ബൈക്കപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു

ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പടിഞ്ഞാറെതല കാക്കമൂലക്കല്‍ മുസ്തഫയുടെ മകന്‍ അബ്ദുല്‍ ബാസിത് (19) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച ആനക്കയത്തിന് സമീപം കാഞ്ഞമണ്ണയില്‍വെച്ച് ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്.
രാമപുരം ജെംസ് കോളേജില്‍ മൂന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയായിരുന്നു. കോളേജിലേക്ക് ബൈക്കില്‍ യാത്രചെയ്യുമ്പോഴാണ് അപകടം. മാതാവ്: റംല. സഹോദരങ്ങള്‍: ഫാത്തിമ ഹന്ന, ബാസില്‍, ഹംത മറിയം.

Search site