ഹാജി

 മങ്കടക്കുറ്റി മെതുവില്‍ അഹമ്മദ്കുട്ടി ഹാജി (75) അന്തരിച്ചു. ഭാര്യ പാത്തുമ്മക്കുട്ടി. മക്കള്‍: മരക്കാര്‍, റഷീദ്, ഇസ്മായില്‍, ബീക്കുട്ടി. മരുമക്കള്‍: മൊയ്തീന്‍കുട്ടി മറ്റത്ത് (കൊടിഞ്ഞി), ആയിശ, ഖദീജ, മുബിന.

ശാന്ത

ചെട്ടിപ്പടിയിലെ തെന്നാരംവാക്കയില്‍ ബാലന്റെ ഭാര്യ ശാന്ത (69) അന്തരിച്ചു. മക്കള്‍: ശിവദാസ്, മനോഹരന്‍ ശ്യാമള, ഷീജ. മരുമക്കള്‍: സുബ്രഹ്മണ്യന്‍, ബാബു.

മമ്മുതു

ഊരകം ചാലില്‍കുണ്ട് സ്വദേശിയും പറപ്പൂര്‍ പുഴച്ചാലിലെ താമസക്കാരനുമായിരുന്ന മന്തിക്കല്‍ മമ്മുതു (82) അന്തരിച്ചു. ഭാര്യ: പാത്തുമ്മക്കുട്ടി. മകള്‍: സൈനബ. മരുമകന്‍: മുരുക്കുംകാടന്‍ അബൂബക്കര്‍ (പുഴച്ചാല്‍).

ബൈക്കപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു

ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പടിഞ്ഞാറെതല കാക്കമൂലക്കല്‍ മുസ്തഫയുടെ മകന്‍ അബ്ദുല്‍ ബാസിത് (19) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച ആനക്കയത്തിന് സമീപം കാഞ്ഞമണ്ണയില്‍വെച്ച് ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. രാമപുരം ജെംസ് കോളേജില്‍ മൂന്നാംവര്‍ഷ ഡിഗ്രി...

മായീന്‍ഹാജി

വലിയോറ മൂന്നാംകണ്ടന്‍ മായീന്‍ഹാജി (94) അന്തരിച്ചു. ഭാര്യ: ആമിന. മക്കള്‍: മൊയ്തീന്‍കുട്ടി, അബൂബക്കര്‍, അലവിക്കുട്ടി, മുഹമ്മദലി, ശരീഫ്, ഹാരിസ്, മറിയാമു, സുലൈഖ, സുഹ്‌റാബി. മരുമക്കള്‍: റസാഖ്, പരേതനായ അബ്ദുല്‍അസീസ്.

ഷാര്‍ജയില്‍ മരിച്ച ചേളാരി സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

ഷാര്‍ജയില്‍ മരിച്ച മൂന്നിയൂര്‍ ചേളാരി വെള്ളായിപ്പാടം സ്വദേശിയായ യുവാവിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും. മണ്ണഞ്ചീരി തേലപ്പുറത്ത് പരേതനായ നാരായണന്റെ മകന്‍ ബിജീഷ് (31) ആണ് ഈമാസം ഒന്നിന് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് കൂടെയുണ്ടായിരുന്നവര്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ബിജീഷിനെ...

Search site