ജിദ്ദയില്‍നിന്നെത്തിയ യാത്രക്കാരന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ മരിച്ചു

ജിദ്ദയില്‍നിന്ന് എയര്‍ഇന്ത്യ ജിദ്ദ വിമാനമാര്‍ഗമെത്തിയ യാത്രക്കാരന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു. ഒറ്റപ്പാലം 19-ാം മൈല്‍ പാതിരിക്കോട്ടില്‍ സുന്ദരന്റെയും വിജയലക്ഷ്മിയുടെയും മകന്‍ സുഭാഷ് (21) ആണ് ബുധനാഴ്ച ഉച്ചയ്ക്ക് 11 മണിയോടെ മരിച്ചത്.
ജിദ്ദയില്‍നിന്ന് കാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങുകയായിരുന്നു സുഭാഷ്. നാലുമാസം മുമ്പാണ് ഡ്രൈവര്‍ ജോലിക്കായി ഇയാള്‍ നാട്ടില്‍നിന്ന് ജിദ്ദയിലേക്ക് തിരിച്ചത്.
വിമാനത്താവളത്തിലെത്തിയ ഉടനെ രോഗം മൂര്‍ച്ഛിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. പിന്നീട് കൊണ്ടോട്ടി ആസ്​പത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സുജീഷ്, ചിത്ര എന്നിവരാണ് സഹോദരങ്ങള്‍.

Search site