ഷാര്‍ജയില്‍ മരിച്ച ചേളാരി സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

ഷാര്‍ജയില്‍ മരിച്ച മൂന്നിയൂര്‍ ചേളാരി വെള്ളായിപ്പാടം സ്വദേശിയായ യുവാവിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും.
മണ്ണഞ്ചീരി തേലപ്പുറത്ത് പരേതനായ നാരായണന്റെ മകന്‍ ബിജീഷ് (31) ആണ് ഈമാസം ഒന്നിന് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് കൂടെയുണ്ടായിരുന്നവര്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
ബിജീഷിനെ കഴിഞ്ഞവര്‍ഷം ഷാര്‍ജയില്‍ തന്നെയുള്ള മലയാളിസംഘം തട്ടിക്കൊണ്ടുപോയി തടവിലാക്കിയത് വാര്‍ത്തയായിരുന്നു. സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തര്‍ക്കമായിരുന്നു കാരണം. നാട്ടിലുള്ള ബന്ധുക്കള്‍ പ്രവാസി സംഘം വഴി പരാതി നല്‍കിയതിനെത്തുടര്‍ന്ന് ദുബായ് പോലീസ് ഇടപെട്ടാണ് നാലുദിവസത്തിന് ശേഷം മോചിപ്പിച്ചത്. ആശാരിപ്പണിക്കാരനായ ബിജീഷ് മുമ്പ് സൗദി അറേബ്യയിലായിരുന്നു. രണ്ടുവര്‍ഷം മുമ്പാണ് ദുബായിലേക്ക് പോയത്. അവിവാഹിതനാണ്. പുലര്‍ച്ചെ കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന മൃതദേഹം രാവിലെ ഏഴരയോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. അമ്മ: സുലോചന. സഹോദരങ്ങള്‍: രജീഷ്, ജിഷില.

Search site